( moviemax.in ) ഒരു ആല്‍ബത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് കൊല്ലം സുധിയുടെ ഭാര്യ രേണുവിന് നേരിടേണ്ടതായി വന്നിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭാര്യ ഇങ്ങനൊക്കെ ചെയ്യാമോ എന്നാണ് പലരുടെയും ചോദ്യം. മാത്രമല്ല ഇങ്ങനെ നടക്കാനാണ് ഉദ്ദേശമെങ്കില്‍ അവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നുമൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങി.
വീടിനെ ചൊല്ലി നിരന്തരം അഭിപ്രായങ്ങള്‍ വന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട്അതിന്റെ നിര്‍മാതാക്കള്‍ രംഗത്ത് വന്നു. രേണുവിന്റെ പേരിലല്ല ആ വീടെന്നും 15 വര്‍ഷത്തേക്ക് അത് വില്‍ക്കാനോ സാധിക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
എന്തുകൊണ്ട് രേണുവിന്റെ പേരില്‍ അത് രജിസ്റ്റര്‍ ചെയ്തില്ല എന്നതിനെ കുറിച്ചും പ്രചരിക്കുന്ന വിമര്‍ശനങ്ങളെ പറ്റിയും സംസാരിക്കുകയാണ് കേരള ഹോം ഡിസൈന്‍ എന്ന കൂട്ടായ്മയുടെ പ്രധാനിയായ ഫിറോസ്. ഫൈനല്‍ ഹോം മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
രേണുവിനും മക്കള്‍ക്കും വീട് ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ തന്നെ അവരുടെ റീല്‍സും അവര്‍ സന്തോഷിക്കുന്നതുമൊക്കെ കണ്ട് പലരും മെസേജ് അയക്കുമായിരുന്നു. വീട് ഉണ്ടാക്കി കൊടുക്കാന്‍ തീരുമാനിച്ചത് മണ്ടത്തരമായി പോയെന്നാണ് പലരും പറയുന്നത്. നമുക്ക് ഒരിക്കലും അങ്ങനെ തോന്നിയില്ല. ഇപ്പോള്‍ അവരുടെ ആല്‍ബം വന്നപ്പോഴും ഞങ്ങളെയാണ് മെന്‍ഷന്‍ ചെയ്യുന്നത്. അതെന്തോ തെറ്റാണ്, അവരൊരു അപരാധം ചെയ്തുവെന്ന് വരുത്തി തീര്‍ക്കുകയാണ്.
ഭര്‍ത്താവ് മരിച്ചെന്ന് കരുതി വീട്ടില്‍ ചടഞ്ഞിരിക്കേണ്ടതുണ്ടോ? അവര്‍ക്ക് അവരുടേതായ ജീവിതമുണ്ട്. അച്ഛനും അമ്മയും ജോലിയ്ക്ക് പോകാന്‍ സാധിക്കാത്തവരാണ്. രേണു ജോലിയ്ക്ക് പോയാല്‍ മാത്രമേ ആ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുകയുള്ളു. വീട് ഉണ്ടാക്കി കൊടുത്തതിന് ശേഷം അവിടെ നിന്ന് ഇറങ്ങിയ ആളുകളാണ്. അവര്‍ പിന്നീട് ഭക്ഷണം കഴിച്ചിട്ടുണ്ടോന്ന് പോലും അന്വേഷിച്ചിട്ടില്ല. ആ കുട്ടി സീരിയലിലും നാടകത്തിലും ടെലിഫിലിമിലൊക്കെ അഭിനയിക്കും. അതവരുടെ ജോലിയാണ്. അതിന് സൈബര്‍ ആക്രമണത്തിന്റെ ആവശ്യമെന്താണ്?
അഞ്ചോ പത്തോ ലക്ഷം വാങ്ങി ഇതിനെക്കാളും മോശം വസ്ത്രമിട്ട് അഭിനയിക്കുന്ന നടിമാരില്ലേ? അവരൊക്കെ പൊതുപരിപാടികളില്‍ വരുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് കാണാന്‍ കാത്ത് നില്‍ക്കുന്നത്. അവര്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഇവര്‍ക്കുള്ളത്?
പിന്നെ വീടിന്റെ ഉടമസ്തതയെ കുറിച്ച് പറയാനുണ്ടായ കാരണം ചില കമന്റുകള്‍ കണ്ടത് കൊണ്ടാണ്. 'രേണു വേറെ വിവാഹം കഴിക്കും, മക്കളെ പുറത്താക്കും. ഒരു മകനെ ഇതിനകം വീട്ടില്‍ നിന്നും പുറത്താക്കി,' എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. പക്ഷേ മൂത്തമകന്‍ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അവന് കംഫര്‍ട്ടും അവിടെയാണ്. അല്ലാതെ ഇവര്‍ അവനെ ഓടിച്ചതല്ല. ആ കുട്ടി എന്നെയും വിളിച്ച് സംസാരിക്കാറുണ്ട്. കുട്ടികളുടെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനഞ്ച് വര്‍ഷം കഴിയാതെ വില്‍ക്കാനൊന്നും സാധിക്കില്ല. ഈ തെറ്റിദ്ധാരണ അവസാനിക്കട്ടെ എന്ന് കരുതി പറഞ്ഞതാണ്.
രേണു വളരെ ചെറിയ പ്രായമാണ്. അവർക്ക് വേണമെങ്കിൽ വേറൊരു വിവാഹം കഴിക്കാം. അതൊക്കെ അവരുടെ വ്യക്തിപരമായ താൽപര്യമാണ്. അങ്ങനെ വിവാഹം കഴിക്കുകയാണെങ്കിൽ വരുന്ന ആൾ എങ്ങനെയായിരിക്കും എന്നറിയില്ലല്ലോ. അതുകൊണ്ടാണ് രേണുവിൻ്റെ പേര് ഉൾപ്പെടുത്താതെ മക്കളുടെ പേരിൽ മാത്രം എഴുതി കൊടുത്തതെന്നും ഫിറോസ് വ്യക്തമാക്കുന്നു.
2023 ജൂൺ അഞ്ചിന് ഉണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു കൊല്ലം സുധി മരണപ്പെടുന്നത്. കോഴിക്കോട് ഒരു പരിപാടിയ്ക്ക് പോയി തിരികെ വരുന്നതിനിടെയാണ് നടന് അപകടമുണ്ടാവുന്നത്. ശേഷം പല സംഘടനകളും ചേർന്നാണ് നടൻ്റെ കുടുംബത്തിന് വേണ്ടി പുതിയൊരു വീട് നിർമ്മിച്ച് കൊടുക്കുന്നത്.
#khd #founder #firoz #spoke #about #truth #behind #late #kollamsudhi #wife #renusudhi #life