സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ക്കെതിരെ തുറന്നടിച്ച് രേണു സുധി. ദാസേട്ടന്‍ കോഴിക്കോടിനൊപ്പം രേണു ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ചാന്തുപൊട്ടിലെ 'ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന പാട്ടാണ് ഇരുവരും റീല്‍ വീഡിയോയില്‍ അവതരിപ്പിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ രേണുവിനെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. ഇതിനാണ് രേണു ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
ന്യൂസ് 18 കേരളയോടായിരുന്നു രേണുവിന്റെ പ്രതികരണം. നെഗറ്റീവ് കമന്റുകള്‍ക്ക് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്നാണ് രേണു പറയുന്നത്. രേണുവിന് പിന്തുണയുമായി ദാസേട്ടന്‍ കോഴിക്കോടും എത്തി. സുധി ചേട്ടനോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം കൊണ്ടല്ല ഇവര്‍ ഈ നെഗറ്റീവ് കമന്റിടുന്നതെന്നും രേണു ചൂണ്ടിക്കാണിക്കുന്നുണ്ട്. രേണുവിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എപ്പോഴും പറയുന്നത് പോലെ തന്നെ. നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കില്ല. എന്റെ ഭര്‍ത്താവിനെ നഷ്ടമായതിനേക്കാളും വേദനയില്ല നെഗറ്റീവ് കമന്റുകള്‍ക്ക്. എന്തും നേരിടാന്‍ തയ്യാറായി തന്നെയാണ് ജീവിക്കുന്നത്.
നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് നെഗറ്റീവ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. രേണു നിന്നെപ്പറ്റി ഇങ്ങനെ കണ്ടുവെന്ന് അവര്‍ പറയും. പക്ഷെ ഞാന്‍ കമന്റുകള്‍ ശ്രദ്ധിക്കാറില്ല. ചിലതിന് മറുപടി നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്കായതിനാല്‍ അത് നിര്‍ത്തി. നാടകത്തിന്റെ തിരക്കുണ്ട്.'' എന്നാണ് രേണു പറയുന്നത്.
ഓരോരുത്തരും ഓരോ തരത്തിലുള്ള മാനസികാവസ്ഥയുള്ളവരാണ്. ചിലര്‍ക്ക് കുശുമ്പാണ്. സുധി ചേട്ടനോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം കൊണ്ടല്ല ഇവര്‍ ഈ നെഗറ്റീവ് കമന്റിടുന്നത്. രേണുവിനെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്നു കരുതിയാണ് എന്നും രേണു പറയുന്നുണ്ട്. പക്ഷെ ഞാന്‍ തകരില്ല. അത് നെഗറ്റീവ് കമന്റ് ഇടുന്ന മണ്ടന്മാര്‍ക്ക് അറിയില്ലല്ലോ. എന്റെ ഹൃദയം കല്ലാണ്. നെഗറ്റീവ് കമന്റുകള്‍ കണ്ട് എന്റെ ഹൃദയം വേദനിക്കില്ല. ഇനിയും നെഗറ്റീവ് പറഞ്ഞാല്‍ വേദനിക്കില്ലെന്നും രേണു പറയുന്നു.
എന്റെ കൂടെ ഉണ്ടാവുക പത്ത് പേരാണെങ്കിലും അത് മതി. എന്റെ കൂടെ എന്റെ കുടുംബമുണ്ട്. എന്റെ മൂത്തമകന്‍ ഉണ്ട്. അഞ്ച് വയസുള്ള ഇളയമകന്‍ വരെ എനിക്ക് സപ്പോര്‍ട്ടാണ്. പിന്നെ എന്തിനാണ് ഈ നെഗറ്റീവ് കമന്റുകളില്‍ ടെന്‍ഷനടിക്കുന്നത്. എന്റെ ചേട്ടനും ചേട്ടത്തിയും പപ്പയും അമ്മയുമെല്ലാം എനിക്ക് പിന്തുണയുമായി കൂടെയുണ്ട്. പിന്നെ ഞാന്‍ എന്തിനാണ് വിഷമിക്കുന്നത് എന്നാണ് രേണു ചോദിക്കുന്നത്.
ഫെയ്‌സ്ബുക്കില്‍ ചില കെയറേട്ടന്മാരെ കണ്ടു. ഈ ആങ്ങളമാരെയൊന്നും നേരത്തെ കണ്ടിരുന്നില്ലല്ലോ? എന്ന് രേണു ചോദിക്കുന്നുണ്ട്. ഇത് പ്രൊഫഷണലായി, ക്യാമറയും ക്രൂവുമൊക്കെയായി ചെയ്തത വീഡിയോയാണ്. ഈ ചേട്ടന്‍ നടനാണ്. ഞാനും ആര്‍ട്ടിസ്റ്റാണ്. ഞങ്ങള്‍ ചെയ്ത റീല്‍ ഇത്ര കുഴപ്പമാക്കാന്‍ എന്താണുള്ളത്? എന്നും അവര്‍ ചോദിക്കുന്നു. സുധിച്ചേട്ടന്റെ സാന്നിധ്യം എനിക്കറിയാം. എനിക്ക് മാത്രം മനസിലാകുന്നുണ്ട്. സുധിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയാം എന്നും രേണു വിമര്‍ശകരോടായി പറയുന്നു.
കഴിഞ്ഞ ദിവസം രേണുവും ദാസേട്ടന്‍ കോഴിക്കോടും പങ്കുവച്ച റീല്‍ വീഡിയോ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പേരും കയ്യടിച്ചപ്പോള്‍ ചിലര്‍ അവഹേളനവുമായി എത്തുകയായിരുന്നു. കമന്റുകള്‍ക്ക് മറുപടിയുമായി രേണു സോഷ്യല്‍ മീഡിയയിലൂടെ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.
പിന്നാലെ നിരവധി പേരാണ് രേണുവിന് പിന്തുണയുമായി എത്തിയത്. ഇതാദ്യമായിട്ടല്ല തന്റെ ജീവിതം മുന്നോട്ട് നയിക്കാനുള്ള ശ്രമത്തിനിടെ രേണുവിന് സോഷ്യല്‍ മീഡിയയുടെ അവഹേളനം നേരിടേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
#renusudhi #slams #negative #comment #asks #them #where #were #you #all #when #needed