രഹസ്യ ഭാര്യ അല്ലല്ലോ; എന്തിനാണ് പേടിക്കുന്നത്? കിടപ്പ്മുറി വീഡിയോ പുറത്താക്കുമെന്ന് ബാല; എലിസബത്ത് പേടിക്കണ്ടെന്ന് ആരാധകര്‍

രഹസ്യ ഭാര്യ അല്ലല്ലോ; എന്തിനാണ് പേടിക്കുന്നത്? കിടപ്പ്മുറി വീഡിയോ പുറത്താക്കുമെന്ന് ബാല; എലിസബത്ത് പേടിക്കണ്ടെന്ന് ആരാധകര്‍
Feb 22, 2025 04:18 PM | By Athira V

നടന്‍ ബാലയുടെ ഭാര്യ എന്ന നിലയിലാണ് ഡോക്ടര്‍ എലിസബത്ത് മലയാളികള്‍ക്കിടയില്‍ സുപരിചിതയാകുന്നത്. നടനെതിരെ ചില വിവാദങ്ങള്‍ വന്നപ്പോഴും അസുഖബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോഴെല്ലാം എലിസബത്ത് കൂടെ നിന്നു. എന്നാല്‍ ഇന്ന് ബാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് എലിസബത്ത് എത്തിയിരിക്കുന്നത്.

തനിക്കെതിരെ പരോക്ഷമായി ബാല നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി എലിസബത്ത് രംഗത്ത് വന്നത്. ബാലയ്‌ക്കെതിരെ സംസാരിച്ചാല്‍ ബെഡ്‌റൂം സീനുകള്‍ പുറത്ത് വിടുമെന്നും മാനസികവും ശാരീരികവുമായിട്ടുള്ള പീഡനവും തനിക്ക് നേരിടേണ്ടി വന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ എലിസബത്ത് വെളിപ്പെടുത്തിയത്.

ബാലയുടെ രണ്ടാമത്തെ ഭാര്യയും ഗായികയുമായ അമൃത സുരേഷും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതോടെ ബാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ പ്രശ്‌നത്തില്‍ ബാല കുടുങ്ങുമെന്നും എന്നും മാന്യനായി ഇരിക്കാന്‍ സാധിക്കില്ലെന്നുമൊക്കെയാണ് യൂട്യൂബ് ചാനലുകളിലൂടെ പലരും പ്രതികരിക്കുന്നത്. മാത്രമല്ല എലിസബത്തിന് ശക്തി പകര്‍ന്ന് കൊണ്ടും ചിലരെത്തുന്നുണ്ട്.

'പറയേണ്ടത്, പറയേണ്ട സമയത്ത് തന്നെ പറയണം എലിസബത്ത്... താങ്കളൊരു വിദ്യാഭ്യാസമുള്ള സ്ത്രീയായിട്ട് കൂടി ഇത്തരം പോക്രിത്തരത്തിന് കുട പിടിച്ചു നില്‍ക്കരുത്. എന്തിനാണ് പേടിക്കുന്നത്? താങ്കളുടെ ബെഡ്‌റൂം കാര്യങ്ങള്‍ പബ്ലിക് ആക്കുമെന്ന് ഭയന്നോ? അത് പബ്ലിക്ക് ആകുന്ന പക്ഷം ബാലയുടെ കൈയ്യില്‍ വിലങ്ങ് വീഴും. ആ ബോധം അയാള്‍ക്ക് ഇല്ലാണ്ടിരിക്കുമോ? ബാല ആ വീഡിയോ പബ്ലിക്കിലേയ്ക്ക് വിട്ടാല്‍ അവിടം മുതല്‍ അയാള്‍ സ്വന്തം ശവക്കുഴി പൂര്‍ത്തിയാക്കി എന്നര്‍ത്ഥം. അതുകൊണ്ട് തന്നെ ബാല അത്തരം കാര്യത്തിന് മുതിരുമെന്ന് തോന്നുന്നില്ലാ. ധൈര്യമായിരിക്കൂ...

ഡോക്ടര്‍, ഇതൊക്കെ ഒരു അടഞ്ഞ അദ്ധ്യായമായി കരുതി മുന്നോട്ട് പോകുക, ഒരു സെക്കന്‍ഡ് പോലും അയാളെപറ്റി ചിന്തിച്ച് സമയം കളയരുത്, ഡോക്ടറുടെ സമയം നല്ല കാര്യങ്ങള്‍ക്കായി ചിലവഴിക്കാന്‍ കഴിയട്ടെ. ഇയാള്‍ സൈക്കോ ആണെന്ന് അറിഞ്ഞിട്ട് തന്നെ ഇയാള്‍ക്ക് തല വെച്ച് കൊടുത്തു. പക്ഷെ സംഭവിച്ചു പോയൊരു കാര്യം പറഞ്ഞു കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ലാല്ലോ.

ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഉള്ളത് നിങ്ങളെ ഇയാള്‍ അബ്യൂസ് ചെയ്തതും, ഭീഷണിപ്പെടുത്തിയതും പറഞ്ഞ് നിയമപരമായി മുന്നോട്ട് പോവുക എന്നതാണ്. സോഷ്യല്‍ മീഡിയ അല്ല കോടതി. ഇവിടെ പോസ്റ്റ് ഇട്ടതു കൊണ്ട് കുറച്ചു മഞ്ഞ പത്രങ്ങളില്‍ ലിങ്ക് ആയി വാര്‍ത്തകള്‍ വരും എന്നേയുള്ളു.

ഇനിയെങ്കിലും സോഷ്യല്‍ മീഡിയ അല്ല ലൈഫ് എന്ന് തിരിച്ചറിയുക. ബെഡ് റൂം വീഡിയോ ലീക്ക് ആക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്താന്‍ അയാള്‍ക്ക് നിങ്ങള്‍ രഹസ്യമായി ഭാര്യ ആയതല്ലലോ. അതുകൊണ്ട് അത് വച്ചുള്ള ഭീഷണി ആ സൈക്കോയുടെ കയ്യില്‍ വച്ചാല്‍ മതിയെന്ന് തീരുമാനിച്ചു പരാതിപ്പെടുക തന്നെ വേണം,' എന്നുമാണ് എലിസബത്തിന് നിര്‍ദ്ദേശം നല്‍കി കൊണ്ട് ആരാധകര്‍ പറയുന്നത്.

അമൃത സുരേഷുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങളോളം സിംഗിളായി ജീവിക്കുകയായിരുന്നു ബാല. ഇതിനിടയിലാണ് ബാല വീണ്ടും വിവാഹിതനായെന്ന കഥ പുറത്ത് വരുന്നത്. പിന്നാലെ വിവാഹ റിസപ്ഷന്‍ നടത്തി എലിസബത്ത് ഭാര്യയാണെന്ന് പുറംലോകത്തെ അറിയിച്ചു. എന്നാല്‍ ഈ ബന്ധം അധികകാലം നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. പല കാരണങ്ങള്‍ പറഞ്ഞ് വിവാഹം രജിസ്റ്ററും ചെയ്തിരുന്നില്ല.

പിന്നീട് ബാലയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന് വ്യക്തമായ ധാരണ ലഭിച്ചതിന് ശേഷമായിരുന്നു എലിസബത്ത് വീട് വിട്ട് പോകുന്നത്. പിന്നാലെ ആ പെണ്‍കുട്ടി മാമന്റെ മകളും ഇപ്പോള്‍ ബാലയുടെ ഭാര്യയുമായ കോകിലയാണെന്ന സ്ഥിരികരണം വന്നു. നിലവില്‍ കോകിലയെ വിവാഹം കഴിച്ച് ജീവിക്കുകയാണ് ബാല. വൈകാതെ താനൊരു പിതാവ് ആകാന്‍ പോവുകയാണെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

#netizens #support #balas #exwife #elizabathudayan #allegations #against #him

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup