അവസാനനിമിഷം വിവാഹം വേണ്ടെന്നുവച്ചു, വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് യുവാവ്, വൈറലായി പോസ്റ്റ്

അവസാനനിമിഷം വിവാഹം വേണ്ടെന്നുവച്ചു, വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് യുവാവ്, വൈറലായി പോസ്റ്റ്
Feb 22, 2025 04:47 PM | By Athira V

( moviemax.in ) പല കാരണങ്ങൾ കൊണ്ടും തീരുമാനിച്ചുറപ്പിച്ച വിവാഹങ്ങൾ നടക്കാതെ വരാറുണ്ട്. അതുപോലെ, തന്റെ കസിന്റെ വിവാഹം നടത്താൻ നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച മുമ്പ് വേണ്ടെന്നുവച്ചതായി പറയുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ. വരനാവാൻ പോകുന്ന യുവാവുമായി കസിൻ നടത്തിയ വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും ഇയാൾ പങ്കുവച്ചിട്ടുണ്ട്.

വരൻ യുഎപിഎസ്‍സിക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. വധുവാകാൻ പോകുന്ന യുവതിക്കും സർക്കാർ ജോലിയാണ്. വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ വീട്ടുകാർ ഇയാൾക്ക് സമ്മാനങ്ങൾ എത്തിച്ചു നൽകി. എന്നാൽ, ഇയാൾക്ക് ഈ സമ്മാനങ്ങളൊന്നും തന്നെ ഇഷ്ടമായില്ല. തന്റെ സ്റ്റാൻഡേർഡിന് ചേർന്നതല്ല ആ സമ്മാനങ്ങൾ എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചാറ്റിന്റെ സ്ക്രീൻ‌ഷോട്ടാണ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്.

'എന്ത് ചിന്തിച്ചിട്ടാണ് ഈ സമ്മാനങ്ങൾ കൊടുത്തയച്ചിരിക്കുന്നത്? ആരുടെ സ്റ്റാൻഡേർഡിനുള്ള സമ്മാനങ്ങളാണ് ഇത്' എന്നാണ് യുവാവ് ചോദിക്കുന്നത്. അവിടം കൊണ്ടും തീർന്നില്ല. ഇതിലും ഭേദം സമ്മാനങ്ങളൊന്നും തന്നെ കൊടുത്തയക്കാതിരിക്കുന്നതായിരുന്നു എന്നും ഇയാൾ പറയുന്നുണ്ട്. 'അങ്ങനെയാണെങ്കിൽ ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സാധനങ്ങൾ വാങ്ങിയേനെ. ഇതിപ്പോൾ സ്ഥലം ഇല്ലാതായി. ആരുടെ മുന്നിലും കാണിക്കാവുന്ന സാധനങ്ങളും അല്ല ഇതൊന്നും' എന്നാണ് ഇയാൾ പറയുന്നത്.

'ആ സമ്മാനങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അച്ഛനോട് നേരിട്ട് സംസാരിച്ചോളൂ' എന്നാണ് യുവതി പറയുന്നത്. സംസാരിക്കുമെന്നും ഇനി ഒന്നും തന്നെ അയക്കേണ്ടതില്ല എന്നും യുവാവ് പറയുന്നു.

എന്തായാലും, റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിന് കമന്റുകളുമായി നിരവധിപ്പേരാണ് എത്തിയത്. പിന്നീട്, പോസ്റ്റിട്ട യൂസർ തന്നെ ഈ വിവാഹം വേണ്ടെന്ന് വച്ചു എന്ന് കുറിച്ചിട്ടുണ്ട്. അതെന്തായാലും നന്നായി എന്നായിരുന്നു ഭൂരിഭാ​ഗം പേരുടെയും കമന്റ്.

#upsc #aspirants #gift #demand #wedding #called #off #post #went #viral

Next TV

Related Stories
'മകനുവേണ്ടി വാങ്ങാന്‍ പോവുകയാണ്...'; ബൈക്കറെ പിന്തുടര്‍ന്ന് ഒരു അച്ഛന്‍, ഹൃദയഹാരിയായ വീഡിയോ

Feb 21, 2025 10:43 PM

'മകനുവേണ്ടി വാങ്ങാന്‍ പോവുകയാണ്...'; ബൈക്കറെ പിന്തുടര്‍ന്ന് ഒരു അച്ഛന്‍, ഹൃദയഹാരിയായ വീഡിയോ

ബൈക്കറെ സാധാരണ സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ ഒരാള്‍ പിന്തുടര്‍ന്ന് തുടര്‍ച്ചയായി ഹോണ്‍ അടിച്ചുകൊണ്ടിരുന്നു. ആദ്യമൊന്നും ഇത്...

Read More >>
ഇത് കൊള്ളാമല്ലോ...! നല്ല ഐഡിയ തന്നെ, ഡേറ്റിം​ഗ് ആപ്പിൽ തിരയുന്നത് പ്രണയമല്ല, യോജിച്ച പുരുഷന്മാർക്ക് യുവതിയുടെ മറുപടി ഇങ്ങനെ

Feb 21, 2025 02:42 PM

ഇത് കൊള്ളാമല്ലോ...! നല്ല ഐഡിയ തന്നെ, ഡേറ്റിം​ഗ് ആപ്പിൽ തിരയുന്നത് പ്രണയമല്ല, യോജിച്ച പുരുഷന്മാർക്ക് യുവതിയുടെ മറുപടി ഇങ്ങനെ

ജോലിക്കായി നിരവധി അപേക്ഷകൾ അയച്ചെങ്കിലും ഒന്നും നടന്നില്ല എന്നാണ് യുവതി പറയുന്നത്. അതുകൊണ്ടാണ് കാര്യങ്ങളെ വേറൊരു തലത്തിലേക്ക് എത്തിക്കേണ്ടി...

Read More >>
ന്താ ഇപ്പോ ഇങ്ങനെ..! മാസം അച്ഛൻ ശമ്പളത്തിന്റെ 40% തരും, പക്ഷേ ഐഐടിയിൽ‌ പ്രവേശനം നേടണം, വൈറലായി യുവാവിന്റെ പോസ്റ്റ്

Feb 20, 2025 10:00 PM

ന്താ ഇപ്പോ ഇങ്ങനെ..! മാസം അച്ഛൻ ശമ്പളത്തിന്റെ 40% തരും, പക്ഷേ ഐഐടിയിൽ‌ പ്രവേശനം നേടണം, വൈറലായി യുവാവിന്റെ പോസ്റ്റ്

ടയർ 2,3 കോളേജുകളിൽ ആണ് ചേരുന്നതെങ്കിൽ റിട്ടയർമെന്റ് വരെ തന്റെ 100 % ശമ്പളവും താൻ അച്ഛന് നൽകണമെന്ന് അച്ഛൻ പറഞ്ഞുവെന്നും യുവാവ്...

Read More >>
'വിവാഹ ശേഷം മൂന്ന് ദിവസത്തേക്ക് 'മലമൂത്രവിസർജ്ജനം ചെയ്യരുത്'; വിചിത്ര ആചാരവുമായി ഒരു ഗോത്രം, സംഭവം ഇങ്ങനെ!

Feb 20, 2025 02:41 PM

'വിവാഹ ശേഷം മൂന്ന് ദിവസത്തേക്ക് 'മലമൂത്രവിസർജ്ജനം ചെയ്യരുത്'; വിചിത്ര ആചാരവുമായി ഒരു ഗോത്രം, സംഭവം ഇങ്ങനെ!

ഈ അവസരത്തില്‍ മുറിയില്‍ നിന്ന് ഒരിക്കല്‍ പോലും പുറത്തിറങ്ങാന്‍ പാടില്ല, എന്തിന് ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ പോലുമെന്നാണ് റിപ്പോര്‍ട്ടുകൾ...

Read More >>
വിവാഹത്തിന് മുമ്പ് വരന്‍റെ രഹസ്യ ബന്ധം അറിഞ്ഞ വധു ഞെട്ടി; ആളെ തിരിച്ചറിഞ്ഞപ്പോൾ... പിന്നെ സംഭവിച്ചത്!

Feb 20, 2025 01:30 PM

വിവാഹത്തിന് മുമ്പ് വരന്‍റെ രഹസ്യ ബന്ധം അറിഞ്ഞ വധു ഞെട്ടി; ആളെ തിരിച്ചറിഞ്ഞപ്പോൾ... പിന്നെ സംഭവിച്ചത്!

വിവാഹം തീരുമാനിച്ചപ്പോൾ വധു ഇരുവരുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ഏറ്റെടുത്തു. ഈ സമയം വരന്‍ വിവാഹ വേദി ഒരുക്കുന്നതിനായി ഒരു...

Read More >>
Top Stories

News Roundup