'എനിക്കിത് പറ്റുന്നില്ല, എനിക്കെന്റെ പഴയ ജീവിതം തിരികെ വേണം', ഇഷാനി വരുമ്പോള്‍ കാണുന്നത് ഇരുട്ടത്തിരുന്ന് കരയുന്ന എന്നെ!

'എനിക്കിത് പറ്റുന്നില്ല, എനിക്കെന്റെ പഴയ ജീവിതം തിരികെ വേണം', ഇഷാനി വരുമ്പോള്‍ കാണുന്നത് ഇരുട്ടത്തിരുന്ന് കരയുന്ന എന്നെ!
Feb 16, 2025 01:46 PM | By Athira V

സോഷ്യല്‍ മീഡിയ ഇപ്പോള്‍ കാത്തിരിക്കുന്നത് ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേഷിന്റേയും ആദ്യത്തെ കണ്‍മണിയെ കാണാനാണ്. ഈയ്യടുത്താണ് ദിയ കൃഷ്ണ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരങ്ങള്‍ പുറത്ത് വിടുന്നത്. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് അശ്വിനും ദിയയും.

ഇപ്പോഴിതാ ഗര്‍ഭകാലത്തെ ആദ്യത്തെ മൂന്ന് മാസത്തെക്കുറിച്ചുള്ള ദിയയുടേയും അശ്വിന്റേയും വീഡിയോ ചര്‍ച്ചയായി മാറുകയാണ്. ലക്ഷണങ്ങളൊന്നുമില്ലാതെ, ബോറടിച്ചിരുന്നപ്പോള്‍ നടത്തിയൊരു ടെസ്റ്റിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നാണ് ദിയ പറയുന്നത്.

ആദ്യത്തെ നാളുകളിലെ മൂഡ് സ്വിങ്‌സിനെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. എപ്പോഴും കരച്ചിലായിരുന്നു. ഒരിക്കല്‍ താന്‍ കരയുന്നത് ഇഷാനി കണ്ടതിനെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''മൂഡ് സ്വിങ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലായിപ്പോഴും കരയുകയായിരുന്നു. ഇടയ്‌ക്കൊക്കെ ഞാന്‍ കരയുന്ന സമയത്ത് എന്നെ കളിയാക്കുന്ന ആളായിരുന്നു ഇഷാനി. ഒരു ദിവസം ഞാന്‍ എന്റെ വീട്ടില്‍ താമസിക്കാന്‍ ചെന്നപ്പോള്‍, അച്ഛന്റെ റൂമിലായിരുന്നു. അച്ഛന്‍ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ഡല്‍ഹിയിലായിരുന്നു. ഇവനും ഉണ്ടായിരുന്നു. ലൈറ്റ് ഓഫായിരുന്നു. സ്ഥിരം കരയുന്നത് പോലെ അന്നും ഞാന്‍ കരുകയായിരുന്നു.

പതിവ് പോലെ ഞാന്‍ കരയുമ്പോള്‍ ഇവന്‍ ആശ്വസിപ്പിക്കുകയായിരുന്നു. ഒരാഴ്ച കൂടി ഒരാഴ്ച കൂടി. എല്ലാ ദിവസം താന്‍ ഒരാഴ്ച എന്നാണ് പറയുന്നതെന്ന് പറഞ്ഞാണ് ഞാന്‍ കരയുന്നത്. എനിക്കെന്റെ പഴയ ജീവിതം തിരികെ വേണം. എനിക്ക് പഴയ ദിയ കൃഷ്ണ തന്നെ ആകണം. എനിക്കിത് പറ്റില്ല എന്നൊക്കെ പറഞ്ഞ് കരയുകയായിരുന്നു. ഇഷാനി സ്റ്റെപ്പ് കയറി വരുമ്പോള്‍ കാണുന്നത് ഇരുട്ടത്തിരുന്ന് കരയുന്ന എന്നെയാണ്.

എന്നെ കണ്ടതും നീ കരയുന്നോ എന്ന് ചോദിച്ചു. ഞാന്‍ കരുതി, തീര്‍ന്നു! ഇന്നെനി കളിയാക്കി കൊല്ലും! എന്നായിരുന്നു. എന്നാല്‍ എന്തുപറ്റി എന്തിന് കരയുന്നുവെന്ന് ഇഷാനി ചോദിച്ചു. ഇഷാനി എനിക്കിത് പറ്റുന്നില്ല, എനിക്ക് എന്റെ പഴയ ജീവിതം വേണം, എനിക്ക് നിങ്ങളെയൊക്കെ പോലെ പുറത്ത് പോകണം എന്നൊക്കെ പറഞ്ഞ് ഞാന്‍ കരഞ്ഞു. വീട്ടിലെ ഏറ്റവും വെകിളിയാണ് ഞാന്‍. രാവിലെ പോയാല്‍ രാത്രിയാകും വരിക. ആ ഞാന്‍ ലോക്ക്ഡൗണിനേക്കാള്‍ വലിയ ലോക്ക്ഡൗണിലായിപ്പോയി.

കുഴപ്പമില്ല, കുറച്ച് കഴിയുമ്പോള്‍ നിനക്ക് പുറത്ത് ഇറങ്ങാലോ ഇപ്പോള്‍ ഛര്‍ദ്ദിക്കുന്നത് കൊണ്ടല്ലേ എന്ന് ഇഷാനി പറഞ്ഞു. ഇഷാനി ആശ്വസിപ്പിക്കാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ ഇഷാനിയ്ക്ക് തന്നെ ചമ്മലായി. ഞാന്‍ പോയിട്ട് വരാം എന്ന് പറഞ്ഞ് ഇഷാനി പെട്ടെന്ന് പോയി. ഇഷാനിയ്ക്ക് പോലും അന്ന് കളിയാക്കാനായില്ല. ഞാന്‍ അങ്ങനെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.'' എന്നാണ് ദിയ പറയുന്നത്.

അതേസമയം ജൂലൈയിലാണ് ബേബി വരുന്നത്. തിയ്യതി അപ്പോള്‍ അറിയിക്കുന്നതായിരിക്കുമെന്നും താരം പറയുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസത്തെ കടമ്പ കടന്ന് ഇപ്പോള്‍ താന്‍ വളരെ സന്തുഷ്ടയാണെന്നും ദിയ പറയുന്നുണ്ട്. അതേസമയം ദിയ ഗര്‍ഭിണിയാണെന്ന കാര്യം അറിയിച്ചപ്പോള്‍ അമ്മ സിന്ധു കൃഷ്ണ സ്തബ്ധയായിപ്പോയെന്നും പ്രോസസ് ചെയ്യാന്‍ ്അരമണിക്കൂര്‍ വേണ്ടി വന്നുവെന്നും ദിയയും അശ്വിനും പറയുന്നുണ്ട്.

#diyakrishna #opensup #about #her #moodswings #during #first #months #her #pregnancy

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup






GCC News