പാചക പരീക്ഷണങ്ങളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയും മലയാളികൾക്ക് പരിചിതയാണ് ലക്ഷ്മി നായര്‍. ലക്ഷ്മിയുടെ വീഡിയോകൾക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ പ്രേക്ഷകർ ഏറെയാണ്.
അവതാരക റോളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മുതലാണ് ലക്ഷ്മിക്ക് കൂടുതൽ പ്രേക്ഷകരുണ്ടായത്. തന്റെ പുത്തൻ റെസിപ്പികൾ പങ്കുവെക്കുന്നതും വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുമായി ലക്ഷ്മിക്ക് ഒരു യുട്യൂബ് ചാനലുണ്ട്.
സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ അടക്കം പങ്കുവെക്കാറുള്ള ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നിനെ കുറിച്ച് തനിക്ക് തോന്നിയ ചില ചിന്തകളാണ് പുതിയ വീഡിയോയിൽ ലക്ഷ്മി സംസാരിച്ചിരിക്കുന്നത്.
പെൺകുട്ടികളുടെ വിവാഹമായിരുന്നു വിഷയം. വിവാഹം ജീവിതത്തിന്റെ അവസാന വാക്കാണോ? കല്യാണം കഴിച്ചത് അബദ്ധമായോ? എന്നായിരുന്നു വീഡിയോയ്ക്ക് ലക്ഷ്മി നൽകിയ തലക്കെട്ട്.
റിലേഷൻഷിപ്പുകൾ ടോക്സിക്കാണെന്ന് തോന്നിയാൽ അതിൽ നിന്നും പിന്മാറാൻ ധൈര്യം കാണിക്കണമെന്ന് ലക്ഷ്മി നായർ പറയുന്നു. പണ്ടത്തെ കാലത്ത് കല്യാണം മസ്റ്റായിട്ടുള്ള ഒരു കാര്യമായിരുന്നു.
പെൺകുട്ടിക്ക് പതിനെട്ട് വയസ് കഴിയുമ്പോൾ മുതൽ കല്യാണം ആയില്ലേയെന്ന ചോദ്യം അച്ഛനമ്മമാരോട് ആളുകൾ ചോദിച്ച് തുടങ്ങും.
21 വയസിലൊക്കെയാണ് വിവാഹം നടക്കുന്നതെങ്കിൽ വളരെ താമസിച്ച് വിവാഹം നടന്നുവെന്ന തരത്തിലാണ് കാണുന്നത്. ഇത്തരത്തിൽ ചെറിയ പ്രായത്തിൽ വിവാഹിതരായ ഒരുപാടുപേർ നമ്മുടെ ചുറ്റിലുമുണ്ട്.
കല്യാണം കഴിച്ചത് ഒരു അബദ്ധമായിപ്പോയിയെന്ന് തോന്നുന്ന ഒരുപാട് പേരുണ്ടാവും. ആ കാലത്ത് അങ്ങനെയായിരുന്നു രീതികള്‍. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അങ്ങനെയല്ല.
കല്യാണത്തെക്കുറിച്ച് പറയുമ്പോള്‍ പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെയാണ് അവർ പറയാറുള്ളത്. എന്റെ മകളുടെ കല്യാണം 25ആം വയസിലായിരുന്നു നടത്തിയത്.
എന്റെ കല്യാണം 22ആം വയസിലായിരുന്നു. കല്യാണക്കാര്യം പറയുമ്പോള്‍ കരിയറിനെക്കുറിച്ചാണ് പലരും പറയുന്നത്. ജോലി അതുകഴിഞ്ഞ് വേണം എന്നുണ്ടെങ്കില്‍ നോക്കാമെന്ന് പറയും.
കുറേ പാരന്റ്സിനൊക്കെ ഫ്രസ്‌ട്രേഷനുണ്ട്. അവര്‍ക്കൊരു അങ്കലാപ്പാണ്. പഴയ ചിന്താഗതി തന്നെയാണ് മിക്കവര്‍ക്കും. ഒരാളുടെ കയ്യിലേക്ക് മകളെ പിടിച്ച് ഏല്‍പ്പിച്ചാലേ സമാധാനമാവുള്ളൂ.
ഞങ്ങളുടെ കാലം കഴിഞ്ഞാലും മകള്‍ സുരക്ഷിതയായിരിക്കണം എന്ന ചിന്തയാണ് ഇതിന് പിന്നില്‍. ഇത്തരത്തിലുള്ള ചിന്തകള്‍ക്കൊന്നും ഇന്ന് വലിയ പ്രസക്തിയില്ല. അങ്ങനെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചിട്ട് എന്ത് മാത്രം ട്രാജഡികളാണ് നടക്കുന്നത്.
പല സംഭവങ്ങളും കേള്‍ക്കുമ്പോള്‍ എന്തിനാണ് കല്യാണം കഴിപ്പിക്കുന്നതെന്ന് വരെ ചിന്തിച്ച് പോവും. കല്യാണത്തെക്കുറിച്ചുള്ള ചിന്താഗതികള്‍ മാത്രമല്ല ജോലിയുടെ കാര്യത്തിലും കുട്ടികളെ വളര്‍ത്തുന്ന കാര്യത്തിലുമെല്ലാം മാറ്റങ്ങളുണ്ട്.
വിവാഹ ശേഷവും ഹാപ്പിയായി ഇന്റിപെന്റായി ജീവിക്കുന്നവരുമുണ്ട്. സിംഗിളായിട്ട് ഫ്രണ്ട്‌സിനൊപ്പം അടിച്ചുപൊളിച്ച് ജീവിക്കുന്നവരുമുണ്ട്. സമൂഹം എന്ത് പറയുമെന്ന് ചിന്തിച്ച് പലതും വേണ്ടെന്ന് വെക്കാറുണ്ട് പണ്ട്.
ഇന്ന് അങ്ങനെയല്ല. ഏഴ് വര്‍ഷം മുമ്പത്തെ എന്റെ ചിന്താഗതികളല്ല ഇപ്പോഴുള്ളത്. സങ്കുചിതമായിരുന്നു എന്റെ മനസ്. കുട്ടികളുടെ വിവാഹം നടത്തണം. അവരായിട്ട് ജീവിത പങ്കാളിയെ തിരഞ്ഞെടുത്താല്‍ ശരിയാവുമോ എന്നുള്ള ആശങ്കകളൊക്കെയുണ്ടായിരുന്നു.
ചുറ്റുമുള്ള കാഴ്ചകള്‍ മാറുന്നതിന് അനുസരിച്ച് എന്റെ ചിന്താഗതിയും മാറി. കല്യാണം കഴിപ്പിച്ച് അയയ്ക്കുന്നതല്ല അള്‍ട്ടിമേറ്റ് കാര്യം. പഠനവും ജോലിയുമാണ് പ്രധാനം.
കല്യാണം വേണമെങ്കില്‍ മാത്രം നടത്താം. പങ്കാളിയെ അവരവര്‍ തന്നെ കണ്ടെത്തട്ടെ. അവരല്ലേ ജീവിക്കേണ്ടത്. സ്വഭാവങ്ങള്‍ തമ്മിലുള്ള ചേര്‍ച്ച പ്രധാനപ്പെട്ട കാര്യമാണ്. പെര്‍ഫെക്ടലി നിങ്ങള്‍ക്ക് ഓക്കെയാണെന്ന് തോന്നിയാല്‍ മാത്രമെ കല്യാണത്തിലേക്ക് പോകാവൂ.
റിലേഷന്‍ഷിപ്പ് ടോക്‌സിക്കാണെന്ന് തോന്നിയാല്‍ അതില്‍ നിന്നും മാറണം. സ്‌റ്റോപ്പിടാന്‍ തോന്നിയാല്‍ അപ്പോള്‍ നിര്‍ത്തിയേക്കണമെന്നുമാണ് ലക്ഷ്മി നായര്‍ പറഞ്ഞു.
ലക്ഷ്മിയുടെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് സ്വന്തം ജീവിതത്തിലുണ്ടായതും തങ്ങൾക്ക് ചുറ്റുമുള്ളവരുടെ അനുഭവങ്ങളുമെല്ലാം പങ്കിട്ട് എത്തിയത്.
ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്നായിരുന്നു ഏറെയും കമന്റുകൾ. കാലിക പ്രസക്തിയുള്ള വിഷയത്തിൽ ലക്ഷ്മി നന്നായി സംസാരിച്ചുവെന്നും ആളുകൾ കുറിച്ചു.
#feel #relationship #toxic #stop #LakshmiNair