ഇതൊരു അച്ഛന്റെ രോദനം, ഇരുപത്തിയെട്ട് വരെ കാത്തുനിൽക്കുന്നില്ല... ഇതാണ് ഞങ്ങളുടെ ഓം പരമാത്മ; മകളുടെ ഫെയ്സ് റിവീൽ ചെയ്ത് വിജയ്

ഇതൊരു അച്ഛന്റെ രോദനം, ഇരുപത്തിയെട്ട് വരെ കാത്തുനിൽക്കുന്നില്ല... ഇതാണ് ഞങ്ങളുടെ ഓം പരമാത്മ; മകളുടെ ഫെയ്സ് റിവീൽ ചെയ്ത് വിജയ്
Feb 18, 2025 04:11 PM | By Athira V

( moviemax.in ) ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് വിജയ് മാധവിനും ദേവിക നമ്പ്യാർ‌ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ​ദേവികയുടെ ​ഗർഭകാല വിശേഷങ്ങളെല്ലാം ഉടനടി തന്നെ അപ്ഡേറ്റ് ചെയ്യാറുണ്ടായിരുന്ന വിജയ് പക്ഷെ കുഞ്ഞ് പിറന്ന വിവരം കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രേക്ഷകരെ അറിയിച്ചത്. അതിന് കാരണം പ്രസവം ഇത്തവണ അത്ര സുഖകരമായി അല്ല നടന്നത് എന്നതായിരുന്നു.

വാട്ടർ ബ്രേക്കായി കിടന്ന ദേവികയെ ആശുപത്രിയിലേക്ക് എടുത്ത് ഓടിയതിന്റെയും പത്തൊമ്പത് മണിക്കൂറോളം ദേവിക ബോധമില്ലാതെ കിടന്ന സംഭവവുമെല്ലാം വിജയ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ദേവികയുടെ ആരോ​ഗ്യസ്ഥിതി പോലും തുലാസിൽ ആയിരുന്നതുകൊണ്ടാണ് കുഞ്ഞ് പിറന്നയുടൻ സന്തോഷം എല്ലാവരുമായും പങ്കുവെക്കാൻ കഴിയാതെ പോയതെന്നുമായിരുന്നു പിന്നീട് വിജയ് പറഞ്ഞത്.

മകൾക്ക് ഓം പരമാത്മ എന്നാണ് വിജയിയും ദേവികയും പേരിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തിയശേഷം കടുത്ത വിമർശനമാണ് ദേവികയ്ക്കും വിജയ്ക്കും ലഭിച്ചത്. വിചിത്രമായ പേരാണ് കുഞ്ഞിന് ഇരുവരും നൽകിയതെന്നും ഇതിലും വലിയ ക്രൂരത ആ കുഞ്ഞിനോട് ഇനി കാണിക്കാനില്ലെന്നുമെല്ലാമുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ. പക്ഷെ അതേ പേരിൽ തന്നെ ഉറച്ച് നിൽക്കാനാണ് വിജയിയുടേയും ദേവികയുടേയും തീരുമാനം.

ആദ്യത്തെ കുഞ്ഞിന് ആത്മജ മ​ഹാദേവ് എന്ന് പേരിട്ടപ്പോഴും ഇരുവർക്കും വിമർശനം ലഭിച്ചിരുന്നു. അന്ന് കിട്ടിയതിന്റെ ഇരട്ടിയാണ് ഇരുവർക്കും മകളുടെ പേര് വെളിപ്പെടുത്തിയപ്പോൾ ലഭിച്ചത്. കുഞ്ഞിന്റെ പേര് മാത്രമെ ദമ്പതികൾ ഇതുവരെ വെളിപ്പെടുത്തിയിരുന്നുള്ളു. ഇപ്പോഴിതാ കുഞ്ഞിന്റെ ഫെയ്സ് റിവീലിങ് വീഡിയോയുമായി എത്തിയിരിക്കുകയാണ് വിജയിയും ദേവികയും.

ഇരുപത്തിയെട്ട് വരെ കാത്തുനിൽക്കുന്നില്ലെന്നും എല്ലാവരും കുഞ്ഞിനെ കുറിച്ച് ചോദിക്കുന്നതുകൊണ്ടാണ് ഫെയ്സ് റിവീൽ ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞു. അടുത്ത ആഴ്ചയാണ് നൂലുകെട്ട്. പക്ഷെ പരീക്ഷയും മറ്റുമൊക്കെ ആയതുകൊണ്ട് ഒരുപാട് ആളുകൾ വരുന്നില്ല.

ബന്ധുക്കളിൽ പലർക്കും ഫോട്ടോയും വീഡിയോയും അയച്ചുകൊടുത്തു. വേണ്ടപ്പെട്ടവർ‌ കുഞ്ഞിന്റെ ഫെയ്സ് റിവീലിങ്ങിനെ കുറിച്ച് ചോദിച്ചതുകൊണ്ടാണ് ഇരുപത്തിയെട്ട് വരെ കാത്ത് നിൽക്കാതെ കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യാമെന്ന് കരുതിയതെന്നാണ് വിജയ് പറഞ്ഞത്.

മോളെ ഓം ബേബി എന്നാണ് വിളിക്കാൻ ഉദ്ദേശിക്കുന്നതെന്നും എല്ലാവർക്കും ഇനി മുതൽ അങ്ങനെ വിളിക്കാമെന്നും ആ പേര് കിട്ടിയ വഴിയും വിജയ് വെളിപ്പെടുത്തി. ഇരുപത്തിയെട്ട് കെട്ടിന് വേണ്ടി കുറച്ച് സാ​ധനങ്ങൾ‌ പർച്ചേസ് ചെയ്യാൻ പോയപ്പോൾ പലരും വന്ന് മോനെയും മോളെയും കുറിച്ച് തിരക്കി.

അതിൽ ഒരാൾ ഓം ബേബിക്ക് സുഖമാണോയെന്ന് ചോദിച്ചു. അപ്പോഴാണ് എനിക്കും തോന്നിയത് ഓം ബോബി എന്ന് വിളിക്കുന്നത് കൊള്ളമല്ലോയെന്ന്. ഓം പരമാത്മയെന്ന് നീട്ടി വിളിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കമല്ലോ. എനിക്ക് അങ്ങനെ വിളിക്കുന്നതിൽ ബുദ്ധിമുട്ടില്ല. കുഞ്ഞിനെ ഞങ്ങൾ ഓം ബേബി എന്നാണ് ഇപ്പോൾ വീട്ടിൽ വിളിക്കുന്നത്. ഡബിൾ ഓം ഇട്ട് വിളിച്ച് കുഞ്ഞിനെ ആരും കളിയാക്കരുത്. ഇതൊരു അച്ഛന്റെ രോദനമായിട്ട് കണക്കാക്കുക.

ആത്മജ അവന്റെ അനിയത്തിയെ വാവ എന്നാണ് വിളിക്കുന്നത്. അവന് ഭയങ്കര സ്നേഹമാണ്. കുഞ്ഞ് കരയുകയാണെങ്കിൽ വന്ന് നോക്കിയിട്ട് ഞങ്ങളോട് പറയും. ഓം പരമാത്മയുടെ മുഖം ദിവസവും മാറി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആരുടെ ഛായയാണെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്നും വിജയ് പറഞ്ഞു. ആ​ദ്യം പലരും പറഞ്ഞത് തന്നെപോലെയുണ്ട് കുഞ്ഞിനെ കാണാൻ എന്നാണെന്ന് ദേവികയും പറഞ്ഞു.

എന്റെ അച്ഛന്റെ അമ്മയുടെ ഛായയും എന്റെ അനിയത്തി നന്ദുവിന്റെ ഛായയും ഇടയ്ക്ക് ആത്മജയുടെ ഛായയുമൊക്കെ മോൾക്ക് തോന്നാറുണ്ട്. ഓം എന്ന് പറഞ്ഞ് കഴിഞ്ഞാൽ എത്ര കരിച്ചിലാണെങ്കിലും കുഞ്ഞ് അത് നിർത്തുമെന്നും വിജയ് പറഞ്ഞു. ആത്മജയ്ക്ക് ജനിച്ചപ്പോൾ മുതൽ മാഷിന്റെ ഛായയാണ്. എന്റെ കയ്യും കാലുമാണ് അവന് കിട്ടിയിരിക്കുന്നതെന്ന് ദേവികയും പറഞ്ഞു.

#vijaymadhav #devikanambiar #revealed #their #second #baby #omparamathma #face #video

Next TV

Related Stories
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall