(moviemax.in) സിനിമാ-സീരിയൽ താരം മാത്രമല്ല യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും കൂടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്.
വിവാഹിതയായശേഷം ശ്രീവിദ്യയുടെ വ്ലോഗുകളിൽ നിരന്തരം രാഹുലിന്റെ സാന്നിധ്യമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളൊന്നും എവിടെയും വരുന്നില്ല. അതുകൊണ്ട് തന്നെ രാഹുലിനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾ നിരവധി നിരന്തരം ശ്രീവിദ്യയ്ക്ക് ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ എല്ലാത്തിനുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ. ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ച് അല്ല. കാരണം ഇതാണ്... എന്ന തലക്കെട്ടോടെയാണ് വിശദീകരണ വീഡിയോ ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്.
സാഡ് ബിജിഎമ്മും ദു:ഖിച്ചിരിക്കുന്ന മുഖവുമായാണ് ശ്രീവിദ്യ തംപ്നെയിലിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തംപ്നെയിൽ കണ്ടാൽ ഇരുവരുടെയും കുടുംബജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചുവോയെന്ന് സംശയം ആളുകൾക്ക് തോന്നിയേക്കും.
താനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ലെന്നത് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും വീഡിയോയിൽ ശ്രീവിദ്യ പറയുന്നുണ്ട്. രാഹുലുമായി വേർപിരിഞ്ഞ് നിൽക്കാനുള്ള കാരണമായി ശ്രീവിദ്യ പറഞ്ഞത് ഇങ്ങനെയാണ്... നിങ്ങള്‍ തംപ്‌നെയിലില്‍ കണ്ടത് ശരിയാണ്... നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല. ഞങ്ങളുടെ ഹണിമൂണ്‍ പിരീഡാണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ട്.
#Srividya #revealed #reason #her #separation# from #Rahul