നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍? വിധവ ആയെന്ന് പറഞ്ഞ് ഇതൊന്നും ചെയ്യാന്‍ പാടില്ലേ...! രേണുവിന് വലിയ പിന്തുണ

നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍? വിധവ ആയെന്ന് പറഞ്ഞ് ഇതൊന്നും ചെയ്യാന്‍ പാടില്ലേ...! രേണുവിന് വലിയ പിന്തുണ
Feb 20, 2025 11:35 AM | By Athira V

( moviemax.in ) മിമിക്രിതാരവും നടനുമായ കൊല്ലം സുധിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സിനിമാലോകം. രണ്ട് വര്‍ഷം മുന്‍പാണ് ഒരു വാഹനാപകടത്തില്‍പ്പെട്ട് സുധി മരണപ്പെടുന്നത്. ശേഷം നടന്റെ കുടുംബത്തിന് ആശ്വാസമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഭാര്യയെയും മക്കളെയും സംരക്ഷിക്കുകയും അവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുകയുമൊക്കെ ചെയ്തു.

പിന്നാലെ സുധിയുടെ ഭാര്യ രേണു അഭിനയ രംഗത്തും ചുവടുറപ്പിച്ചു. അടുത്തിടെയാണ് രേണു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം പുറത്ത് വരുന്നത്. ഇന്നിതാ രേണു അഭിനയിച്ച ഒരു മ്യൂസിക് ആല്‍ബവും പുറത്തിറക്കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ താരപത്‌നി പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലായി. ഒപ്പം ഇത് ഇത്തിരി കടന്ന് പോയില്ലേ എന്ന ചോദ്യവുമായിട്ടാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്.

രേണു പങ്കുവെച്ച ആല്‍ബത്തിന് താഴെയും ഇതിന്റെ പിന്നണി കാഴ്ചകള്‍ക്കുമാണ് നെഗറ്റീവ് പ്രതികരണം വന്നത്. 'സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്, നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍' എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. എന്നാല്‍ രേണുവിന് പിന്തുണ നല്‍കി കൊണ്ടുള്ള കമന്റുകളും ഇതിനൊപ്പമുണ്ട്.

'സുധി ജീവിച്ചിരിക്കുന്ന സമയത്ത് ഇതുപോലെ അഭിനയിക്കാനൊക്കെ അവസരങ്ങള്‍ കിട്ടിയിരുന്നേല്‍ നെഗറ്റീവ് കമന്റ് ഒഴിവായി പോയേനെ. ആള് പോയതിനു ശേഷം ഇങ്ങനൊക്കെ സീന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ രണ്ട് സൈഡും ചിന്തിക്കും. നിങ്ങളുടെ ശരി എന്താണ് അത് ചെയ്യുക..

ദിലീപും ഗോപികയും കടലില്‍ കിടന്നു ഉരുണ്ടപ്പോള്‍ ആഹാ... പാവപ്പെട്ട ഒരു പെണ്ണ് ജീവിതത്തിലെ സകല സന്തോഷവും നഷ്ടപെട്ട് വിധവ എന്ന പേരും കേട്ട് കരഞ്ഞു കരഞ്ഞു ജീവിതത്തില്‍ അവളുടെതായ സന്തോഷം കണ്ടെത്തുമ്പോള്‍ അത് മോശം. ഇതൊരു റീല്‍ വീഡിയോ ആണ്. അത് മനസിലാക്കുക. ഒരു പെണ്ണിനെ ഇങ്ങനെ ആക്ഷേപിക്കാന്‍ നാണം ഇല്ലേ?

ഇവര്‍ ജോലി ചെയ്തു ജീവിക്കുന്നില്ലെന്ന പരാതി ആയിരുന്നു. ഇപ്പോള്‍ അഭിനയിക്കാന്‍ പോയിട്ട് അതിനും പറ്റില്ല. അവര്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ. കുറെ കമെന്റൊളികള്‍ക്ക് സുധിചേട്ടനെ കുറിച്ചോര്‍ത്ത് ഭയങ്കര സങ്കടമാണിപ്പോള്‍. പുള്ളിയെ കളഞ്ഞിട്ട് അവള്‍ ഒളിച്ചോടി പോയതാണോ?

അവരുടെ ജീവിതം അവര്‍ക്ക് ശരി എന്നു തോന്നുന്ന രീതിയില്‍ ജീവിക്കട്ടെ, അതിന് നാട്ടുകാര്‍ എന്തിനാ വേവലാതി പിടിക്കണത്. ഒരു സ്ത്രീ ഭര്‍ത്താവില്ലാതായാല്‍ സമൂഹത്തിന്റെ മുന്നില്‍ റൂമിന്റെ ഉള്ളില്‍ അടച്ചു മൂടി ഇരിക്കണം എന്നാണോ? അവര്‍ക്കും ജീവിക്കണ്ടേ, അവരുടെ മക്കളെ നോക്കണ്ടേ, അതോ ഈ കുറ്റം പറയുന്ന മക്കള്‍ തിന്നാനും കുടിക്കാനും ഒക്കെ ഉള്ളത് കൊണ്ട് കൊടുക്കോ? സഹായിച്ചില്ലേലും അവരെ ഉപദ്രവിക്കാതെ ഇരുന്നാല്‍ മതി...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കൊല്ലം സുധിയുടെ ജീവിതത്തിലേക്ക് വന്നയാളാണ് രേണു. മകന്‍ കൂടി ജനിച്ച ശേഷം സുധിയുടെ എല്ലാമെല്ലാമായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ അപകടമുണ്ടാവുന്നതും സുധി മരണപ്പെടുന്നതും. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം സന്തോഷത്തോടെ ജീവിക്കാനാണ് രേണു തീരുമാനിച്ചത്.

എന്നാല്‍ ഭര്‍ത്താവ് മരിച്ച സ്ത്രീ മേക്കപ്പ് ഇട്ടെന്നും ഡാന്‍സ് കളിച്ചെന്നുമൊക്കെ കുറ്റപ്പെടുത്തി കഴിഞ്ഞ കുറേ കാലമായി രേണു സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വീഡിയോ കൂടി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

#late #actor #kollamsudhi #wife #renusudhi #new #album

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall