ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണില്‍ വിന്നറായ താരമാണ് ജിന്റോ. ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന ജിന്റോയ്ക്ക് വലിയ ജനപ്രീതി ആണ് ലഭിച്ചത്. ഷോ നടക്കുമ്പോളും താന്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തില്‍ ആണെന്നും വിവാഹം ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷം ജിന്റോയുടെ വിവാഹം മുടങ്ങി. എന്താണ് അത് മുടങ്ങി പോവാന്‍ മാത്രം പ്രശ്‌നം ഉണ്ടായതെന്ന ചോദ്യത്തിന് അറോറ മീഡിയ നെറ്റവര്‍ക്കിന് നല്‍കിയ അഭിമുഖത്തിലൂടെ ജിന്റോ വെളിപ്പെടുത്തുകയാണ്...
എന്റെ ആദ്യ വിവാഹം പള്ളിയില്‍ നിന്നും വേര്‍പിരിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞത്. എനിക്കും എന്റെ വീട്ടുകാര്‍ക്കും പള്ളിയില്‍ വെച്ച് കെട്ടണമെന്ന് തന്നെയാണ് ആഗ്രഹം. കുട്ടി വന്നപ്പോള്‍ അവളോടും പറഞ്ഞു. പക്ഷേ അവര്‍ക്ക് എന്തും അറിയാം. അവരെ ആര്‍ക്കും അറിയില്ല. ആ കുട്ടിയുടെ പേരോ ഫോട്ടോയെ ഞാന്‍ പുറത്ത് വിട്ടിട്ടില്ല.
അത്രയും ആത്മാര്‍ഥമായിട്ടാണ് സ്‌നേഹിച്ചത്. കല്യാണം നടത്തണണെന്ന് ആഗ്രഹിച്ചപ്പോള്‍ എന്താ സംഭവിച്ചതെന്ന് കുറച്ച് കഴിഞ്ഞ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തും. കല്യാണത്തിന്റെ പത്ത് ദിവസം മുന്‍പ് നാട്ടിലേക്ക് വരാമെന്നാണ് പറഞ്ഞത്. വന്നതിന് ശേഷമാണ് അവരുടെ സ്വഭാവം മനസിലാക്കി തന്നത്.അവര്‍ക്ക് പേരിന് മാത്രമൊരു ഭര്‍ത്താവിനെ മതി.
കല്യാണത്തിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിന് ശേഷമാണ് അത് മുടങ്ങിയത്. കല്യാണം നടക്കുന്നതിന്റെ എട്ട് ദിവസം മുന്‍പാണ് ഞാനത് വേണ്ടെന്ന് വെക്കുന്നത്. എല്ലാം ഏല്‍പ്പിച്ചതിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. ത്രീഡി ഗ്ലാസുകള്‍ കൊണ്ട് കാണുന്ന രീതിയിലാണ് ആല്‍ബവും മറ്റുമൊക്കെ സെറ്റ് ചെയ്തത്. സദ്യ, വണ്ടി, ആളുകള്‍ എല്ലാം ശരിയാക്കി. അവള്‍ വരും വരുമെന്ന് പറഞ്ഞോണ്ടാണ് ഇരുന്നത്. ദുബായില്‍ എത്തിയെന്ന് അറിഞ്ഞതിന് ശേഷമാണ് ഫുഡിന്റെ ഓര്‍ഡര്‍ പോലും കൊടുത്തത്.
പക്ഷേ ഈ കുട്ടി നാട്ടിലെത്തിയതിന് ശേഷം എനിക്ക് ഓരോ കാര്യങ്ങള്‍ പലരും എനിക്ക് അയച്ച് തരാന്‍ തുടങ്ങി. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കല്യാണത്തിന് മുന്‍പുള്ള കാര്യമല്ലേ എന്നാണ് പറഞ്ഞത്. അത് ശരിയാണല്ലോ എന്ന് കരുതി എനിക്ക് അയച്ചവരോടും ഞാനങ്ങനെ തിരിച്ച് ചോദിച്ചു. അവളോടുള്ള ഇഷ്ടം കൊണ്ടല്ല, നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ തന്നതെന്നും നിനക്ക് വേറൊരു വോയിസ് അയച്ച് തരാമെന്നും അയാള്‍ പറഞ്ഞു.
ആ വോയിസില്‍ പറയുന്നത് 'പേരിനൊരു ഭര്‍ത്താവിനെ മതിയെന്നും ഞാന്‍ സ്ഥിരമായി അങ്ങോട്ട് ചെല്ലില്ലെന്നുമാണ്.' വ്യക്തമായി അവള്‍ക്കും അതറിയാം. എന്റെ ജീവിതസാഹചര്യം വിട്ട് ഇവിടുന്ന് മറ്റെങ്ങോട്ടും പോകില്ലെന്ന് ഞാനവളോട് പറഞ്ഞതാണ്. ഇടയ്ക്ക് പോയി വന്ന് നില്‍ക്കാനെ സാധിക്കുകയുള്ളു. പേരിനൊരു ഭര്‍ത്താവിനെ മതിയെന്ന് പറയുന്നത് കേട്ടിട്ട് പിന്നെയും എങ്ങനെ സഹിച്ച് നില്‍ക്കാനാണെന്ന് ജിന്റോ ചോദിക്കുന്നു.
#biggboss #fame #jinto #spoke #about #why #his #second #marriage #called #off