( moviemax.in ) ടെലിവിഷൻ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത കലാകാരനാണ് കൊല്ലം സുധി. 2023 ൽ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കുടുംബത്തിന് വലിയ ആഘാതമായിരുന്നു ഈ മരണം. പ്രത്യേകിച്ചും ഭാര്യ രേണുവിനെയും മുൻവിവാഹ ബന്ധത്തിലെ മകനെയുമാണ് ഈ വിയോഗം ഏറെ ഉലച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ തളരാതെ രേണു മുന്നോട്ട് നീങ്ങി. സഹപ്രവർത്തകരിൽ പലരും സുധിയുടെ കുടുംബത്തിന് ആശ്വാസമായി ഒപ്പം നിന്നു. കൊല്ലം സുധിയുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി വീട്. ഈ ആഗ്രഹം എല്ലാവരും ചേർന്ന് നടത്തിക്കൊടുത്തു. എന്നാൽ അത് കാണാൻ കൊല്ലം സുധിയുണ്ടായിരുന്നില്ല.
ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ച് സംസാരിക്കുകയാണ് രേണു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്. ഞങ്ങൾക്ക് മകൻ ജനിച്ചപ്പോൾ സുധി ചേട്ടൻ ഹാപ്പിയായിരുന്നു.
കാരണം 14 വർഷം കഴിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞല്ലേ. സുധി ചേട്ടനേക്കാളും കൂടുതൽ സന്തോഷം കണ്ടത് കിച്ചുവിലാണ് (കൊല്ലം സുധിയുടെ മുൻ ഭാര്യയിലെ മകൻ). കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ അനിയനാണ് എന്നായിരുന്നു അവൻ പറഞ്ഞ് കൊണ്ടിരുന്നത്. മകന് മൂന്നര വയസുള്ളപ്പോഴാണ് സുധി ചേട്ടൻ പോകുന്നത്. ഇടയ്ക്ക് എന്റെ കണ്ണ് നിറഞ്ഞാൽ അമ്മയെന്തിനാണ് വിഷമിക്കുന്നത് ഞാൻ തന്നെയാണ് സുധിയച്ഛൻ എന്ന് പറയും.
മൂത്ത മോൻ കിച്ചുവിന് നല്ല പക്വതയുണ്ട്. അവൻ ആരോടും അധികം സംസാരിക്കില്ല. എന്നോട് സംസാരിക്കും. നേരത്തെ അവന് പക്വതയുണ്ട്. അവന് ആറ് വയസുള്ളപ്പോഴാണ് ഞാൻ സുധി ചേട്ടനെ വിവാഹം ചെയ്യുന്നത്. അന്ന് ഞങ്ങളെല്ലാവരും കളിയും ചിരിയുമായിരുന്നു. ഏഴെട്ട് മാസം വീട്ടുകാരെ അറിയിക്കാതെയാണ് ഞാൻ സുധി ചേട്ടനെ പ്രണയിച്ചത്.
സുധി ചേട്ടന്റെ കുറച്ച് സുഹൃത്തുക്കളും കിച്ചുവും ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യത്തിൽ എറണാകുളത്ത് വെച്ച് താലി കെട്ടി. കിച്ചുവാണ് താലി മേടിക്കാൻ കൂടെ വന്നത്. എട്ടോ ഒൻപതോ മാസം കഴിഞ്ഞപ്പോഴാണ് വീട്ടിൽ പിടിക്കുന്നത്.
പിന്നെ വീട്ടുകാർക്ക് സുധി ചേട്ടനെയും കിച്ചുവിനെയും ഇഷ്ടമായി. പിന്നെ കുറച്ച് നാൾ കഴിഞ്ഞാണ് രജിസ്റ്റർ മാര്യേജ് ചെയ്തത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തു. ഇപ്പോഴും നിയമപരമായി സുധി ചേട്ടന്റെ ഭാര്യയാണ്. അത് എടുത്ത് പറയേണ്ടി വരുന്നു.
അത്തരത്തിലുള്ള കമന്റുകളാണ് വരുന്നതെന്നും രേണു ചൂണ്ടിക്കാട്ടി. കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി എന്ന് വരെ ആക്ഷേപിക്കുന്നവരുണ്ടെന്നും രേണു പറയുന്നു. എന്റെ വീടല്ല. സുധി ചേട്ടന്റെ മക്കളുടെ വീടാണത്. മൂത്ത മോൻ പഠിക്കാൻ പോയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരും. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. ഫ്ലവേഴ്സ് ആണ് അവനെ പഠിപ്പിക്കുന്നത്. പഠിക്കുന്നത് കൊണ്ടാണ് അവൻ ഇവിടെ വരാത്തത്.
പക്ഷെ അവനെ അടിച്ചിറക്കി എന്നാണ് പലരും കുറ്റപ്പെടുത്തുന്നതെന്നും രേണു വ്യക്തമാക്കി. നാളത്തെ കാര്യം ദൈവത്തിന്റെ കയ്യിലാണ്. പക്ഷെ ഈ നിമിഷം വരെ എനിക്ക് വേറൊരു ജീവിതം വേണമെന്ന് തീരുമാനിച്ചിട്ടുമില്ല. ആഗ്രഹിച്ചിട്ടുമില്ല. സിനിമാ മോഹങ്ങൾ ഇല്ല. പക്ഷെ വിളിച്ചാൽ ചെയ്യുമെന്നും രേണു പറഞ്ഞു.
#kollamsudhi #wife #renu #strongly #reacts #against #criticization #socialmedia