( moviemax.in ) സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ദിയ തന്റെ യൂട്യൂബ് ചാനലിലൂടേയും ഇന്‍സ്റ്റഗ്രാം പേജിലൂടേയും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് ദിയ. പോയ വര്‍ഷമാണ് ദിയയും കാമുകന്‍ അശ്വിന്‍ ഗണേഷും വിവാഹിതരായത്. ഇരുവരും സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതിമാരാണ്.
ഇതിനിടെ ഇപ്പോഴിതാ ദിയയെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ കുമാര്‍. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കൃഷ്ണ കുമാര്‍ ദിയയെക്കുറിച്ച് സംസാരിച്ചത്. ദിയ തന്നെപ്പോലെയാണെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.
ഓസി പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നൊക്കെ പറയാറുണ്ട്. പക്ഷെ പ്രതികരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാതിരിക്കുന്നവരാണ് തെറ്റുകാരും കുറ്റക്കാരുമെന്നും അദ്ദേഹം പറയുന്നു. കൃഷ്ണകുമാറിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ദിയ എന്നെപ്പോലെയാണ്. പഠിക്കുന്ന കാലത്ത് നിരന്തരം പൊട്ടിക്കൊണ്ടിരുന്നവരാണ് ഞങ്ങള്‍. സ്ട്രഗിള്‍ ഈസ് സ്‌ട്രെങ്ത് എന്നു പറയും. കൊടുങ്കാറ്റ് വരുമ്പോള്‍ ഒഴിഞ്ഞു മാറുകയല്ല, അതിന് അകത്തുകൂടി കടന്നു പോയാല്‍ പിന്നെ കാറ്റുകളൊക്കെ ചെറുതാകും. പ്രയാസങ്ങള്‍ വെല്ലുവിളിയായി ഏറ്റെടുത്താല്‍ അസാമാന്യ വിജയമുണ്ടാകും. പക്ഷെ അത് കടക്കണം. അവള്‍ പഠിക്കുന്ന കാലത്തും എന്നെപ്പോലെയായിരുന്നു. എല്ലാവരോടും സംസാരിക്കും. സ്‌കൂളില്‍ ഓസി എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും. എന്നാല്‍ സ്‌കൂളില്‍ തന്നെ ഭയങ്കരമായ പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ട്.
ഒരിക്കല്‍ സ്‌കൂളില്‍ അവളെ കാണാനില്ല.അവിടെ അനൗണ്‍സ് ചെയ്യുകയും വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തു. ഞാന്‍ പിന്നെ എന്ത് കേട്ടാലും ആ വരും എവിടെ വരെ പോകാന്‍ എന്ന മട്ടാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ ഓസിയും ഒരു കൊച്ചു കുട്ടിയും ടോയ്‌ലറ്റിന്റെ അവിടെ നിന്നും നടന്നു വരികയാണ്. ഭയങ്കര വിഷയമായി. ആ കുട്ടി ആരെന്ന് പോലും അറിയില്ല. ഓസി ചേച്ചി ഓസി ചേച്ചി എന്ന് പറഞ്ഞ് എല്ലാ കുട്ടികളും അവളുടെ കൂടെ വരും.
അവളുടെ താഴെയും രണ്ട് കുട്ടികളുണ്ടായിരുന്നതിനാല്‍ എല്ലാത്തിനും സഹായിച്ച് ശീലമുണ്ട് ഓസിയ്ക്ക്. അന്ന് ആ കുട്ടിയ്ക്ക് വയറിന് സുഖമില്ലാതായി. അങ്ങനെ അവളെ ടോയ്‌ലറ്റില്‍ കൊണ്ടു പോയതും ക്ലീന്‍ ചെയ്തതുമൊക്കെ കുറേ സമയം പോയി. അപ്പോഴാണ് അവളെ കാണാതായെന്ന് പറയുന്നത്. വലിയ പ്രശ്‌നമായെങ്കിലും അവള്‍ക്കതൊന്നും വിഷയമായിരുന്നില്ല. നമ്മുടെ അകത്ത് ശരിയുണ്ടെങ്കില്‍ അത് മതി. ആരോപണങ്ങള്‍ക്ക് ഭയങ്കര ശക്തിയാണ്. നമ്മളിലെ നെഗറ്റിവിറ്റിയെ ആരോപണം എടുത്തു കൊണ്ടു പോകും.
അവളെ ഇന്നു വരെ കോപ്പിയടിച്ചതിന് പിടിച്ചില്ല. പക്ഷെ ഒരു ദിവസം മുമ്പിലിരുന്ന് എഴുതിയ കുട്ടിയുടേത് പോലെ എഴുതി വച്ചിരിക്കുന്നുവെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്നും വിളിച്ചു. നല്ല സ്‌കൂളും അധ്യാപകരുമാണ്. ഞാന്‍ മക്കളുടെ കൂടെ നില്‍ക്കുന്നയാളാണ്. തെറ്റും ശരിയുമൊക്കെ എല്ലാവരും ചെയ്യും. തെറ്റ് ചെയ്താല്‍ അത് പരിഹരിക്കണം. അക്കാദമിക്‌സില്‍ എല്ലാ കുട്ടികളും ഒരുപോലെ ബുദ്ധിയുള്ളവരായിരിക്കില്ല. അവരുടെ ഏരിയ വേറെയാകും. കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. ഞാന്‍ പറഞ്ഞു, മുമ്പിലിരുന്ന കുട്ടി തിരിഞ്ഞു നോക്കി എഴുതിയാലും മതിയല്ലോ എന്ന്. പിടിക്കാന്‍ ആണെങ്കില്‍ അന്നേരം പിടിച്ചോണം.
അത് ശരിയായ നടപടിയല്ല. ദുര്‍ബലരായ കുട്ടികളെയാണ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. അല്ലാതെ മുകളില്‍ നില്‍ക്കുന്ന കുട്ടികളെ പിന്നേയും പിന്നേയും പിടിച്ച് മുകളിലേക്ക് കയറ്റി സ്‌കൂളിന്റെ പേര് കൂട്ടുകയല്ല ചെയ്യേണ്ടത്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാനാണ് ശ്രമിക്കേണ്ടത്. ഞാന്‍ പറയുന്നതൊക്കെ ശരിയാകണമെന്നില്ല. എന്റേത് സാധാരണക്കാരന്റെ ചിന്തയാണ്.
#krishnakumar #says #diyakrishna #is #just #like #him #recall #her #school #day