ശരീരം കാണിക്കാന്‍ നിര്‍ബന്ധിച്ചു, ചുംബന രംഗങ്ങള്‍ കൂട്ടി, എല്ലാ ഫ്രെയ്മിലും ഇറക്കമില്ലാത്ത ഡ്രസ്; നിര്‍മ്മാതാവിനെതിരെ സറീന്‍

ശരീരം കാണിക്കാന്‍ നിര്‍ബന്ധിച്ചു, ചുംബന രംഗങ്ങള്‍ കൂട്ടി, എല്ലാ ഫ്രെയ്മിലും ഇറക്കമില്ലാത്ത ഡ്രസ്; നിര്‍മ്മാതാവിനെതിരെ സറീന്‍
Feb 23, 2025 01:13 PM | By Athira V

( moviemax.in ) ല്‍മാന്‍ ഖാന്റെ കണ്ടെത്തലാണ് സറീന്‍ ഖാന്‍. സല്‍മാനൊപ്പം വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന്‍ ഖാന്റെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. സറീന്‍ നായികയായി എത്തിയ സിനിമയായിരുന്നു അക്‌സര്‍ 2. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സറീന്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നോട് ശരീരം കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സറീന്‍ ആരോപിച്ചത്.

2017 ലാണ് അക്‌സര്‍ 2 റിലീസായത്. 2006 ല്‍ പുറത്തിറങ്ങിയ അക്‌സറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഗൗതം റോഡ്, അഭിനവ് ശുക്ല, മോഹിത് മദാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ തനിക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലെന്നും സറീന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ സറീന്റെ വാദം നിര്‍മ്മാതാവ് വരുണ്‍ ബജാജ് നിഷേധിച്ചു. അവസാന നിമിഷമാണ് സറീന്‍ മുന്‍കൂട്ടി അറിയിച്ച പരിപാടികളില്‍ നിന്നും പിന്മാറിയത്. സ്‌പോണ്‍സര്‍ പരിപാടിയില്‍ നിന്നും വരെ പിന്‍മാറി. ഒരു ദിവസം പോലും പ്രൊമോഷന് വേണ്ടി പൂര്‍ത്തിയാക്കിയില്ല. അതോടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ട പരിഹാരം നല്‍കേണ്ടി വന്നുവെന്നും വരുണ്‍ ബജാജ് ആരോപിച്ചിരുന്നു.

''എല്ലാ ഫ്രെയ്മിലും കുട്ടിയുടുപ്പ് ഇടണമെന്ന് അവര്‍ പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ചോദ്യം ചോദിക്കും. എന്തിനാണ് ഈ മസാല ചേര്‍ക്കുന്നത്. അവര്‍ തങ്ങളുണ്ടാക്കിയ സിനിമയില്‍ ആത്മവിശ്വാസമില്ലേ? ഒരു കാരണവുമില്ലാതെ ചുംബന രംഗങ്ങള്‍ കൂട്ടി. ഞാന്‍ കഷ്ടപ്പെട്ടാണ് ജോലി ചെയ്തത്. എന്നോട് വളരെ മോശമായാണ് പെരുമാറിയത്. ഞാന്‍ സതി സാവിത്രി ആണെന്നല്ല പറയുന്നത്. പക്ഷെ രണ്ട് പേരും സമ്മതിച്ചു വേണമല്ലോ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്. എനിക്ക് അവരെ കോടതി കയറ്റാന്‍ പറ്റും. ജീവിതത്തില്‍ ഇനി അവരെ കാണേണ്ടി വരരുതെന്നാണ് കരുതുന്നത്'' എന്നായിരുന്നു സറീന്‍ പ്രതികരിച്ചത്.

അതേസമയം ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് മഹാദേവനും നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പ്രതിഫലം പൂര്‍ണമായും നല്‍കിയില്ലെന്നാണ് ആനന്ദ് ആരോപിച്ചത്. സിനിമയിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും തന്റെ പ്രതിഫലം തന്ന് തീര്‍ത്തില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. മാത്രമല്ല തന്റെ ഛായാഗ്രഹകര്‍ക്കും ടീമിലെ പലര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്നും സംവിധായകന്‍ ആരോപിച്ചിരുന്നു.

സല്‍മാന്‍ ഖാനാണ് സറീനെ കണ്ടെത്തുന്നത്. യുവരാജ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് സറീന്‍ സല്‍മാന്‍ ഖാന്റെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് വീര്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ തന്‍റെ നായികയായി സറീനെ തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ഹൗസ്ഫുള്‍ 2, അക്‌സര്‍ 2, ജാട്ട് ജെയിംസ് തുടങ്ങിയ സിനിമകളിലും സറീന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സറീന്റെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ കുതിച്ചുയര്‍ന്നില്ല. അവസാനമായി സറീന്‍ അഭിനയിച്ചത് ഹം ഭി അഖേലെ തും ഭി അഖേലെയിലായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലായിരുന്നു സിനിമയുടെ റിലീസ്.

#zareenkhan #accussed #aksar2 #makers #making #her #wearing #revealing #clothes

Next TV

Related Stories
'മദ്യപിച്ചാല്‍ അദ്ദേഹം ക്രൂരനാകും, നീക്കങ്ങള്‍ അറിഞ്ഞു വേണം പെരുമാറാന്‍, മരണം ആഗ്രഹിച്ചിരുന്നു; രാജേഷ് ഖന്നയെക്കുറിച്ച് കാമുകി അനിത

Feb 23, 2025 03:08 PM

'മദ്യപിച്ചാല്‍ അദ്ദേഹം ക്രൂരനാകും, നീക്കങ്ങള്‍ അറിഞ്ഞു വേണം പെരുമാറാന്‍, മരണം ആഗ്രഹിച്ചിരുന്നു; രാജേഷ് ഖന്നയെക്കുറിച്ച് കാമുകി അനിത

രാജേഷ് ഖന്നയുടെ മരണത്തിന് പിന്നാലെ അനിത ബിഗ് ബോസിലെത്തിയിരുന്നു. ഈ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് അനിത...

Read More >>
നടി പൂനം പാണ്ഡെയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്; വീഡിയോ

Feb 22, 2025 04:21 PM

നടി പൂനം പാണ്ഡെയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്; വീഡിയോ

പൂനം പാണ്ഡെ ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
മുൻ ഭാര്യ സൈറയ്ക്ക് അടിയന്തര ശസ്ത്രക്രിയ; സഹായവുമായി എആര്‍ റഹ്മാന്‍

Feb 22, 2025 11:52 AM

മുൻ ഭാര്യ സൈറയ്ക്ക് അടിയന്തര ശസ്ത്രക്രിയ; സഹായവുമായി എആര്‍ റഹ്മാന്‍

സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയെയും ഭാര്യ ഷാദിയയെയും സൈറയുടെ മുൻ ഭർത്താവ് എആർ റഹ്‌മാനും ഈ സമയത്ത് പിന്തുണ നല്‍കിയെന്ന് വന്ദന പുറത്തിറക്കിയ...

Read More >>
ബോളിവുഡിന്റെ പരം സുന്ദരി കേരളത്തില്‍, നായികാ കഥാപാത്രം! ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Feb 19, 2025 04:23 PM

ബോളിവുഡിന്റെ പരം സുന്ദരി കേരളത്തില്‍, നായികാ കഥാപാത്രം! ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരിയുടെ സംവിധാനം നിര്‍വഹിക്കുക തുഷാര്‍ ജലോട്ട ആണ്....

Read More >>
ആ സ്ത്രീയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു, സ്മിത പാട്ടീലുമായുള്ള അച്ഛന്റെ അവിഹിതം, അമ്മയോട് ഞാന്‍ എല്ലാം മറച്ചുവച്ചു!

Feb 18, 2025 04:17 PM

ആ സ്ത്രീയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു, സ്മിത പാട്ടീലുമായുള്ള അച്ഛന്റെ അവിഹിതം, അമ്മയോട് ഞാന്‍ എല്ലാം മറച്ചുവച്ചു!

സ്മിത പാട്ടിലും താനുമായി വളരെ നല്ല അടുപ്പമാണ് ഉണ്ടായിരുന്നതെന്നും ജൂഹി ഓര്‍ക്കുന്നുണ്ട്....

Read More >>
മാധുരിയുമായി അടുത്തതോടെ ഭാര്യയെ വേണ്ട, എല്ലാം സഹിച്ചു; സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ അനുഭവിച്ചത്

Feb 17, 2025 07:43 PM

മാധുരിയുമായി അടുത്തതോടെ ഭാര്യയെ വേണ്ട, എല്ലാം സഹിച്ചു; സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ അനുഭവിച്ചത്

കാൻസർ ബാധിതയായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു റിച്ച ശർമ്മ. ഭർത്താവും മാധുരി ദീക്ഷിതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിഞ്ഞ റിച്ച ശർമ്മ...

Read More >>
Top Stories