( moviemax.in ) സിനിമാ താരങ്ങളോളം പ്രശസ്തിയാണ് ഇന്ന് ഇൻഫ്ലുവൻസേർസിന്. യൂട്യൂബ് ചാനലിലൂടെ വൻ ആരാധക വൃന്ദം സൃഷ്ടിച്ചവരും ജീവിതം മാറി മറിഞ്ഞവരും ഏറെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഇൻഫ്ലുവൻസേർസ് കേരളത്തിൽ ഇത്രമാത്രം ചർച്ചയായത്.
ലെെഫ് സ്റ്റെെൽ വ്ലോഗേർസിനാണ് ഇന്ന് കൂടുതൽ സ്വീകാര്യത. സോഷ്യൽ മീഡിയ തുറന്നിട്ട അവസരം ഉപയോഗപ്പെടുത്തുന്ന പല വ്ലോഗേർസിനും അടുത്ത കാലത്ത് അബദ്ധം പറ്റി. സ്വകാര്യത പണയപ്പെടുത്തി വീഡിയോകൾ ചെയ്ത പലർക്കും 2024 ൽ കെെ പൊള്ളിയിട്ടുണ്ട്. ആരാധകർ ഹേറ്റേഴ്സ് ആകാൻ ഒരു വാക്കോ പ്രവൃത്തിയോ മതിയെന്ന് പലരും ഇന്ന് തിരിച്ചറിയുന്നു.
പുതിയ യൂട്യൂബ് വീഡിയോ വിനയായിരിക്കുകയാണ് നടിയും ഇൻഫ്ലുവൻസറുമായ ശ്രീവിദ്യ മുല്ലച്ചേരിക്ക്. കഴിഞ്ഞ ദിവസമാണ് തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്നെയിലുമായി ശ്രീവിദ്യ വീഡിയോ പങ്കുവെച്ചത്. ഞാനും ഭർത്താവ് നന്ദുവും ഇപ്പോൾ ഒരുമിച്ചല്ല എന്ന് ശ്രീവിദ്യ മുല്ലച്ചേരി വീഡിയോയിൽ പറയുന്നു.
ആദ്യം ശ്രീവിദ്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളാണെന്ന് പലരും കരുതി. എന്നാൽ പതിയെ വീഡിയോയുടെ സ്വഭാവം മാറി. കരിയറും ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് നന്ദുവും ശ്രീവിദ്യയും ഒരുമിച്ചില്ലാത്തത്.
ഇടയിൽ ഒരു പ്രൊഡക്ടിന്റെ പ്രാെമോഷനും ശ്രീവിദ്യ ചെയ്തു. പിന്നീട് സന്തോഷവതിയായി തന്റെ ബിസിനസ് സംരഭത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീവിദ്യ. വീഡിയോ കണ്ട ഭൂരിഭാഗം പേർക്കും ഇതിഷ്ടമായില്ല. ആൾക്കാരെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചത് വ്യൂവേഴ്സിനെ കിട്ടാൻ വേണ്ടിയാണെന്ന് കമന്റ് ബോക്സിൽ കുറ്റപ്പെടുത്തലുണ്ട്. കമന്റ് ബോക്സിലുടനീളം ശ്രീവിദ്യക്കുള്ള വിമർശനങ്ങളാണ്.
എന്തിന് ഇങ്ങനെ തമ്പ്നെയിൽ കൊടുത്തു, വ്യൂവേർസിന് കിട്ടാൻ വേണ്ടിയാണോ, ഇനി ന്യായീകരണ വീഡിയോ കാണാതിരിക്കാൻ അൺസബ്സ്ക്രെെബ് ചെയ്യാം എന്നിങ്ങനെ നീളുന്നു കമന്റുകൾ. ചാനൽ അൺസബ്സ്ക്രെെബ് ചെയ്യുകയാണെന്ന് പറയുന്നവരുമുണ്ട്.
ഇൻഫ്ലുവൻസറെന്ന നിലയിൽ ഇത്തരമൊരു പ്രവൃത്തി ശ്രീവിദ്യ മുല്ലച്ചേരിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കരുതിയില്ലെന്നും അഭിപ്രായങ്ങൾ വരുന്നു. അൺസബ്സ്ക്രെെബ് ചെയ്തവരുണ്ടോ എന്ന കമന്റിന് രണ്ട് മണിക്കൂറിനുള്ളിൽ 300 ലേറെ പേർ ലെെക്ക് ചെയ്തു.
നിരവധി റിയാക്ഷൻ വ്ലോഗർമാർ ശ്രീവിദ്യ മുല്ലച്ചേരിയെ ട്രോളുന്നുണ്ട്. ഇതാദ്യമായാണ് ശ്രീവിദ്യ മുല്ലച്ചേരി സോഷ്യൽ മീഡിയയിൽ ഇത്രയും ചർച്ചയാകുന്നതും വിമർശനം നേരിടുന്നതും. രണ്ട് ദിവസം കൊണ്ട് 78000 പേരാണ് വീഡിയോ കണ്ടത്. വീഡിയോ കാണാതെ പോസ് ചെയ്ത് കമന്റുകൾ വായിക്കുകയാണെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. കുറ്റപ്പെടുത്തൽ കടുത്തതോടെ വീഡിയോയ്ക്ക് താഴെ ശ്രീവിദ്യയുടെ കമന്റെത്തി.
എന്റെ കണ്ടന്റിനെക്കുറിച്ചുള്ള എല്ലാ റിയാക്ഷൻ വീഡിയോകളും ചർച്ചകളും ഞാൻ കാണുന്നുണ്ട്. ഇതിലുള്ള താൽപര്യത്തെയും പിന്തുണയെയും അഭിനന്ദിക്കുന്നു. കാര്യങ്ങൾ വ്യക്തമാക്കാൻ ഒരു വിശദീകരണ വീഡിയോ ചെയ്യുന്നുണ്ടെന്നാണ് ശ്രീവിദ്യയുടെ കമന്റ്. അഞ്ച് ലക്ഷത്തിലേറെ സബ്സ്ക്രെെബേർസ് ശ്രീവിദ്യക്ക് യൂട്യൂബിലുണ്ട്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനി സ്ക്രീൻ ഷോകളിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരി ജനശ്രദ്ധ നേടുന്നത്. അടുത്തിടെയായിരുന്നു വിവാഹം.
#sreevidyamullachery #faces #backlash #her #new #video #actress #says #will #clarify #soon