'മദ്യപിച്ചാല്‍ അദ്ദേഹം ക്രൂരനാകും, നീക്കങ്ങള്‍ അറിഞ്ഞു വേണം പെരുമാറാന്‍, മരണം ആഗ്രഹിച്ചിരുന്നു; രാജേഷ് ഖന്നയെക്കുറിച്ച് കാമുകി അനിത

'മദ്യപിച്ചാല്‍ അദ്ദേഹം ക്രൂരനാകും, നീക്കങ്ങള്‍ അറിഞ്ഞു വേണം പെരുമാറാന്‍, മരണം ആഗ്രഹിച്ചിരുന്നു; രാജേഷ് ഖന്നയെക്കുറിച്ച് കാമുകി അനിത
Feb 23, 2025 03:08 PM | By Athira V

( moviemax.in ) ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍ താരമാണ് രാജേഷ് ഖന്ന. പിന്നീടൊരിക്കലും അദ്ദേഹത്തെപ്പോലൊരു താരത്തെ സൃഷ്ടിക്കാന്‍ ബോളിവുഡിന് സാധിച്ചിട്ടില്ല. 2012 ല്‍ തന്റെ 69-ാം വയസിലാണ് രാജേഷ് ഖന്ന മരണപ്പെടുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ അനിത അദ്വാനി രാജേഷ് ഖന്നയുടെ അവസാന നാളുകളെക്കുറിച്ച് സംസാരിക്കുകയാണ്. തന്റെ അവസാന നാളുകളില്‍ രാജേഷ് ഖന്ന എപ്പോഴും കരയുമായിരുന്നുവെന്നാണ് അനിത പറയുന്നത്.

മരിക്കുന്നതിന് മുമ്പത്തെ ഒരു കൊല്ലം രാജേഷ് ഖന്ന വളരെ ദുര്‍ബലനായിരുന്നു. ദിവസം മുഴുവന്‍ കരയുമായിരുന്നു. തന്റെ മരണം അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും അനിത പറയുന്നത്. നെഗറ്റീവായി എന്തെങ്കിലും പറയുമ്പോള്‍ താന്‍ അദ്ദേഹവുമായി വഴക്കിടാറുണ്ടായിരുന്നുവെന്നും അനിത പറയുന്നു. അദ്ദേഹം മരണത്തെക്ക ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നാണ് അനിത പറയുന്നത്. രാജേഷ് ഖന്നയെ ആ അവസ്ഥയില്‍ കാണാന്‍ വയ്യതായിരുന്നുവെന്നും അനിത പറയുന്നു.

അതേസമയം മരണത്തിന് ഒരു കൊല്ലം മുമ്പ് രാജേഷ് ഖന്നയുടെ മുന്‍ ഭാര്യ ഡിംപിള്‍ കപാഡിയയും മക്കളായ ട്വിങ്കിള്‍ ഖന്നയും റിങ്കി ഖന്നയും അദ്ദേഹത്തെ കാണാന്‍ പതിവായി വന്നിരുന്നുവെന്നും തങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും അനിത പറയുന്നുണ്ട്. താന്‍ പുറത്ത് പോകുമ്പോഴെല്ലാം അവരായിരുന്നു അദ്ദേഹത്തെ നോക്കിയിരുന്നതെന്നും അവര്‍ പറയുന്നു. അദ്ദേഹത്തെ കാണാന്‍ വരുന്ന പലരേയും ഡിംപിളിന് അറിയില്ലായിരുന്നു. താനാണ് എല്ലാം പറഞ്ഞു കൊടുത്തതെന്നും അവര്‍ പറയുന്നു.

അദ്ദേഹത്തിന്റെ അസുഖം വളരെ രൂഷമായിരുന്നു. ആ സമയത്ത് തനിക്ക് ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ എല്ലാം അവരോട് ചോദിച്ചാണ് താന്‍ തീരുമാനിച്ചിരുന്നതെന്നും അനിത പറയുന്നു. അവസാന നാളുകളില്‍ രാജേഷ് ഖന്നയെ കാണാന്‍ മുന്‍ കാമുകി അഞ്ജു മഹേന്ദ്രുവും എത്തിയിരുന്നുവെന്നും അനിത പറയുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും താരം പറയുന്നു.

2004 മുതലാണ് അനിതയും രാജേഷ് ഖന്നയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ മരണം വരെ അനിത കൂടെ തന്നെയുണ്ടായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ലെങ്കിലും ഭാര്യയെ പോലെ തന്നെയാണ് താന്‍ അദ്ദേഹത്തെ നോക്കിയിരുന്നതെന്നാണ് അനിത പറയുന്നത്. അദ്ദേഹം വളരെയധികം ശാന്തനായിരുന്നു. എന്നാല്‍ ചിലപ്പോള്‍ തന്നെ തല്ലിയിരുന്നുവെന്നും അനിത പറയുന്നു. അപ്പോള്‍ താനും തിരിച്ചു തല്ലുമായിരുന്നുവെന്നും അവര്‍ പറയുന്നു.

രാജേഷ് ഖന്നയുടെ മരണത്തിന് പിന്നാലെ അനിത ബിഗ് ബോസിലെത്തിയിരുന്നു. ഈ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് അനിത മനസ് തുറന്നിരുന്നു.

''അദ്ദേഹത്തിന് ഒപ്പം ജീവിക്കുക പ്രയാസമായിരുന്നു. മദ്യപിച്ചാല്‍ അദ്ദേഹം ക്രൂരനാകും. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അറിഞ്ഞു വേണം പെരുമാറാന്‍. ഞാന്‍ അദ്ദേഹത്തെ ഡീല്‍ ചെയ്യാന്‍ പഠിച്ചു. നേരത്തെ ഞാന്‍ അദ്ദേഹത്തോട് വഴക്കിടുമായിരുന്നു. പക്ഷെ പിന്നീട്, ഞാന്‍ തെറ്റാണ് പറയുന്നതെങ്കിലും എന്നോട് തര്‍ക്കിക്കരുതെന്ന് അദ്ദേഹം എനിക്ക് മനസിലാക്കി തന്നു. ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. അദ്ദേഹത്തിന് ദേഷ്യപ്പെടണം, കാരണം പ്രധാനമല്ല. മദ്യപിച്ചു കഴിഞ്ഞാല്‍ അദ്ദേഹം എന്നെ വേദനിപ്പിക്കുമായിരുന്നു. മദ്യപിക്കാത്തപ്പോള്‍ ഏറ്റവും നല്ല വ്യക്തിയുമായിരുന്നു അദ്ദേഹം'' എന്നാണ് അന്ന് അനിത പറഞ്ഞത്.

#rajeshkhanna #used #hit #me #when #he #drinks #says #girlfriend #anitaadvani

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories