( moviemax.in )നാലാം തവണയും വിവാഹിതനായി സന്തോഷത്തോടെ ജീവിക്കുകയാണ് നടന്‍ ബാല. എന്നാല്‍ നടന്റെ ചെയ്തികള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുന്‍ഭാര്യമാരായ അമൃത സുരേഷും എലിസബത്ത് ഉദയനും രംഗത്ത് വന്നിരിക്കുന്നത്. മകള്‍ക്ക് നല്‍കിയ പതിനഞ്ച് ലക്ഷത്തിലും ഇന്‍ഷൂറന്‍സിലുമൊക്കെ ബാല തിരിമറി നടത്തിയതിന്റെ തെളിവുകളാണ് അമൃത പുറത്ത് വിട്ടത്.
പിന്നാലെ തനിക്കെതിരെ മാനസിക-ശാരീരിക പീഡനം നടന്നുവെന്നും ഭീഷണിപ്പെടുത്തിയത് കൊണ്ട് മൗനം പാലിച്ചതാണെന്നും തുടങ്ങി ആരോപണങ്ങളുമായി എലിസബത്തും രംഗത്ത് വന്നു. ബാല തന്നോട് ചെയ്ത പല മോശം പ്രവൃത്തികളെ പറ്റിയും സോഷ്യല്‍ മീഡിയയിലൂടെ എലിസബത്ത് വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇതിനിടയില്‍ ഇരുവരുടെയും പഴയൊരു വീഡിയോ കൂടി വൈറലാവുകയാണിപ്പോള്‍.
ഒരു വര്‍ഷം മുന്‍പാണ് കരള്‍ രോഗബാധിതനായ ബാല അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുന്നത്. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. പിണക്കം മറന്ന് മകളുമായി ആശുപത്രിയിലെത്തി അമൃത സുരേഷ് ബാലയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം കൂടെ നിന്നത് അപ്പോള്‍ ഭാര്യയായിരുന്ന ഡോ. എലിസബത്താണ്.
എന്നാല്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ നാളുകളില്‍ തനിക്ക് മരുന്ന് മാറി തന്നുവെന്നും ചതിക്കാന്‍ നോക്കിയെന്നുമാണ് മുന്‍ഭാര്യയ്‌ക്കെതിരെ ബാല ആരോപിച്ചത്. പേര് പറഞ്ഞില്ലെങ്കിലും പരോക്ഷമായി എലിസബത്തിനെതിരെയായിരുന്നു ഈ ആരോപണം. മാത്രമല്ല തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പല കുറ്റങ്ങളും നടന്‍ ഉന്നയിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എലിസബത്ത് മറുപടിയുമായി എത്തിയത്.
അതേ സമയം ആശുപത്രിയിലായിരുന്ന സമയത്തെ ബാലയുടെ ഒരു വീഡിയോ ശ്രദ്ധേയമാവുകയാണ്. ഓപ്പറേഷന് ശേഷം ജീവിതത്തിലേക്കക്ക് തിരിച്ച് വന്ന ബാലയും എലിസബത്തും ആശുപത്രിയില്‍ വെച്ച് കേക്ക് മുറിച്ച് കൊണ്ട് അവരുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്കിടയില്‍ വൈറലാവുന്നത്.
'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒരു നടനെ വേണ്ട, ഒരു ഡോക്ടറെ നീ കല്യാണം കഴിച്ചോ...' എന്നാണ് കേക്ക് കൊടുക്കുന്നതിന് മുന്‍പായി ബാല എലിസബത്തിനോട് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ചിരിക്കണോ കരയണോ എന്ന് മനസിലാവാതെയാണ് എലിസബത്ത് നില്‍ക്കുന്നത്.
ശേഷം ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ്. ആദ്യത്തെ വിവാഹവാര്‍ഷികത്തിന് ഡാന്‍സ് കളിച്ചാണ് ഞങ്ങള്‍ വന്നത്. മൂന്നാമത്തേത് ആവുമ്പോള്‍ വീണ്ടും ഡാന്‍സ് കളിച്ച് വരുമെന്നായിരുന്നു എലിസബത്ത് പറഞ്ഞത്. എന്നാല്‍ മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും വേര്‍പിരിഞ്ഞു. മാത്രമല്ല ബാല മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. സത്യത്തില്‍ മൂന്നാം വിവാഹ വാര്‍ഷികത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമായില്ലേ എന്ന് ചോദിക്കുകയാണ് ആരാധകര്‍.
'ഏറ്റവും വലിയ തമാശ മൂന്നാം വാര്‍ഷികമായപ്പോള്‍ ബാലയ്ക്ക് വേറൊരു ഭാര്യയായി, ഇവിടെ നാലാമത്തെ വിവാഹത്തെ കുറിച്ച് നേരിട്ടല്ലാതെ ബാല പരാമര്‍ശിക്കുന്നുണ്ട്. തമാശയാണെന്ന രീതിയില്‍ ക്രൂരമായി സംസാരിക്കുന്ന ആളാണ് ബാല. ഇവനെ എങ്ങനെ പരിപാലിച്ച് കൊണ്ട് നടന്നതാണ്. പാവത്തിന് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. അയാള്‍ വേറെ ജീവിതം നോക്കി പോയത് പോലെ എലിസബത്തും മറ്റൊരു വിവാഹം കഴിച്ച് സന്തുഷ്ടയായി ജീവിക്കണം... എന്നിങ്ങന നീളുകയാണ് കമന്റുകള്‍.
#video #goes #viral #balas #exwife #elizabathudayan #second #wedding #anniversary #celebration #hosp