Feb 23, 2025 10:05 AM

(moviemax.in) എസ്.എസ്.രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ തുടര്‍ച്ചയായ 'ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്' എന്ന വെബ് സീരീസിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയായിരുന്നു നേടിയിരുന്നത്.

ആനന്ദ് നീലകണ്ഠന്റെ നോവലുകളായ ദി റൈസ് ഓഫ് ശിവഗാമി , ചതുരംഗ , ക്വീന്‍ ഓഫ് മഹിഷ്മതി എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു സീരീസ് ഒരുക്കാനിരുന്നത്.

2018 ലായിരുന്നു സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ പിന്നീട് ഇതേക്കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല. 

ഇപ്പോഴിതാ സീരിസിൽ സത്യ രാജ് അവതരിപ്പിച്ച കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു എന്ന് പറയുകയാണ് നടനും റാപ്പറുമായ നീരജ് മാധവ്.

നെറ്റ്ഫ്‌ളിക്‌സ് ആ പ്രൊജക്ട് കാൻസൽ ചെയ്തുവെന്ന് തോന്നുന്നുവെന്നും നീരജ് മാധവ് കൂട്ടിച്ചേർത്തു. 

‘ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ആ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്തുവെന്ന് തോന്നുന്നു ഇപ്പോള്‍. അതില്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്റെ അടുത്ത് വന്നിരുന്നു.

ഒരു യങ് കട്ടപ്പ, മാര്‍ഷല്‍ ആര്‍ട്‌സും പരിപാടിയൊക്കെ ആയിട്ട്. പക്ഷേ, എന്തോ ആ പ്രൊജക്ട് നടന്നില്ല. രാജമൗലി സാര്‍ റൈറ്റ്‌സ് കൊടുത്തിട്ട് വേറെ ആളുകളായിരുന്നു പ്രീക്വല്‍ ചെയ്യാനിരുന്നത്,’ നീരജ് മാധവ് പറയുന്നു.

അതേസമയം, 80 കോടി ചിലവിൽ രണ്ട് വര്‍ഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഉപേക്ഷിച്ചുവെന്നും പരമ്പരയില്‍ താൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെന്നും നടന്‍ വിജയ് ആനന്ദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.




#approached #role #Kattappa #youth #NeerajMadhav

Next TV

Top Stories