വിടാതെ ചുംബിച്ച് നടൻ, കട്ട് കട്ട് എന്ന് അലറി സംവിധായകന്‍, കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും തുടര്‍ന്നു; കരഞ്ഞുകൊണ്ടോടി നടി

വിടാതെ ചുംബിച്ച് നടൻ, കട്ട് കട്ട് എന്ന് അലറി സംവിധായകന്‍, കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും തുടര്‍ന്നു; കരഞ്ഞുകൊണ്ടോടി നടി
Feb 22, 2025 03:00 PM | By Athira V

ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് വിനോദ് ഖന്ന. 1968 ല്‍ ആയിരുന്നു വിനോദ് ഖന്നയുടെ അരങ്ങേറ്റം. മന്‍ കാ മീത്ത് ആയിരുന്നു ആദ്യ സിനിമ. അധികം വൈകാതെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറി വിനോദ് ഖന്ന. സിനിമ പോലെ തന്നെ വിനോദിന്റെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

വിനോദ് ഖന്നയുടെ ജീവിതത്തേയും കരിയറിനേയുമെല്ലാം മാറ്റി മറിച്ചതായിരുന്നു അദ്ദേഹത്തിന്റെ നാടു വിടല്‍. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് വിനോദ് ഖന്ന സിനിമയും ലൗകിക ജീവിതവും ഉപേക്ഷിക്കുന്നത്. ആത്മീയതയില്‍ അഭയം തേടി, ഓഷോയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു വിനോദ് ഖന്ന. ഇന്ത്യ വിട്ട വിനോദ് ഘന്ന നാട്ടിലേക്ക് മടങ്ങി വരുന്നത് ഓഷോയുടെ ആശ്രമം തകര്‍ക്കപ്പെടുന്നതോടെയാണ്. തിരികെ വന്നതും വിനോദ് ഖന്ന അഭിനയത്തിലേക്ക് മടങ്ങിയെത്തി.

എന്നാല്‍ തിരികെ വരവിലും വിനോദ് ഖന്നയെ വിവാദങ്ങള്‍ പിന്തുടര്‍ന്നു. നടി ഡിംപിള്‍ കപാഡിയയുമായി ബന്ധപ്പെട്ട വിവാദം വിനോദ് ഖന്നയുടെ കരിയറിനെ തന്നെ നാണക്കേടിലാക്കുന്നതായിരുന്നു. വിനോദ് ഖന്നയുടെ ഹിറ്റ് ജോഡിയായിരുന്നു ഒരുകാലത്ത് ഡിംപിള്‍ കപാഡിയ. ഇരുവരും പലവട്ടം ഒരുമിച്ചിട്ടുണ്ട്. ഇന്‍സാഫ്, ആഖ്രി അദാലത്ത്, ബട്ട്വാര, ഖൂന്‍ കാ കര്‍സ്, ലേക്കിന്‍ തുടങ്ങി സിനിമകളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

വിനോദ് ഖന്നയുടെ തിരിച്ചുവരവില്‍ ഇരുവരും ഒരുമിച്ച സിനിമയായിരുന്നു പ്രേം ധര്‍മ്. പക്ഷെ സിനിമയുടെ റിലീസ് നീണ്ടു പോയി. ഒടുവില്‍ 1992 ല്‍ മാര്‍ഗ് എന്ന പേരില്‍ ഹോം റീലിസായി സിനിമ പ്രേക്ഷകരിലേക്ക് എത്തി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. വിനോദ് ഖന്ന യുഎസില്‍ നിന്നും മടങ്ങി വന്ന ശേഷം അഭിനയിച്ച ആദ്യ സിനിമയായിരുന്നു പ്രം ധര്‍മ്. മഹേഷ് ഭട്ട് ആയിരുന്നു സിനിമയുടെ സംവിധാനം.

ചിത്രത്തിലെ ഒരു രംഗത്തില്‍ വിനോദ് ഖന്ന ഡിംപിള്‍ കപാഡിയയെ ചുംബിക്കുകയും ശേഷം ഉറങ്ങാന്‍ കിടക്കുകയും ചെയ്യുന്ന രംഗമുണ്ട്. ചിത്രീകരണത്തിനായി വളരെ വൈകിയാണ് അന്ന് വിനോദ് ഖന്നയെത്തിയത്. പിന്നാലെ സംവിധായകന്‍ മഹേഷ് ഭട്ട് ആക്ഷന്‍ പറഞ്ഞു. ആദ്യ ടേക്ക് തന്നെ ഓക്കെ ആയെങ്കിലും ഒരു ഷോട്ട് കൂടെ വേണമെന്ന് മഹേഷിന് തോന്നി. ഇത്തവണ ക്യാമറ ഒരുപാട് ദൂരേക്ക് മാറ്റി വെച്ചാണ് ചിത്രീകരിച്ചത്.

അകലെ ആയിരുന്നതിനാല്‍ മഹേഷ് ഭട്ടിന് ആക്ഷന്‍ എന്ന് ഉച്ചത്തില്‍ വിളിച്ച് പറയേണ്ടി വന്നു. പിന്നാലെ വിനോദ് ഡിംപിളിനെ ചുംബിച്ചു. ശേഷം കെട്ടിപ്പിടിച്ചു. തനിക്ക് വേണ്ടത് കിട്ടിയപ്പോള്‍ മഹേഷ് ഭട്ട് കട്ട് പറഞ്ഞു. എന്നാല്‍ ദൂരെയായിരുന്നതിനാല്‍ വിനോദ് ഖന്ന അത് കേട്ടില്ല. ഇതോടെ വിനോദ് ഡിംപിളിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും തുടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഡിംപിള്‍ ഭയന്നു വിറച്ച നിമിഷങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

സംവിധായകനോട് ഇടപെടാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു ഡിംപിള്‍. പക്ഷെ അപ്പോഴേക്കും വിനോദിന് നിയന്ത്രണം നഷ്ടമായിരുന്നു. കാര്യങ്ങള്‍ കൈ വിട്ടു പോകുന്നുവെന്ന് മനസിലാക്കിയ മഹേഷ് ഭട്ട് തന്റെ അസിസ്റ്റന്റിനെ താരങ്ങള്‍ക്ക് അടുത്തേക്ക് പറഞ്ഞു വിട്ടു.

മഹേഷ് കട്ട് എന്ന് വീണ്ടും അലറി. ഇത്തവണ വിനോദ് കേട്ടു. ഉടനെ തന്നെ താരം ഡിംപിളിനെ മോചിപ്പിക്കുകയും ചെയ്തു. രക്ഷപ്പെട്ടതും ഡിംപിള്‍ കരഞ്ഞു കൊണ്ട് തന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. പിന്നാലെ മഹേഷ് ഭട്ട് വിനോദിനോട് ദേഷ്യപ്പെടുകയും ഡിംപിളിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം വിനോദ് ഖന്ന തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിനെ ന്യായീകരിച്ചത് താന്‍ മദ്യലഹരിയിലായിരുന്നു എന്നു പറഞ്ഞാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്റിമേറ്റ് രംഗം ചെയ്യുന്നത് അതുകൊണ്ടാണ് തനിക്ക് നിയന്ത്രണം നഷ്ടമായത് എന്നുമായിരുന്നു വിനോദ് പറഞ്ഞത്. അതേസമയം 2017 ഏപ്രില്‍ 27 നായിരുന്നു വിനോദ് ഖന്നയുടെ മരണം. ക്യാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം.

#vinodkhanna #lost #his #control #kept #kissing #dimple #kapadia

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall