'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍

'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍
Feb 22, 2025 11:21 AM | By Athira V

( moviemax.in ) പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് തെളിയിച്ച താരമാണ് ഗിന്നസ് പക്രു. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ അതുല്യ പ്രതിഭയായി വളര്‍ന്ന പക്രു തമിഴിലടക്കം തിളങ്ങിയിരുന്നു. സിനിമയ്‌ക്കൊപ്പം മനോഹരമായൊരു കുടുംബജീവിതവും മുന്നോട്ട് കൊണ്ട് പോവുകയാണ് താരം.

പക്രുവിനെ പോലെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരാണ്. മകള്‍ ദീപ്തകീര്‍ത്തിയുടെ കൂടെയുള്ള വിശേഷങ്ങളാണ് നടന്‍ ഇതുവരെ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് പക്രു രണ്ടാമതും പിതാവാകുന്നത്. ശേഷം രണ്ട് പെണ്‍മക്കളുടെയും കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെക്കാന്‍ തുടങ്ങി.

ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ മൂത്തമകള്‍ക്കൊപ്പമുള്ള ഫോട്ടോസാണ് പക്രു പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനെക്കാളും ഒത്തിരി വളര്‍ന്ന മകളുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. പിന്നാലെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയത്.

'സാക്ഷാല്‍ വിജയ് അണ്ണനും സൂര്യ അണ്ണനും എടുത്ത് ഒക്കത്ത് വെച്ച് മൊതലാണ് നില്‍ക്കുന്നത്. അതിന്റെ ഒരു അഹങ്കാരവും ഇല്ല നമ്മുടെ ചേട്ടന്...' എന്നാണ് ഒരാള്‍ പക്രുവിനെ കുറിച്ച് കമന്റിട്ടിരിക്കുന്നത്. തമിഴില്‍ സൂര്യയുടെയും വിജയുടെയുമൊക്കെ കൂടെ അഭിനയിച്ചിട്ടുള്ള ആളാണ് പക്രു. മാത്രമല്ല ഈ താരങ്ങളെല്ലാം ഒക്കത്ത് എടുത്ത് വെച്ചിട്ടുള്ള ഫോട്ടോയും എടുത്തിട്ടുണ്ട്.

ചെറിയ ശരീരത്തിനുള്ളിലെ വലിയ മനുഷ്യന്‍, ചെറിയ ശരീരം കൊണ്ട് വലിയ ലോകം കീഴടക്കിയവന്‍, ചെറിയ ശരീരവും വലിയ മനസും ഉള്ള മനുഷ്യന്‍, പൊക്കമില്ലാത്തതാണ് എന്റെ പൊക്കം എന്ന് പറയുകയല്ല അത് സത്യമാണെന്ന് തെളിയിച്ച മനുഷ്യന്‍. തന്റെ മകള്‍ വളരുന്നുണ്ടോ എന്ന് സ്വന്തം ഉയരം വെച്ച് അളന്നു നോക്കാറുണ്ടെന്ന് അജയേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു... എന്നിങ്ങനെ കമൻ്റുകൾ നീളുകയാണ്...

ഇതിനിടെ മകളൊത്തിരി വളർന്നു, അവളുടെ വിവാഹത്തിന് ക്ഷണിക്കണമേ എന്ന ചോദ്യവുമായിട്ടും ചിലരെത്തി. ആ കുട്ടി ആദ്യം പഠിച്ചു നല്ലൊരു പൊസിഷന്‍ എത്തട്ടെ. എന്നിട്ടല്ലേ കല്യാണമെന്ന് മറുപടി പറഞ്ഞവരുമുണ്ട്. അവള്‍ ഐപിഎസ് എടുത്താല്‍ സൂപ്പര്‍ ലുക്ക് ആയിരിക്കും എന്നിങ്ങനെയുള്ള പ്രവചനങ്ങളും ഇതിന് താഴെ നടക്കുന്നുണ്ട്.

മിമിക്രി താരമായിട്ടാണ് അജയ് കുമാര്‍ എന്ന പക്രു കരിയര്‍ തുടങ്ങുന്നത്. 1986 മുതല്‍ സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്ന താരം അമ്പിളി അമ്മാവാന്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ആ സിനിമയിലെ ഉണ്ടപക്രു എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. മാത്രമല്ല താരം പിന്നീട് അറിയപ്പെട്ടതും ഈ പേരിലായിരുന്നു.

2005 ല്‍ വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അത്ഭുതദ്വീപില്‍ നായകനായി അഭിനയിച്ചതാണ് പക്രുവിന്റെ കരിയറില്‍ വഴിത്തിരിവായത്. പിന്നീടിങ്ങോട്ട് കൈനിറയെ സിനിമകളും ലഭിച്ചു. ഇടയ്ക്ക് സംവിധായകനായും നിര്‍മാതാവായിട്ടുമൊക്കെ സിനിമയുടെ മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചു.

2006 ലാണ് ഗായത്രിയുമായി വിവാഹിതനാവുന്നത്. അധികം വൈകാതെ നടന്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവായി. മകളുടെ ഓരോ വളര്‍ച്ചയും താരം പുറംലോകവുമായി പങ്കുവെച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതൊരു കുട്ടി കൂടി ജനിക്കുന്നത്.

#guinnesspakru #shared #new #video #with #elder #daughter #deepathakeerthy #goes #viral

Next TV

Related Stories
ഒരിക്കല്‍ ഓസിയെ കാണാതായി, കുറച്ച് കഴിഞ്ഞപ്പോള്‍ ഓസി ടോയ്‌ലറ്റിന്റെ അവിടെ നിന്നും....; അന്ന് സംഭവിച്ചത്, കൃഷ്ണ കുമാര്‍

Feb 22, 2025 05:22 PM

ഒരിക്കല്‍ ഓസിയെ കാണാതായി, കുറച്ച് കഴിഞ്ഞപ്പോള്‍ ഓസി ടോയ്‌ലറ്റിന്റെ അവിടെ നിന്നും....; അന്ന് സംഭവിച്ചത്, കൃഷ്ണ കുമാര്‍

ഓസി പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നൊക്കെ പറയാറുണ്ട്. പക്ഷെ പ്രതികരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാതിരിക്കുന്നവരാണ് തെറ്റുകാരും...

Read More >>
'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

Feb 22, 2025 05:14 PM

'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

സ്നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്....

Read More >>
മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

Feb 22, 2025 05:06 PM

മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും...

Read More >>
മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല!  ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

Feb 22, 2025 03:32 PM

മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല! ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

ഞാനൊരു മീഡിയ പേഴ്സൺ ആണ്. ആളുകൾക്ക് പറയാനുള്ളത് പറയാം. പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരാളെ എന്തിനാണ്...

Read More >>
താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍!  പുതിയ വീഡിയോ വൈറലാവുന്നു

Feb 22, 2025 03:13 PM

താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍! പുതിയ വീഡിയോ വൈറലാവുന്നു

മരിക്കുന്നതിന് തൊട്ട് മുന്‍പായിട്ടാണ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരാള്‍ പുറകേ കൂടിയിട്ടുണ്ടെന്ന് സുബി സുരേഷ്...

Read More >>
'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്'  - പേളി മാണി

Feb 22, 2025 01:02 PM

'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്' - പേളി മാണി

അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാള്‍ ആയിരുന്നു താന്‍. ബിഗ് ബോസിലെ കോര്‍ണര്‍ ഏരിയകളില്‍ താന്‍ ഒളിച്ചിരുന്നു....

Read More >>
Top Stories

News Roundup