(moviemax.in) നടി പൂനം പാണ്ഡെയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
പൂനം പാണ്ഡെ ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകനായ യുവാവ് സെല്‍ഫി എടുക്കാനെത്തുകയും സെല്‍ഫി എടുക്കുന്നതിനിടെ ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പിറകിലൂടെയെത്തിയ യുവാവ് സംസാരിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ താരം ഞെട്ടിത്തിരിഞ്ഞു നോക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സെല്‍ഫി എടുക്കുന്നതിനിടെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പൂനം പാണ്ഡെ യുവാവിനെ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.
https://www.facebook.com/ViralBhayaniVIdeos/videos/939756084975362/?ref=embed_video&t=5
പിന്നാലെ ആരാധകരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനെ ശാസിക്കുകയും പോകാന്‍ ആവശ്യപ്പെടുന്നുമുണ്ട്. യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
#Young #man #tries #forcefully #kiss #actress #PoonamPandey.