ഫെബ്രുവരി 22 മലയാള സിനിമയ്്ക്ക് രണ്ട് വലിയ നഷ്ടങ്ങളുണ്ടായ ദിവസമാണ്. അതുല്യ പ്രതിഭകളായ രണ്ട് നടിമാരെയാണ് ഒരേ ദിവസം നഷ്ടപ്പെട്ടത്. നടി കെപിഎസി ലളിത മരിച്ച് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായ അന്നാണ് നടിയും അവതാരകയുമായ സുബി സുരേഷും മരണപ്പെടുന്നത്. ഇന്ന് നടിമാരുടെ ഓര്‍മ്മദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ നിറയെ ചിത്രങ്ങളും എഴുത്തുകളും നിറഞ്ഞിരിക്കുകയാണ്.
സുബിയുടെ വിയോഗം ഇനിയും ഉള്‍കൊള്ളാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് കുടുംബം. ഒപ്പം വിവാഹം കഴിക്കാന്‍ കാത്തിരുന്ന രാഹുലുമുണ്ട്. പ്രിയതമയ്‌ക്കൊപ്പമുണ്ടായിരുന്ന സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളടക്കം പങ്കുവെച്ച് കൊണ്ടൊരു വീഡിയോയുമായിട്ടാണ് രാഹുല്‍ എത്തിയിരിക്കുന്നത്.
മരിക്കുന്നതിന് തൊട്ട് മുന്‍പായിട്ടാണ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരാള്‍ പുറകേ കൂടിയിട്ടുണ്ടെന്ന് സുബി സുരേഷ് വെളിപ്പെടുത്തുന്നത്. മിമിക്രി താരം കൂടിയായ കലാഭവന്‍ രാഹുലിനെ കുറിച്ചായിരുന്നു സുബി ഒരു ചാനല്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്. താലി വരെ വാങ്ങിയിട്ട് എന്നെ കെട്ടണമെന്ന് പറഞ്ഞ് രാഹുല്‍ പുറകേ നടക്കുകയാണെന്നാണ് തമാശരൂപേണ സുബി പറഞ്ഞത്. തനിക്ക് സുബിയെ ഇഷ്ടമാണെന്ന് രാഹുലും സമ്മതിച്ചു.
അങ്ങനെ സുബിയും രാഹുലും വൈകാതെ വിവാഹിതരായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടയിലാണ് അസുഖബാധിതയായി സുബി ആശുപത്രിയിലാവുന്നത്. ഇക്കാര്യം പുറംലോകം അറിഞ്ഞത് പോലുമില്ല. നേരത്തെ കരള്‍രോഗമുണ്ടായിരുന്ന സുബിയ്ക്ക് മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ സ്ഥിതി വളരെ മോശമാവുകയായിരുന്നു. കരള്‍ മാറ്റി വെക്കാന്‍ ഒരുങ്ങിയെങ്കിലും അതിന് മുന്‍പ് മരണപ്പെട്ടു.
സുബിയുടെ വേര്‍പാടുണ്ടായതിന് ശേഷമാണ് രാഹുല്‍ രംഗത്ത് വരുന്നത്. തങ്ങളുടെ ജീവിതം എങ്ങനെയായിരുന്നുവെന്നും സുബിയെ എത്രത്തോളം സ്‌നേഹിച്ചിരുന്നു എന്നതിനെ കുറിച്ചൊക്കെ താരം തുറന്ന് സംസാരിച്ചു. ഇന്ന് സുബിയുടെ ഓര്‍മ്മദിനത്തിലും വേദന പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.
സുബിയുടെ കൂടെ യാത്ര ചെയ്തപ്പോള്‍ എടുത്ത ചിത്രങ്ങളും വീഡിയോസുമൊക്കെ കൂട്ടിച്ചേര്‍ത്തൊരു വീഡിയോയാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്. 'എന്റെ ജീവിതാഭിലാഷമെല്ലാം പങ്കുവെക്കുവാനായീ...' എന്ന് തുടങ്ങുന്ന പാട്ടും രാഹുല്‍ ഇതിനൊപ്പം കൊടുത്തിരിക്കുകയാണ്.
ശരിക്കും ഇത് കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ആരാധകരും പറയുന്നത്. ചെറിയ പ്രായത്തിലെ കുടുംബത്തിന് വേണ്ടി ഓടി നടന്ന് കഷ്ടപ്പെട്ട സുബി വിവാഹം പോലും വേണ്ടെന്ന തീരുമാനത്തിലായിരുന്നു. പല ആലോചനകള്‍ വന്നെങ്കിലും സുബി തന്നെ അതെല്ലാം ഒഴിവാക്കി. ഏറ്റവുമൊടുവില്‍ കാനഡയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോഴാണ് രാഹുല്‍ തന്റെ ഇഷ്ടവുമായി സുബിയുടെ പുറകേ കൂടുന്നത്.
വീട്ടുകാര്‍ക്കും എതിരഭിപ്രായം ഇല്ലെന്ന് അറിഞ്ഞതോടെ എന്നാല്‍ വിവാഹം കഴിച്ചേക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. അങ്ങനെയാണ് രാഹുലിനെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്. ഏറ്റെടുത്ത പ്രോഗ്രാമുകള്‍ കൂടി തീര്‍ന്നിട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി സുബിയുടെ വേര്‍പാടുണ്ടാകുന്നത്. 2023 ഫെബ്രുവരി 22 നായിരുന്നു ചികിത്സയിലിരിക്കെ സുബി സുരേഷ് മരണപ്പെടുന്നത്.
#subisuresh #boyfriend #kalabhavanrahul #shared #video #her #reembrace #day