സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോംബോ ഒന്നിക്കുന്ന 'പടക്കളം' ഫസ്റ്റ് ലുക്ക് പുറത്ത്

സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോംബോ ഒന്നിക്കുന്ന 'പടക്കളം' ഫസ്റ്റ് ലുക്ക് പുറത്ത്
Feb 23, 2025 01:54 PM | By Susmitha Surendran

(moviemax.in)  സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന "പടക്കളം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്.

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന 22 -ആം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങൾ വഴി അവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്.

മലയാള സിനിമയിൽ പുതുമുഖ സംവിധായകരെയും രചയിതാക്കളേയും ഇത്രയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ബാനറില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല.

ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, രചന- നിതിൻ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം - രാജേഷ് മുരുഗേശൻ, എഡിറ്റർ- നിധിൻ രാജ് ആരോൾ, കലാസംവിധാനം- മകേഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ് .

വരികൾ- വിനായക് ശശികുമാർ, ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കൽ .

ഡിഐ- പോയറ്റിക്, വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്, മാർക്കറ്റിങ്- ഹൈറ്റ്സ്, സ്റ്റിൽസ്- വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പിആർഒ- വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

#SurajVenjaramood #Sharafuddin #combo '#Patakalam' #first #look #out

Next TV

Related Stories
ചേച്ചിയുടെ കല്യാണത്തെക്കുറിച്ചായിരുന്നു അച്ഛന്‍ മരിക്കും മുമ്പും സംസാരിച്ചത്; ആ സിനിമ കണ്ടില്ലെന്നത് ഇന്നും വിഷമം -നിഖില

Feb 23, 2025 10:00 PM

ചേച്ചിയുടെ കല്യാണത്തെക്കുറിച്ചായിരുന്നു അച്ഛന്‍ മരിക്കും മുമ്പും സംസാരിച്ചത്; ആ സിനിമ കണ്ടില്ലെന്നത് ഇന്നും വിഷമം -നിഖില

കുറച്ച് വയ്യാതായതോടെ എന്റെ സിനിമകള്‍ വരുമ്പോള്‍ മാത്രമേ തീയേറ്ററില്‍ പോയി സിനിമ...

Read More >>
'അയാളും ഞാനും തമ്മിൽ' സിനിമയ്ക്ക് ശേഷം മലയാളത്തിൽ വന്ന നല്ല ഒരു മെഡിക്കൽ ഫാമിലി ഡ്രാമ.. 'ഗെറ്റ് സെറ്റ് ബേബി' മുന്നേറുന്നു..

Feb 23, 2025 08:09 PM

'അയാളും ഞാനും തമ്മിൽ' സിനിമയ്ക്ക് ശേഷം മലയാളത്തിൽ വന്ന നല്ല ഒരു മെഡിക്കൽ ഫാമിലി ഡ്രാമ.. 'ഗെറ്റ് സെറ്റ് ബേബി' മുന്നേറുന്നു..

സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക്...

Read More >>
ഇവരില്‍ ആര്‍ക്കാണ് പ്രായം കൂടുതല്‍! ഭാവന എന്റെ ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ച കൂട്ടുകാരിയാണെന്ന് മഞ്ജു വാര്യര്‍

Feb 23, 2025 03:29 PM

ഇവരില്‍ ആര്‍ക്കാണ് പ്രായം കൂടുതല്‍! ഭാവന എന്റെ ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ച കൂട്ടുകാരിയാണെന്ന് മഞ്ജു വാര്യര്‍

ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഭാവനയും മഞ്ജു വാര്യരും...

Read More >>
അമ്മയെ കണ്ട് പഠിച്ചാൽ പേരെ, 'ചെറിയ കാര്യം മതി പുള്ളിക്കാരന്...; മുകേഷേട്ടനും ദേവികയ്ക്കുമൊപ്പം നാടകം ചെയ്തപ്പോൾ'

Feb 23, 2025 02:25 PM

അമ്മയെ കണ്ട് പഠിച്ചാൽ പേരെ, 'ചെറിയ കാര്യം മതി പുള്ളിക്കാരന്...; മുകേഷേട്ടനും ദേവികയ്ക്കുമൊപ്പം നാടകം ചെയ്തപ്പോൾ'

അമ്മ വിജയകുമാരി ഇപ്പോഴും അഭിനയിക്കാനാ​ഗ്രഹിക്കുന്നയാളാണെന്ന് സന്ധ്യ രാജേന്ദ്രൻ...

Read More >>
'ജാങ്കോ..നീ അറിഞ്ഞോ ഞാനും പെട്ടു', ബേസില്‍ യൂണിവേഴ്സില്‍ കയറി ഉണ്ണി മുകുന്ദനും

Feb 23, 2025 01:28 PM

'ജാങ്കോ..നീ അറിഞ്ഞോ ഞാനും പെട്ടു', ബേസില്‍ യൂണിവേഴ്സില്‍ കയറി ഉണ്ണി മുകുന്ദനും

ഇപ്പോഴിതാ ഉണ്ണി മുകുന്ദനും പെട്ടിരിക്കുകയാണ്. ഒരു കുട്ടിക്ക് കൈ നീട്ടിയപ്പോള്‍ താരത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ് അവൻ. ഷേക്ക് ഹാൻഡ്...

Read More >>
Top Stories