---
title: "'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്'  - പേളി മാണി"
english_title: "#PearleMaaney  #revealed #she #claustrophobia."
publisher: "moviemax.in"
canonical_url: "https://moviemax.in/news/272079/pearlemaaney-revealed-she-claustrophobia"
published_at: "2025-02-22T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b97e2b011e1_maany.jpg"
keywords: []
---

# 'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്'  - പേളി മാണി

> **Lead Summary:** **** മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് പേളി മാണി . താരത്തതിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യമാണ് . ഇപ്പോഴിതാ ബിഗ് ബോസില്‍ പോയതോടെ തനിക്ക് ക്ലോസ്‌ട്രോഫോബിയ വന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പേളി .

## Article Content

**** മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് പേളി മാണി . താരത്തതിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യമാണ് . ഇപ്പോഴിതാ ബിഗ് ബോസില്‍ പോയതോടെ തനിക്ക് ക്ലോസ്‌ട്രോഫോബിയ വന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പേളി .

അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാള്‍ ആയിരുന്നു താന്‍. ബിഗ് ബോസിലെ കോര്‍ണര്‍ ഏരിയകളില്‍ താന്‍ ഒളിച്ചിരുന്നു. ബാത്ത്‌റൂമില്‍ അധിക നേരം പോയി ഇരിക്കാന്‍ കഴിയില്ല. ഹൗസില്‍ അത്രയും ദിവസം എങ്ങനെ താമസിച്ചുവെന്ന് തനിക്ക് അറിയില്ല എന്നാണ് പേളി പറയുന്നത്.

അജു വര്‍ഗീസും നീരജ് മാധവുമായും ബിഗ് ബോസ് ഷോ അനുഭവം സംസാരിക്കവെയാണ് പേളി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഈ ഫോബിയ വന്നത്. ഹൗസില്‍ ആയിരുന്നപ്പോള്‍ ചില സമയങ്ങളില്‍ പുറത്ത് പോകണമെന്ന് തോന്നുമായിരുന്നു.

നമ്മളെ ചുറ്റി എപ്പോഴും ക്യാമറയുണ്ട്. എവിടെയും പോയി ഒളിച്ചിരിക്കാനും പറ്റില്ല. ബാത്ത്‌റൂമില്‍ പോയാല്‍ മാത്രമാണ് ഏകാന്തമായി ഇതില്‍ നിന്നെല്ലാം വിട്ട് ഇരിക്കാന്‍ പറ്റു. അതുകൊണ്ട് തന്നെ എവിടെ എങ്കിലും പോകണമെന്നുള്ള തോന്നലൊക്കെ വന്നു. ഹൗസിലെ കോര്‍ണര്‍ ഏരിയകളിലാണ് ഞാന്‍ ഹൈഡ് ചെയ്ത് ഇരുന്നിരുന്നത്. അത്തരം സമയങ്ങളില്‍ ഞാന്‍ ഞാനായി ഇരുന്നു.

ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല. കുറേനേരം ബാത്ത് റൂമില്‍ ചിലവിട്ടുവെന്ന് പറഞ്ഞ് വേറെ പ്രശ്‌നം വരും. അവസാനം ആയപ്പോഴേക്കും അത് എന്നെ ഒരുപാട് ട്രിഗര്‍ ചെയ്തു. നൂറ് ദിവസം ഞാന്‍ ഹൗസില്‍ നിന്നു. പക്ഷെ എങ്ങനെ നിന്നുവെന്ന് എനിക്ക് അറിയില്ല. ഇനി ഒരിക്കല്‍ കൂടി അതുപോലെ പോയി നില്‍ക്കാന്‍ എനിക്ക് പറ്റില്ല.

ഹൗസില്‍ പോയതുകൊണ്ട് വന്ന ഡിഫറന്‍സ് രണ്ട് ട്രോഫി വീട്ടില്‍ ഇരിക്കുന്നുണ്ടെന്നതാണ്. ക്ഷമയൊന്നും വന്നില്ല. പക്ഷെ ഇനി എനിക്ക് എന്തും തരണം ചെയ്യാന്‍ പറ്റുമെന്ന് മനസിലായി. അത് കഴിഞ്ഞ് വന്നാല്‍ ഇനി ഒന്നും  നമുക്ക് ഒരു പ്രശ്‌നമേയല്ലെന്ന് തോന്നും. 

### Related Links & Sources
- [Original Story Source](https://moviemax.in/news/272079/pearlemaaney-revealed-she-claustrophobia)