പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27-ന് തിയേറ്ററിലെത്തുകയാണ്. ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രമായ ഗോവര്‍ധന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ പുറത്തുവിട്ടു.
ഇന്ദ്രജിത്ത് സുകുമാരനാണ് ഗോവര്‍ധനെ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റേതായ ഗവേഷണത്തിലൂടെ കണ്ടെത്തി ആ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്ന വ്യക്തിയായിരുന്നു ലൂസിഫറിലെ ഗോവര്‍ധന്‍ എന്ന കഥാപാത്രം.
ആ കഥാപാത്രംതന്നെയാണ് എമ്പുരാനിലും തുടരുന്നത്. ആ കഥാപാത്രത്തിന്റെ അതേ പ്രത്യേകതയാണ് എമ്പുരാനിലും തുടരുന്നത്. എത്ര അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത സത്യങ്ങള്‍ ലോകത്ത് മറഞ്ഞിരിപ്പുണ്ട് എന്ന് ഗോവര്‍ധന്‍ എമ്പുരാനില്‍ തിരിച്ചറിയുന്നുണ്ട്, വീഡിയോയില്‍ ഇന്ദ്രജിത്ത് പറഞ്ഞു.
കഥാപാത്രത്തെ കുറിച്ച് രാജുവിന് കൃത്യമായ ധാരണയുണ്ട്. ഒരു ഷോട്ട് എങ്ങനെ വേണം, ഒരു കഥാപാത്രമെങ്ങനെ നടക്കണം, സംസാരിക്കണം, അതെല്ലാം സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ്.
കമ്മ്യൂണിക്കേറ്റിവ് ആയ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു അഭിനേതാവിന് എളുപ്പമുണ്ട്. അക്കാര്യം ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഞാന്‍ ഡയറക്ടേഴ്‌സ് ആക്ടര്‍ ആണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്.
ഒരു സംവിധായകന് വ്യക്തമായ ധാരണയുണ്ടെങ്കില്‍ പകുതി ജോലി കഴിഞ്ഞു. എനിക്ക് വളരെ കംഫര്‍ട്ടബിളാണ്. എന്റെ ജോലി എളുപ്പമായിരുന്നു. കാരണം എങ്ങനെ വേണമെന്നുള്ളത് രാജുവിന് അറിയാമായിരുന്നു, ഇന്ദ്രജിത്ത് വിശദീകരിച്ചു.
#Raju #perfect #understanding #character #my #job #Empuraan #easy #Indrajith