'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

'സത്യമല്ലേ ജയിക്കു, ഈ അടുപ്പം ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല'; ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്
Feb 22, 2025 05:14 PM | By Jain Rosviya

(moviemax.in)മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും.

ഈ പരമ്പരയിൽ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് ഇവർ തമ്മിൽ ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇരുവർക്കും ഒരു മകനുമുണ്ട്.

ഇപ്പോൾ സ്നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഉപ്പും മുളകും പരമ്പരയിൽ ശ്രീകുമാറിന് ഒപ്പം അഭിനയിച്ച ശിവാനിക്കും കുടുംബത്തിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്‍തുകൊണ്ടാണ് സ്നേഹയുടെ കുറിപ്പ്.

''കുഞ്ഞിലേ മുതൽ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് ആണ്. അന്നത്തെ സ്നേഹവും നിഷ്കളങ്കതയും ഇന്നും ആ വർത്തമാനത്തിലുണ്ട്. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങനെ ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല.

എന്നായാലും സത്യമല്ലേ ജയിക്കു. ഈ ഫോട്ടോ ചില കമ്മന്റുകൾക്കുള്ള എന്റെ മറുപടിയാണ്'', എന്നാണ് ചിത്രങ്ങൾക്കു താഴെ സ്നേഹ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ കേസ് കൊടുത്തിരുന്നു.

ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ശ്രീകുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്നേഹയുടെ പോസ്റ്റ്.

പോസ്റ്റിനു താഴെ നിരവധി പേർ സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ''അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞു തീർത്തൂടേ, വെറുതെ എന്തിനാണ് 9 കൊല്ലമായി ഒരു കുടുംബം പോലെ കഴിയുന്ന അവരെ പിരിക്കാൻ നോക്കുന്നത്. അവർ എല്ലാവരും ഉണ്ടാകുമ്പോഴാണ് രസം'', എന്നാണ് സ്നേഹയുടെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്.

സ്നേഹ നൽകിയത് നല്ല മറുപടിയാണെന്ന് മറ്റൊരാൾ കുറിച്ചു. ശ്രീകുമാർ സീരിയലിലേക്ക് തിരിച്ചുവരണം എന്ന് ആവശ്യപ്പെടുന്നവരെയും കമന്റ് ബോക്സിൽ കാണാം.

#closeness #cannot #destroyed #any #family #disturbance #SnehaSreekumar#post

Next TV

Related Stories
ഒരിക്കല്‍ ഓസിയെ കാണാതായി, കുറച്ച് കഴിഞ്ഞപ്പോള്‍ ഓസി ടോയ്‌ലറ്റിന്റെ അവിടെ നിന്നും....; അന്ന് സംഭവിച്ചത്, കൃഷ്ണ കുമാര്‍

Feb 22, 2025 05:22 PM

ഒരിക്കല്‍ ഓസിയെ കാണാതായി, കുറച്ച് കഴിഞ്ഞപ്പോള്‍ ഓസി ടോയ്‌ലറ്റിന്റെ അവിടെ നിന്നും....; അന്ന് സംഭവിച്ചത്, കൃഷ്ണ കുമാര്‍

ഓസി പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നൊക്കെ പറയാറുണ്ട്. പക്ഷെ പ്രതികരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാതിരിക്കുന്നവരാണ് തെറ്റുകാരും...

Read More >>
മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

Feb 22, 2025 05:06 PM

മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റ ഫ്രെയിമിൽ; മഹേഷ് നാരായണൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും...

Read More >>
മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല!  ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

Feb 22, 2025 03:32 PM

മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു, തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ല! ഇപ്പോഴും ഭർത്താവിനൊപ്പമുള്ള പോസ്റ്റിട്ടാൽ നേരിടുന്നത്; പ്രിയാമണി പറയുന്നു

ഞാനൊരു മീഡിയ പേഴ്സൺ ആണ്. ആളുകൾക്ക് പറയാനുള്ളത് പറയാം. പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരാളെ എന്തിനാണ്...

Read More >>
താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍!  പുതിയ വീഡിയോ വൈറലാവുന്നു

Feb 22, 2025 03:13 PM

താലിയുമായി കാത്തിരുന്ന രാഹുൽ, സുബിയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍! പുതിയ വീഡിയോ വൈറലാവുന്നു

മരിക്കുന്നതിന് തൊട്ട് മുന്‍പായിട്ടാണ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരാള്‍ പുറകേ കൂടിയിട്ടുണ്ടെന്ന് സുബി സുരേഷ്...

Read More >>
'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്'  - പേളി മാണി

Feb 22, 2025 01:02 PM

'ബാത്ത് റൂമില്‍ അധികനേരം പോയി ഇരിക്കാന്‍ കഴിയില്ല, എനിക്ക് ക്ലോസ്‌ട്രോഫോബിയ ആണ്' - പേളി മാണി

അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാള്‍ ആയിരുന്നു താന്‍. ബിഗ് ബോസിലെ കോര്‍ണര്‍ ഏരിയകളില്‍ താന്‍ ഒളിച്ചിരുന്നു....

Read More >>
'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍

Feb 22, 2025 11:21 AM

'ഇനി അവളുടെ വിവാഹം', 'വിജയുടെയും സൂര്യയുടെയും ഒക്കത്തിരുന്ന മൊതലാണ്'; മകള്‍ ഒത്തിരി വളര്‍ന്നെന്ന് ഗിന്നസ് പക്രുവിനോട് ആരാധകര്‍

ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ മൂത്തമകള്‍ക്കൊപ്പമുള്ള ഫോട്ടോസാണ് പക്രു പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനെക്കാളും ഒത്തിരി വളര്‍ന്ന...

Read More >>
Top Stories

News Roundup