'അത് ആരും കണ്ടിട്ടില്ലേ? എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം, എനിക്ക് ആരും ചെലവിന് തരില്ല'; രേണു സുധി

'അത് ആരും കണ്ടിട്ടില്ലേ? എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം, എനിക്ക് ആരും ചെലവിന് തരില്ല'; രേണു സുധി
Feb 20, 2025 02:58 PM | By Athira V

( moviemax.in ) ചാന്തുപൊട്ട് എന്ന ചിത്രത്തിലെ 'ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്..'എന്ന പാട്ടിന്റെ റീലിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി.

ഇത് അഭിനയമാണെന്ന് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലിയാണെന്നും രേണു സുധി വ്യക്തമാക്കി. ഇത്തരം വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം.

അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക.

സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ?. ഒരു നെഗറ്റീവ് കമന്റും ഞാന്‍ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാന്‍ ചെയ്യുന്നത്. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. ഒരു സിനിമ ഇപ്പോള്‍ ചെയ്തുകഴിഞ്ഞു. ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.'-രേണു വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ രേണു റീല്‍ പങ്കുവെച്ചത്. സിനിമാഗാനരംഗം റീക്രിയേറ്റ് ചെയ്ത ഈ റീലില്‍ രേണുവിനൊപ്പം ദാസേട്ടന്‍ കോഴിക്കോട് ആണ് അഭിനയിച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് വിമര്‍ശിച്ച് കമന്റ് ചെയ്തത്.

നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍ എന്നും ഇത്തരം റീലുകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. സുധിയെ ഓര്‍ത്ത് ജീവിച്ചോളാം എന്ന് പറഞ്ഞ ഈ കുട്ടി ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. ഇതിനെല്ലാം മറുപടിയുമായാണ് രേണു രംഗത്തെത്തിയത്.

#kollam #sudhi #wife #renusudhi #reel #controversy

Next TV

Related Stories
 'അയാള്‍ക്ക് പണം മാത്രം മതി, എന്ത് ചോദിച്ചാലും കിട്ടും...അതിനപ്പുറം ഒന്നും ചെയ്യാനില്ല'; ജീവിതം പരീക്ഷണമാക്കാന്‍ പറ്റില്ല -ദിവ്യ ശ്രീധര്‍

Apr 18, 2025 01:18 PM

'അയാള്‍ക്ക് പണം മാത്രം മതി, എന്ത് ചോദിച്ചാലും കിട്ടും...അതിനപ്പുറം ഒന്നും ചെയ്യാനില്ല'; ജീവിതം പരീക്ഷണമാക്കാന്‍ പറ്റില്ല -ദിവ്യ ശ്രീധര്‍

നേരത്തെ വിവാഹിതയായിരുന്നു ദിവ്യ. ഈ ബന്ധം പിരിഞ്ഞ ശേഷം പ്രണയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അയാള്‍ക്ക് പണം മാത്രമായിരുന്നു ലക്ഷ്യമെന്നാണ് ദിവ്യ...

Read More >>
ഇഷാനിക്ക് എന്ത് പറ്റി! ഒരു മാസത്തിനുള്ളിൽ ലക്ഷങ്ങളെത്തും, പക്ഷെ...;  ദിയയിൽ നിന്നും തീർത്തും വ്യത്യസ്ത

Apr 16, 2025 09:26 PM

ഇഷാനിക്ക് എന്ത് പറ്റി! ഒരു മാസത്തിനുള്ളിൽ ലക്ഷങ്ങളെത്തും, പക്ഷെ...; ദിയയിൽ നിന്നും തീർത്തും വ്യത്യസ്ത

സ്വന്തം ജീവിതം യൂട്യൂബ് സബ്സ്ക്രെെബേർസിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇഷാനി കൃഷ്ണ താൽപര്യപ്പെടുന്നില്ല. സഹോദരി ദിയ കൃഷ്ണയിൽ നിന്നും അക്കാര്യത്തിൽ...

Read More >>
നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

Apr 16, 2025 04:15 PM

നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂര്‍ ആണ് നടന്റെ അവസ്ഥയെ കുറിച്ച്...

Read More >>
'പടച്ചോന് തെറ്റ് പറ്റില്ല, കൊതിച്ചതിനേക്കാൾ മനോഹരമാണ് വിധിച്ചത്... '; ജാസ്മിന്റെ മുൻ കാമുകൻ മുന്ന വിവാഹിതനായി

Apr 16, 2025 03:08 PM

'പടച്ചോന് തെറ്റ് പറ്റില്ല, കൊതിച്ചതിനേക്കാൾ മനോഹരമാണ് വിധിച്ചത്... '; ജാസ്മിന്റെ മുൻ കാമുകൻ മുന്ന വിവാഹിതനായി

താരത്തിന്റെ വ്യക്തി ജീവിതം എന്നും സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുള്ള ഒന്നാണ്. കൂടുതലും ചർച്ചയായത് ജാസ്മിൻ ബി​ഗ് ബോസ് ഷോയിലേക്ക്...

Read More >>
റിസപ്ഷനിൽ ചെന്ന് ബാത്ത് റൂമിലേക്ക് ബക്കറ്റും കപ്പും വേണമെന്ന് ആരതി, അന്ത്യാഭിലാഷം പറഞ്ഞശേഷം സംഭവിച്ചത്! റോബിൻ

Apr 16, 2025 12:33 PM

റിസപ്ഷനിൽ ചെന്ന് ബാത്ത് റൂമിലേക്ക് ബക്കറ്റും കപ്പും വേണമെന്ന് ആരതി, അന്ത്യാഭിലാഷം പറഞ്ഞശേഷം സംഭവിച്ചത്! റോബിൻ

പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുക, യാത്രകൾ പോവുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള...

Read More >>
കാറിൽ കയറിയപ്പോൾ മദ്യത്തിന്‍റെ മണം; അടിച്ച് പിപ്പിരിയായിരുന്നു: ട്രാവലര്‍ അരുണിമയ്ക്കെതിരെ സായ് കൃഷ്ണ

Apr 16, 2025 11:18 AM

കാറിൽ കയറിയപ്പോൾ മദ്യത്തിന്‍റെ മണം; അടിച്ച് പിപ്പിരിയായിരുന്നു: ട്രാവലര്‍ അരുണിമയ്ക്കെതിരെ സായ് കൃഷ്ണ

അന്ന് ഞാൻ അറിയപ്പെടുന്ന യുട്യൂബർ ആയിരുന്നില്ല. വലിയ ഫോളോവേഴ്സും എനിക്കില്ലായിരുന്നു. പൂക്കോട്ടൂർ വെച്ചാണ്...

Read More >>
Top Stories