ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയതിന്റെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരമാണ് പേളി മാണി. ഭര്‍ത്താവ് ശ്രീനിഷിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് നടി. ഇതിനിടയില്‍ മൂന്നാമതും പേളി ഗര്‍ഭിണിയായെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഒരു കുഞ്ഞിനെ കൂടി വേണോ എന്ന തീരുമാനത്തെ പറ്റി പേളി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു പൊതുപരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു പേളി. അവിടെ നിന്നും വന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ഗര്‍ഭകാലത്തെ അനുഭവങ്ങളെ കുറിച്ചും ഭര്‍ത്താവ് കൂടെ നിന്നത് എങ്ങനെയാണെന്നും നടി വെളിപ്പെടുത്തിയത്.
'എപ്പോഴാണോ കുഞ്ഞിന് ജന്മം കൊടുക്കാന്‍ തയ്യാറാവുന്നത്. അപ്പോഴാണ് അതിന് ശ്രമിക്കേണ്ടത്. എത്രയൊക്കെ തയ്യാറെടുപ്പ് നടത്തിയാലും അതിലൊരുകാര്യവുമില്ലാത്തത് ഗര്‍ഭിണിയാവുന്നതിലാണ്. ഇതിനിടെ കേരളത്തില്‍ പ്രസവനിരക്ക് വളരെയധികം കുറഞ്ഞതിനെ പറ്റിയും അവതാരകന്‍ പേളിയോട് ചോദിച്ചു. അതിന് എനിക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ സാധിക്കില്ല.
എന്നെ കൊണ്ട് ആവുന്നത് പോലെ രണ്ടെണ്ണത്തിന് ശ്രമിച്ചു. ഇനി ഒന്നിന് കൂടി ശ്രീനിയോട് ചോദിച്ച് നോക്കാം. പക്ഷേ തോന്നുന്നില്ല. എനിക്കതില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് തമാശരൂപേണ പേളി ചോദിക്കുന്നു.
എല്ലാ ഗര്‍ഭവും ഒരുപോലെ അല്ല. നിലയെ പോലെ അല്ല നിറ്റാരയുടെ ഗര്‍ഭകാലം. വയറിന് അകത്തുള്ളപ്പോഴും ഓരോരുത്തര്‍ക്കും ഓരോ രീതികളാണ്. കുറച്ചൂടി ചെറുപ്പത്തില്‍ തന്നെ കുഞ്ഞിന് ജന്മം കൊടുക്കാമായിരുന്നു എന്നെനിക്കിപ്പോള്‍ തോന്നുന്നുണ്ട്. എനിക്ക് ചുറ്റും കുറേ കുട്ടികള്‍ ഓടി നടക്കണമെന്നായിരുന്നു ആഗ്രഹം. കുറച്ചൂടി നേരത്തെ കുഞ്ഞ് വേണമായിരുന്നല്ലേ എന്ന് ശ്രീനിയോട് ഞാന്‍ പറയാറുണ്ട്.
ഞങ്ങള്‍ പ്ലാന്‍ ചെയ്താണ് ഗര്‍ഭിണിയാവുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് ഞാനൊരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. കണ്ടിന്യൂറ്റി ഉള്ളിനാല്‍ അവരുടെ കരാറില്‍ തടി വെക്കരുത്, മുടി വെട്ടരുത്, മുടി കളറ് ചെയ്യരുത്, എന്നിങ്ങനെ ഉണ്ടായിരുന്നു. ആ സിനിമ കഴിഞ്ഞ ഉടനെ ഞങ്ങള്‍ കുഞ്ഞിന് വേണ്ടി ശ്രമിച്ചു. നല്ലൊരു മോളെ കിട്ടി. രണ്ടാമതൊരാളെ കൂടി വേണമെന്ന് ആഗ്രഹിച്ചു. അതും സാധിച്ചു.
എനിക്കും ശ്രീനിയ്ക്കും കുഞ്ഞുങ്ങളെ അത്രയും ഇഷ്ടമാണ്. അവരുടെ കൂടെ ജീവിതം ആസ്വദിക്കുന്നു. മക്കള്‍ക്ക് വേണ്ടി ഞാനെന്റെ ജീവിതം മാറ്റിയില്ല. ഞാന്‍ എവിടെ പോയാലും അവരെയും കൊണ്ട് പോകും. ഞാന്‍ കഴിക്കുന്നത് അവര്‍ക്കും കൊടുക്കും, അങ്ങനെ എന്റെ ഗര്‍ഭകാലം ആസ്വദിച്ചു.
ശ്രീനി കൂടെ നിന്നത് വലിയ അനുഗ്രഹമായിരുന്നു. ശ്രീനി വളരെ സ്‌ട്രോങ്ങാണ്. അങ്ങനെ അദ്ദേഹം നില്‍ക്കുമെന്ന് കരുതിയില്ല. പ്രസവം കഴിഞ്ഞ ഉടനെ വിറയലുണ്ടാവുമല്ലോ. അതെനിക്ക് കൂടുതലായി ഉണ്ടായിരുന്നു.
അതിനെ കുറിച്ച് ഞങ്ങള്‍ രണ്ട് പേര്‍ക്കും അറിവുണ്ടായില്ല. എനിക്കെന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല. ശ്രീനിയാണ് കുഞ്ഞിനെ നോക്കിയത്. മാത്രമല്ല നമുക്ക് ന്യൂയര്‍ ആഘോഷിക്കാന്‍ ഗോവയ്ക്ക് പോകണം എന്നൊക്കെ പറഞ്ഞ് എന്നെ കൂളാക്കി.' എന്നും പേളി പറയുന്നു.
#pearlemaaney #spoke #about #her #pregnancy #new #baby #planing #with #hubby #srinisharavind