ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ഗർഭിണിയായ ദിയ കൃഷ്ണ. കഴിഞ്ഞ വർഷമായിരുന്നു ദിയയും അശ്വിൻ ഗണേശും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് വൈകാതെ കുഞ്ഞ് വേണമെന്നത് ഇരുവരുടെയും തീരുമാനമായിരുന്നു.
ഗർഭിണിയായ ശേഷം സോഷ്യൽ മീഡിയയിൽ ദിയ സജീവമല്ല. ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നെന്നാണ് ദിയ പറയുന്നത്. അതേസമയം ഇപ്പോൾ അതെല്ലാം മാറിയെന്നും താൻ ആരോഗ്യവതിയും സന്തോഷവതിയുമാണെന്ന് പുതിയ വീഡിയോയിൽ ദിയ കൃഷ്ണ പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ തന്നെ വിമർശകരും ദിയക്കുണ്ട്. ഇൻഫ്ലുവൻസറുടെ പല പരാമർശങ്ങളും വിവാദങ്ങളായിട്ടുമുണ്ട്. ചിലർ ദിയയുടെ സ്വകാര്യതയിലേക്ക് കടന്ന് വിമർശിക്കാറുമുണ്ട്. ദിയ വീട്ടുകാരെ പരിഗണിക്കുന്നില്ല, അശ്വിനെ ബഹുമാനിക്കുന്നില്ല എന്നെല്ലാം കുറ്റപ്പെടുത്തലുകൾ വരാറുണ്ട്. പുതിയ വീഡിയോക്കും ഇത്തരത്തിൽ ചില കുറ്റപ്പെടുത്തലുകൾ വന്നിട്ടുണ്ട്. കുഞ്ഞിന്റെ പേരിനെക്കുറിച്ച് സംസാരിച്ചതായിരുന്നു ദിയ.
പേരിടേണ്ട ജോലി എന്റെ അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്. എന്റെ അമ്മയാണ് ഞങ്ങളുടെ വീട്ടിലെ എല്ലാ കുഞ്ഞുങ്ങൾക്കും മനോഹരമായ സംസ്കൃത പേരിട്ടത്. അമ്മ ആൺകുഞ്ഞിന്റെയും പെൺകുഞ്ഞിന്റെയും പേര് കൊണ്ട് വരും. ആരാണോ കുഞ്ഞ് അമ്മ പറയുന്ന പേരിടും. അമ്മ നിർദ്ദേശിക്കുന്ന പേര് എന്തായാലും അടിപൊളിയായിരിക്കുമെന്ന് ദിയ പറഞ്ഞു.
പെൺകുഞ്ഞിനെ വേണമെന്നാണ് എനിക്ക്. പക്ഷെ അങ്ങനെ പറയാൻ പാടില്ല. ആരോഗ്യമുള്ള കുഞ്ഞിനെയാണ് എനിക്ക് വേണ്ടത്. മാതാപിതാക്കളാകുകയാണെന്ന് ഞങ്ങൾക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. കല്യാണം കഴിച്ചെന്ന് പോലും ഫോട്ടോസ് കാണുമ്പോഴാണ് ഓർക്കുന്നത്. ഞങ്ങളിപ്പോഴും സുഹൃത്തുക്കളെ പോലെയാണെന്നും ദിയ പറയുന്നു.
ദിയയുടെ അമ്മയാണോ പേരിടുന്നതെന്നാണ് ചിലരുടെ ചോദ്യം. നല്ല തീരുമാനം തന്നെയാണ്. പക്ഷെ അശ്വിന് ആഗ്രഹം കാണില്ലേ സ്വന്തം കുഞ്ഞിന് പേരിടാൻ. അല്ലെങ്കിൽ ദിയ പറഞ്ഞത് പോലെ അമ്മ സെലക്ട് ചെയ്ത പോലെ അശ്വിന്റെ മാതാപിതാക്കളും എന്തെങ്കിലും പേര് കണ്ട് വെച്ചിട്ടുണ്ടെങ്കിലോ.
എന്തായാലും അതൊക്കെ നിങ്ങളുടെ തീരുമാനങ്ങൾ എന്നാണ് ഒരാളുടെ കമന്റ്. ഗർഭിണിയാണെന്ന വിവരം അശ്വിന്റെ അമ്മയോട് ഫോണിൽ വിളിച്ച് പറഞ്ഞെന്ന് ദിയ പറയുന്നുണ്ട്. ദിയ അശ്വിന്റെ അമ്മയോട് ബഹുമാനം കാണിക്കുന്നില്ലെന്ന് ചിലർ വിമർശിച്ചു.
അതേസമയം അശ്വിന്റെ അമ്മയ്ക്ക് തന്റെ സംരഭത്തിനുൾപ്പെടെ ദിയ സഹായങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ ശേഷം രണ്ട് വീട്ടുകാരിൽ നിന്നും മാറി തങ്ങളുടേതായ ജീവിതം നയിക്കാനാണ് തീരുമാനമെന്ന് ദിയ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വീഡിയോയിൽ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ച് ദിയ സംസാരിക്കുന്നുണ്ട്.
ലക്ഷണങ്ങൾ കണ്ടിട്ടല്ല ഞാൻ ടെസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബറിൽ ഞാൻ വെറുതെ കുറച്ച് പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ വാങ്ങിച്ചിരുന്നു. നവംബറിൽ അമ്മയുടെ പിറന്നാൾ ദിനത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഫ്ലാറ്റിൽ ഒന്നും ചെയ്യാനില്ലായിരുന്നു. വെറുതെ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ ഗർഭിണിയാണെന്ന് വ്യക്തമായെന്ന് ദിയ കൃഷ്ണ പറഞ്ഞു.
#netizens #ask #question #diyakrishna #about #naming #baby #mentions #aswinganesh