( moviemax.in ) തെന്നിന്ത്യന്‍ സിനിമയിലെ ക്യൂട്ട് സുന്ദരി എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് സാമന്ത റുത്പ്രഭു. സീറോ ഹേറ്റേഴ്‌സ് ഉണ്ടായിരുന്ന നടി ഭര്‍ത്താവുമായി പിരിഞ്ഞതോട് കൂടിയാണ് പലരുടെയും വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. വിവാഹമോചനത്തിന് കാരണം സ്ത്രീകളാണെന്ന പതിവ് പല്ലവി നടിയ്ക്കും നേരിടേണ്ടതായി വന്നു.
മാനസികമായി തളര്‍ത്തുന്ന ആരോപണങ്ങളാണ് പരസ്യമായി സാമന്തയ്ക്ക് നേരിടേണ്ടി വന്നത്. പിന്നാലെ താനൊരു അസുഖബാധിതയാണെന്നും അപൂര്‍വ്വമായൊരു രോഗം തനിക്കുണ്ടെന്നും നടി വെളിപ്പെടുത്തി. അങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ചികിത്സയിലായിരുന്ന നടി വീണ്ടും അഭിനയത്തില്‍ സജീവമായി. സിറ്റാഡല്‍: ഹണി ബണ്ണി എന്ന വെബ് സീരീസിലാണ് നടി അവസാനം അഭിനയിച്ചത്.
ത്വക്കിനെ ബാധിച്ച മയോസിറ്റിസ് രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു സാമന്ത സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ചികിത്സ കഴിഞ്ഞ് വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനിടയില്‍ സാമന്തയുടെ ജീവിതത്തെ കുറിച്ചുള്ള കഥകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടേയിരുന്നു.
അതിലൊന്ന് തെലുങ്കിലെ പ്രമുഖ സംവിധായകനുമായി നടി ഡേറ്റിംഗ് നടത്തുന്നു എന്നതാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ഇയാള്‍ക്കൊപ്പമുള്ള പോസ്റ്റുകള്‍ പങ്കുവെച്ചതോടെയാണ് സാം വീണ്ടും പ്രണയത്തിലാണോന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നത്.
എന്നാല്‍ ഉടനെ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം നടിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മാത്രമല്ല നടി ആത്മീയതയോട് താല്‍പര്യം കാണിക്കുന്നതിനെ പറ്റിയാണ് ആരാധകര്‍ക്കിടയില്‍ പുതിയൊരു ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം സാമന്ത പങ്കുവെച്ചൊരു പോസ്റ്റും അതില്‍ പറഞ്ഞതും ആത്മീയതയെ പറ്റിയായിരുന്നു.
ഭര്‍ത്താവിന്റെ വേര്‍പിരിയലും അതേ സമയത്തുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെ സാമന്തയെ സാരമായി ബാധിച്ചിട്ടുണ്ട്. ചിലപ്പോള്‍ നടി ഈ ഗ്ലാമറിന്റെ ലോകമൊക്കെ വിട്ട് ഒതുങ്ങി ജീവിക്കാനും ചിലപ്പോള്‍ തീരുമാനിച്ചേക്കും.
അങ്ങനൊരു സൂചനയാണ് നടി നല്‍കിയതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്തിടെ സാമന്ത ഇഷ യോഗ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നുണ്ടായ അനുഭവങ്ങളും അവിടെ താന്‍ ചെയ്തത് എന്താണ് എന്നതിനെ കുറിച്ചെല്ലാം നടി പരാമര്‍ശിച്ചിരുന്നു.
നടിയുടെ വാക്കുകളിങ്ങനെയാണ്... 'ഞാന്‍ ഇഷാ യോഗാ സെന്ററില്‍ മൂന്ന് ദിവസം നിശബ്ദമായി ഉപവാസം നടത്തി. ആ ദിവസങ്ങളില്‍ ഫോണ്‍ പോലും ഉപയോഗിച്ചില്ല. ആരോടും സംസാരിച്ചില്ല. ആ മൂന്ന് ദിവസം ഞാന്‍ തനിച്ചായിരുന്നു. അതാണ് എന്റെ ഇഷ്ടം. തീര്‍ച്ചയായും ഞാന്‍ വീണ്ടും ഇതിന് ശ്രമിച്ച് കൊണ്ടിരിക്കും.' എന്നുമാണ് നടി പറഞ്ഞത്.
നടിയുടെ ഈ പോസ്റ്റിനെ പറ്റി ചര്‍ച്ച വന്നതോടെ സാമന്ത ജീവിതത്തില്‍ ശക്തമായ തീരുമാനമെടുത്തു എന്നാണോ ഉദ്ദേശിച്ചതെന്ന ചോദ്യം ഉയര്‍ന്നു. സമാധാനം കിട്ടുന്നതെന്തോ അത് ചെയ്യാമെന്ന നടിയുടെ തീരുമാനം ചിലപ്പോള്‍ ഇങ്ങനെയായിരിക്കും. മാത്രമല്ല വീണ്ടുമൊരു വിവാഹം കഴിക്കാതെ ആത്മീയ ജീവിതത്തിലേക്ക് നടി പ്രവേശിച്ചേക്കുമെന്നും തുടങ്ങി പാപ്പരാസികള്‍ക്കിടയിലെ ചര്‍ച്ചകള്‍ സജീവമാവുകയാണ്.
തെലുങ്കിലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് തമിഴിലും ശ്രദ്ധേയയായ നായികമാരില്‍ ഒരാളായി വളര്‍ന്ന സാമന്ത വിവാഹത്തോട് കൂടിയാണ് പ്രശ്‌നങ്ങളിലാവുന്നത്. വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷം 2017ല്‍ ഗോവയില്‍ വച്ചാണ് നാഗ ചൈതന്യയുമായി നടി വിവാഹിതയായത്. 2021 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി.
#samantharuthprabhu #says #she #didnt #speak #anyone #not #use #mobil #3 #days