( moviemax.in ) മലയാളികള്‍ക്ക് സുപരിചിതയാണ് മാളവിക കൃഷ്ണദാസ്. ടിവി റിയാലിറ്റിഷോകളിലൂടെയാണ് മാളവികയെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രിയങ്കരിയായി മാറുകയായിരുന്നു. അഭിനയത്തില്‍ മാത്രമല്ല, ഡാന്‍സിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മാളവിക കൃഷ്ണദാസ്.
മലയാളികള്‍ മാളവികയെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് സ്‌നേഹിക്കുന്നത്. അടുത്തിടെയാണ് മാളവികയ്ക്ക് കുഞ്ഞ് പിറന്നത്. ഗര്‍ഭിണിയായപ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും മാളവികയും ഭര്‍ത്താവ് തേജസും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ മാളവികയും തേജസും പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. തങ്ങളുടെ വീട്ടിലേക്ക് ചില അതിഥികള്‍ വരുന്നതിനെക്കുറിച്ചാണ് താരങ്ങള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. കുറച്ച് നാള്‍ മുമ്പാണ് മാളവികയും തേജസും കൊച്ചിയിലേക്ക് താമസം മാറിയത്.
ഇരുവര്‍ക്കുമൊപ്പം മാളവികയുടെ അമ്മയും ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ കുറച്ച് വീഡിയോകളില്‍ തേജസിന്റെ അച്ഛനേയും അമ്മയേയും സഹോദരിയേയും കാണാനുണ്ടായിരുന്നില്ല. നേരത്തെ മാളവികയുടെ വ്‌ളോഗുകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു അവര്‍.
മാളവികയേയും തേജസിനേയും കാണാനായി കുടുംബത്തിലുള്ളവരെല്ലാം എത്തുന്നതാണ് പുതിയ വീഡിയോ. അതേസമയ എന്തുകൊണ്ടാണ് അച്ഛനേയും അമ്മയേയും ചേച്ചിയേയും മകളേയും ഇപ്പോള്‍ വീഡിയോയില്‍ കാണാത്തത് എന്ന് വീഡിയോയില്‍ മാളവികയും തേജസും വ്യക്തമാക്കുന്നുണ്ട്. മാളവികയുടെ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം....
''അച്ഛനും അമ്മയും ചേച്ചിയും ഭാനുവും എല്ലാവരും വരികയാണ്. പെട്ടെന്നുണ്ടായ പ്ലാനാണ്. അരമണിക്കൂര്‍ മുമ്പാണ് അവര്‍ പുറപ്പെടുകയാണെന്ന് വിളിച്ച് പറയുന്നത്. കുറേ പേര്‍ ചോദിച്ചിരുന്നു എന്താണ് അങ്കിളിനേയും ആന്റിയേയും താര ചേച്ചിയേയും ഭാനുവിനേയും വ്‌ളോഗില്‍ കാണിക്കാത്തത് എന്ന്. അങ്കിളിന് അവിടെ സ്‌കൂളിലെ കാര്യങ്ങളും കമ്മിറ്റ്‌മെന്റ്‌സുമുണ്ട്. അവര്‍ക്ക് അങ്ങനെ എപ്പോഴും വിട്ടു നില്‍ക്കാന്‍ പറ്റില്ല. ആന്റിയ്ക്കും തിരക്കുണ്ട്. ചേച്ചിയ്ക്ക് ക്ലിനിക്കുണ്ട്. ഭാനു ഒമ്പതാം ക്ലാസിലാണ്. പരീക്ഷ വരുന്നുണ്ട്. അതാണ് അവരെ സ്ഥിരമായി കാണാത്തത്'' എന്നാണ് മാളവിക പറയുന്നത്.
മാളവികയുടെ പ്രസവ വിശേഷങ്ങളൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തന്റെ സിസേറിയനെ കുറിച്ചും ഡെലിവറിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ മാളവിക സംസാരിച്ചിരുന്നു. ''സി സെക്ഷന്‍ നമ്മളായിട്ട് പറഞ്ഞതല്ല.
ബേബി ബ്രീച്ച് പൊസിഷനിലായിരുന്നു. പെയ്ന്‍ ഇന്‍ഡ്യൂസ് ചെയ്തപ്പോള്‍ രണ്ട് സെന്റിമീറ്റര്‍ ഡയലേഷനായിരുന്നു. അതിനിടയിലാണ് ബ്രീച്ച് പൊസിഷനിലേക്ക് മാറിയത്. സത്യം പറയാലോ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. വേറൊന്നും കൊണ്ടല്ല എന്നെക്കൊണ്ട് പെയ്ന്‍ താങ്ങാന്‍ പറ്റില്ല'' എന്നാണ് മാളവിക പറഞ്ഞത്.
പിവി പരിശോധനയില്‍ തന്നെ ഞാന്‍ സ്വര്‍ഗവും പരലോകവും കണ്ടിരുന്നു. എനിക്കൊട്ടും വേദന സഹിക്കാന്‍ പറ്റില്ലെന്നാണ് മാളവിക പറഞ്ഞത്. സ്പൈനല്‍ അനസ്ത്യേഷ്യ കൂടാതെ ഞാന്‍ എപ്പിഡ്യുറല്‍ എടുത്തിരുന്നു. അത്യാവശ്യം വേദനയൊക്കെയുണ്ടായിരുന്നു. പക്ഷെ നോര്‍മല്‍ ഡെലിവറി ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് പേടിയും വേദനയുമാണെന്നാണ് നേരത്തെ പങ്കുവച്ച വീഡിയോയില്‍ മാളവിക പറഞ്ഞത്.
ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് മാളവികയും തേജസും. 2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഷോയിലെ മരാര്‍ത്ഥികളായിരുന്നു ഇരുവരും.
പിന്നീടാണ് ഇരുവരും വിവാഹിതരാകുന്നത്. ആരാധകര്‍ക്കും കുട്ടുകാര്‍ക്കുമെല്ലാം വലിയ സര്‍പ്രൈസായിരുന്നു മാളവികയുടേയും തേജസിന്റേയും വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാണ് മാളവിക ഗര്‍ഭിണിയാണന്ന വിവരം താരങ്ങള്‍ ആരാധകരെ അറിയിച്ചത്. മര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനാണ് തേജസ് ജ്യോതി.
#malavikakrishnadas #reveals #why #family #thejas #not #being #there #her #vlogs #lately