( moviemax.in ) നമ്മുടെ സമയോചിതമായ ഇടപെടലുകൾ ചിലപ്പോൾ വലിയ ചില ദുരന്തങ്ങൾ ഒഴിവാകാൻ കാരണമാകാറുണ്ട്. വേണ്ട സമയത്ത്, വേണ്ടപോലെ പ്രവർത്തിക്കുന്നത് ചില ജീവനുകൾ രക്ഷപ്പെടാനും കാരണമാകും. അതുപോലെയുള്ള അനേകം അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്, ക്രേസി ക്ലിപ്പ്സ് എന്ന അക്കൗണ്ടാണ്. ബ്രസീലിൽ ഒരു കെട്ടിടത്തിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഒരു നായ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ജനാലയിൽ അപകടകരമാം വിധം തൂങ്ങിക്കിടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അവിടെ നിന്നും താഴെ വീണുപോയാൽ അതിന്റെ ജീവൻ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ടായിരുന്നു.
കെട്ടിടത്തിലെ ഓരോ നിലയിലെ ജനാലയ്ക്ക് അരികിൽ നിന്നും ആളുകൾ നായയെ നിരീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. ആ സമയം മുകളിലത്തെ നിലയുടെ തൊട്ടുതാഴെയുള്ള നിലയിലെ സ്ത്രീ ജനാലയ്ക്കരികിൽ ഒരു കാർഡ്ബോർഡ് ബോക്സുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
https://x.com/crazyclipsonly/status/1893053779894735197
നായ എപ്പോൾ വേണമെങ്കിലും വീഴാം എന്ന അവസ്ഥയിൽ തന്നെയാണ് ഉള്ളത്. ആ സമയത്ത് നായ താഴേക്ക് വീഴുന്നു. യുവതി അതിനെ കൃത്യസമയത്ത് തന്റെ കയ്യിലുണ്ടായിരുന്ന പെട്ടിയിൽ സുരക്ഷിതമായി പിടിക്കുന്നു.
അവൾ ബോക്സിൽ നിന്നും നായയെ കയ്യിലെടുക്കുന്നതും കാർഡ്ബോർഡ് ബോക്സ് താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധയാകർഷിച്ചു. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഭൂരിഭാഗം പേരും യുവതിയുടെ ബുദ്ധിയേയും ധൈര്യത്തേയും പെട്ടെന്നുണ്ടായ ഇടപെടലിനേയും അഭിനന്ദിച്ചു. അതേസമയം ആ നായ എങ്ങനെ അവിടെ എത്തി എന്ന് ചോദിച്ചവരും കുറവല്ല.
#woman #catching #dog #cardboard #box #viral #video