---
title: "ഛര്‍ദ്ദിക്കാൻ തുടങ്ങി, ബോധമില്ലായിരുന്നു; പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ അസുഖത്തെ പറ്റി സൗഭാഗ്യ വെങ്കിടേഷ്"
english_title: "#began #vomit unconscious #SaubhagyaVenkatesh #unexpected #illness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/272415/began-vomit-unconscious-saubhagyavenkatesh-unexpected-illness"
published_at: "2025-02-23T22:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb503b9d36b_soubaghya_venkitesh.jpg"
keywords: []
---

# ഛര്‍ദ്ദിക്കാൻ തുടങ്ങി, ബോധമില്ലായിരുന്നു; പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ അസുഖത്തെ പറ്റി സൗഭാഗ്യ വെങ്കിടേഷ്

> **Lead Summary:** വണ്‍ ഡേ ട്രിപ്പ് പ്ലാന്‍ ചെയ്ത് ഫാമിലി ഒന്നാകെ മൂലമറ്റത്തേക്ക് പോയതിന്റെ വിശേഷങ്ങള്‍ പറഞ്ഞാണ് സൗഭാഗ്യ വെങ്കിടേഷ് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്.

## Article Content

വണ്‍ ഡേ ട്രിപ്പ് പ്ലാന്‍ ചെയ്ത് ഫാമിലി ഒന്നാകെ മൂലമറ്റത്തേക്ക് പോയതിന്റെ വിശേഷങ്ങള്‍ പറഞ്ഞാണ് സൗഭാഗ്യ വെങ്കിടേഷ് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്.

സാധരണ ചെയ്യാറുള്ളത് പോലെ കുറച്ച് ദിവസത്തെ വിശേഷങ്ങളെല്ലാം താരം ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഫെബ്രുവരി ഇരുപതിന് സൗഭാഗ്യയും ഭര്‍ത്താവും നടനുമായ അര്‍ജുന്‍ സോമശേഖറും അവരുടെ വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്.

എന്നാല്‍ വളവും തിരിവുമുള്ള റോഡിലൂടെയുള്ള യാത്ര തനിക്ക് തീരെ പറ്റില്ലെന്നാണ് സൗഭാഗ്യ പറഞ്ഞത്. മാത്രമല്ല പ്രതീക്ഷിക്കാത്ത ചിലത് കൂടി ജീവിതത്തിലുണ്ടായെന്നും താരം കൂട്ടിച്ചേര്‍ത്തു.

തീരെ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളാണ് താനെന്നാണ് സൗഭാഗ്യ പറയുന്നത്. കണ്ണ് തുറന്നിരുന്നാല്‍ ഛര്‍ദ്ദിയോട് ഛര്‍ദ്ദി ആയിരിക്കും.

അതുകൊണ്ട് കാറില്‍ കയറിയപ്പോള്‍ കണ്ണടച്ച് ഇരുന്നതാണ്. പിന്നെ അത് തുറന്നതേയില്ലെന്നാണ് സൗഭാഗ്യ പറയുന്നത്. സുഹൃത്തിന്റെ ഫാം ഹൗസില്‍ ഒരു ദിവസം ആഘോഷമാക്കിയിട്ടാണ് തിരികെ വന്നത്.

തന്റെയും അര്‍ജുന്റെയും വിവാഹവാര്‍ഷിക ദിവസമായിരുന്നു ഇതെന്നും അടുത്ത സുഹൃത്തുക്കളുടെ കൂടെ ചെറിയ രീതിയില്‍ ആഘോഷമാക്കിയതിനെ കുറിച്ചും സൗഭാഗ്യ സൂചിപ്പിച്ചു.

വീട്ടില്‍ കുറേ പണി നടക്കുന്നതിനാല്‍ വലിയ ആഘോഷമില്ലാതെയാണ് വിവാഹദിനം കടന്ന് പോയത്. ഇതിനിടയില്‍ തനിക്ക് സുഖമില്ലാതെ വന്നതിനെ പറ്റിയും സൗഭാഗ്യ സംസാരിച്ചു.

എന്തോ വല്ലായ്മ തനിക്ക് തോന്നി തുടങ്ങിയിരുന്നു. വയറ് വേദനയിലാണ് തുടക്കം. തൊട്ടടുത്ത ദിവസമായപ്പോഴെക്കും പനിയായി. എങ്കിലും ഒരു ഷൂട്ട് ഉള്ളത് കാരണം മേക്കപ്പ് ഒക്കെ ചെയ്ത് ഇരിക്കുകയായിരുന്നു.

ഒട്ടും വയ്യെങ്കിലും കമ്മിറ്റ് ചെയ്തത് കൊണ്ട് പോകാമെന്ന് കരുതി. പക്ഷേ എന്തുപറ്റിയെന്ന് അറിയില്ല പകുതി ദൂരം എത്തിയപ്പോഴെക്കും ആ ഷൂട്ട് ക്യാന്‍സലായെന്ന് പറഞ്ഞ് അവര്‍ വിളിച്ചു.

ദേഷ്യത്തോടെയാണ് വീട്ടിലേക്ക് വന്നത്. പക്ഷേ ദൈവത്തിന്റെ പ്ലാന്‍ മനസിലായത് അപ്പോഴാണ്. വീട്ടില്‍ വന്നതിന് ശേഷം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു.

ഛര്‍ദ്ദിക്കാനും പനിച്ച് വിറയ്ക്കാനും തുടങ്ങി. ആശുപത്രിയില്‍ എത്തിയതിന് ശേഷം ബോധമൊന്നുമില്ലായിരുന്നു. ബോധം വന്നപ്പോള്‍ എടുത്തതാണ് ബാക്കി വീഡിയോ.

സത്യത്തില്‍ ഫുഡ് പൊയിസനിങ് ആയിരുന്നു. തീരെ വയ്യാതെയായി പോയി. എന്ത് കഴിച്ചിട്ടാണ് അത് വന്നതെന്ന് പോലും മനസിലായില്ല. കാരണം കിട്ടിയതൊക്കെ താന്‍ കഴിച്ചിരുന്നെന്നും സൗഭാഗ്യ പറയുന്നു.

2020 ഫെബ്രുവരി ഇരുപതിനാണ് സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും തമ്മില്‍ വിവാഹിതരാവുന്നത്. താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍.

ആ സമയത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. ഇപ്പോള്‍ മകള്‍ സുധര്‍ശനയുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/272415/began-vomit-unconscious-saubhagyavenkatesh-unexpected-illness)