'ജാങ്കോ..നീ അറിഞ്ഞോ ഞാനും പെട്ടു', ബേസില്‍ യൂണിവേഴ്സില്‍ കയറി ഉണ്ണി മുകുന്ദനും

'ജാങ്കോ..നീ അറിഞ്ഞോ ഞാനും പെട്ടു', ബേസില്‍ യൂണിവേഴ്സില്‍ കയറി ഉണ്ണി മുകുന്ദനും
Feb 23, 2025 01:28 PM | By Athira V

( moviemax.in ) ഷേക്ക് ഹാൻഡിന് കൈ നീട്ടുമ്പോള്‍ കൈ തരാതിരിക്കുക ചമ്മുന്ന സംഭവം ആണ്. നടൻ ബേസില്‍ ജോസഫിന്റെ ഒരു വീഡിയോ അങ്ങനെ ചര്‍ച്ചയായിരുന്നു. പിന്നെ അങ്ങനെ അബദ്ധം പറ്റുന്നവരെയെല്ലാം ബേസില്‍ യൂണിവേഴ്‍സില്‍ കയറി എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനും പെട്ടിരിക്കുകയാണ്. ഒരു കുട്ടിക്ക് കൈ നീട്ടിയപ്പോള്‍ താരത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ് അവൻ. ഷേക്ക് ഹാൻഡ് നല്‍കുന്നില്ല കുട്ടി.

ഉണ്ണി മുകുന്ദനും പെട്ടു എന്ന തരത്തില്‍ വീഡിയോയും തമാശ ക്യാപ്ഷനോടെ പ്രചരിക്കുകയാണ്. ഗെറ്റ് സെറ്റ് ബേബിയുടെ പ്രചരണാര്‍ഥം തിയറ്റര്‍ വിസിറ്റിന് എത്തിയതാണ് ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്.

കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു.

അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്‍മിത നായർ ഡി,സാം ജോർജ്ജ് എന്നിവരും ആയ ഗെറ്റ് സെറ്റ് ബേബിയില്‍ വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു

പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കെ ജോർജ് ആണ്. മേക്കപ്പ് ജിതേഷ് പൊയ്യ ആണ്. സൗണ്ട് ഡിസൈൻ ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്‍സുമാണ്.

#UnniMukundan #also #joined #Basil #Universe

Next TV

Related Stories
ചേച്ചിയുടെ കല്യാണത്തെക്കുറിച്ചായിരുന്നു അച്ഛന്‍ മരിക്കും മുമ്പും സംസാരിച്ചത്; ആ സിനിമ കണ്ടില്ലെന്നത് ഇന്നും വിഷമം -നിഖില

Feb 23, 2025 10:00 PM

ചേച്ചിയുടെ കല്യാണത്തെക്കുറിച്ചായിരുന്നു അച്ഛന്‍ മരിക്കും മുമ്പും സംസാരിച്ചത്; ആ സിനിമ കണ്ടില്ലെന്നത് ഇന്നും വിഷമം -നിഖില

കുറച്ച് വയ്യാതായതോടെ എന്റെ സിനിമകള്‍ വരുമ്പോള്‍ മാത്രമേ തീയേറ്ററില്‍ പോയി സിനിമ...

Read More >>
'അയാളും ഞാനും തമ്മിൽ' സിനിമയ്ക്ക് ശേഷം മലയാളത്തിൽ വന്ന നല്ല ഒരു മെഡിക്കൽ ഫാമിലി ഡ്രാമ.. 'ഗെറ്റ് സെറ്റ് ബേബി' മുന്നേറുന്നു..

Feb 23, 2025 08:09 PM

'അയാളും ഞാനും തമ്മിൽ' സിനിമയ്ക്ക് ശേഷം മലയാളത്തിൽ വന്ന നല്ല ഒരു മെഡിക്കൽ ഫാമിലി ഡ്രാമ.. 'ഗെറ്റ് സെറ്റ് ബേബി' മുന്നേറുന്നു..

സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക്...

Read More >>
ഇവരില്‍ ആര്‍ക്കാണ് പ്രായം കൂടുതല്‍! ഭാവന എന്റെ ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ച കൂട്ടുകാരിയാണെന്ന് മഞ്ജു വാര്യര്‍

Feb 23, 2025 03:29 PM

ഇവരില്‍ ആര്‍ക്കാണ് പ്രായം കൂടുതല്‍! ഭാവന എന്റെ ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ച കൂട്ടുകാരിയാണെന്ന് മഞ്ജു വാര്യര്‍

ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഭാവനയും മഞ്ജു വാര്യരും...

Read More >>
അമ്മയെ കണ്ട് പഠിച്ചാൽ പേരെ, 'ചെറിയ കാര്യം മതി പുള്ളിക്കാരന്...; മുകേഷേട്ടനും ദേവികയ്ക്കുമൊപ്പം നാടകം ചെയ്തപ്പോൾ'

Feb 23, 2025 02:25 PM

അമ്മയെ കണ്ട് പഠിച്ചാൽ പേരെ, 'ചെറിയ കാര്യം മതി പുള്ളിക്കാരന്...; മുകേഷേട്ടനും ദേവികയ്ക്കുമൊപ്പം നാടകം ചെയ്തപ്പോൾ'

അമ്മ വിജയകുമാരി ഇപ്പോഴും അഭിനയിക്കാനാ​ഗ്രഹിക്കുന്നയാളാണെന്ന് സന്ധ്യ രാജേന്ദ്രൻ...

Read More >>
സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോംബോ ഒന്നിക്കുന്ന 'പടക്കളം' ഫസ്റ്റ് ലുക്ക് പുറത്ത്

Feb 23, 2025 01:54 PM

സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോംബോ ഒന്നിക്കുന്ന 'പടക്കളം' ഫസ്റ്റ് ലുക്ക് പുറത്ത്

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം...

Read More >>
Top Stories