'ഇതൊക്കെ എപ്പോള്‍'...;വന്ദേഭാരതില്‍ സുരേഷ് ഗോപി; പുറത്ത് സിഗ്നേച്ചര്‍ സ്റ്റെപ്പുമായി പിള്ളേര്‍, വീഡിയോ വൈറല്‍

'ഇതൊക്കെ എപ്പോള്‍'...;വന്ദേഭാരതില്‍ സുരേഷ് ഗോപി; പുറത്ത് സിഗ്നേച്ചര്‍ സ്റ്റെപ്പുമായി പിള്ളേര്‍, വീഡിയോ വൈറല്‍
Feb 15, 2025 04:12 PM | By Susmitha Surendran

(moviemax.in) സിനിമാ താരമായും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനായും ഇപ്പോള്‍ കേന്ദ്ര മന്ത്രിയായുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എല്ലായ്പ്പോഴും നിറഞ്ഞ് നില്‍ക്കുന്ന സാന്നിധ്യമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം കൂടി ഉള്‍പ്പെട്ട ഒരു റീല്‍ വീഡിയോ വൈറല്‍ ആവുകയാണ്.

ഒരു റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയം പുറത്ത് നില്‍ക്കുന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ എടുത്തിരിക്കുന്നതാണ് വൈറല്‍ റീല്‍.

സുരേഷ് ഗോപിയുടെ സിഗ്നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പ് ആണ് എല്ലാവരും ചേര്‍ന്ന് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനായ ഡ്രീംസ് എന്ന ചിത്രത്തിലെ മണിമുറ്റത്ത് ആവണിപ്പന്തല്‍ എന്ന പാട്ടാണ് പശ്ചാത്തലത്തില്‍.

ക്യാമറ പാന്‍ ചെയ്യുന്നത് ട്രെയിനില്‍ ഇരിക്കുന്ന സുരേഷ് ഗോപിയിലേക്കാണ്. ഭരത് ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്‍റെ മറ്റൊരു കഥാപാത്രം പറയുന്ന പ്രശസ്ത ഡയലോഗ് ആണ് റീലിലെ ആ ഭാഗത്ത്. റീല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സുരേഷ് ഗോപി ഇത് കണ്ടിട്ടില്ല. എന്നാല്‍ റീല്‍ വൈറല്‍ ആയതോടെ അതിന് കമന്‍റുമായി സുരേഷ് ഗോപി എത്തിയിട്ടുണ്ട്.

https://www.instagram.com/reel/DGD4z4VzJ1X/?utm_source=ig_embed&utm_campaign=loading

ഇതൊക്കെ എപ്പോള്‍ എന്നാണ് അദ്ദേഹത്തിന്‍റെ കമന്‍റ്. 2 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ച റീല്‍ ആണിത്. സുരേഷ് ഗോപിയുടെ കമന്‍റിന് ഇതിനകം നാല്‍പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. 

#SureshGopi #Vandebharat #student #with #signature #step #outside #video #goes #viral

Next TV

Related Stories
രേണുവിനൊപ്പം ഫോട്ടോ എടുത്തു, ഞാന്‍ ആത്മഹത്യ ചെയ്‌തേനെ, ആ സമയം മറികടക്കാന്‍ സാധിച്ചത്! ഡോക്ടര്‍ മനു ഗോപിനാഥ്

Mar 13, 2025 08:20 PM

രേണുവിനൊപ്പം ഫോട്ടോ എടുത്തു, ഞാന്‍ ആത്മഹത്യ ചെയ്‌തേനെ, ആ സമയം മറികടക്കാന്‍ സാധിച്ചത്! ഡോക്ടര്‍ മനു ഗോപിനാഥ്

ഇരുവരും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതും വൈറലവായി....

Read More >>
'കല്യാണ മണ്ഡപത്തിലിരുന്ന് ഒന്ന് വാ തുറന്നുപോയി, അത് വലിയ പ്രശ്നമായി': വിവാദങ്ങളെക്കുറിച്ച് ഗൗരി കൃഷ്ണൻ

Mar 13, 2025 02:08 PM

'കല്യാണ മണ്ഡപത്തിലിരുന്ന് ഒന്ന് വാ തുറന്നുപോയി, അത് വലിയ പ്രശ്നമായി': വിവാദങ്ങളെക്കുറിച്ച് ഗൗരി കൃഷ്ണൻ

നമ്മളെ പോലെയുള്ള ന്യൂജനറേഷൻ ആളുകൾക്ക് കല്യാണം കാണണം എന്നില്ല. പക്ഷേ പണ്ടുള്ളവർക്ക് കല്യാണവും താലികെട്ടുമൊക്കെ...

Read More >>
എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് പപ്പ ചോദിച്ചു,  തിന്നാതെയും കുടിക്കാതെയും കിടന്നു; ബഷീറും മഷൂറയും അടുത്തപ്പോൾ!

Mar 12, 2025 01:04 PM

എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് പപ്പ ചോദിച്ചു, തിന്നാതെയും കുടിക്കാതെയും കിടന്നു; ബഷീറും മഷൂറയും അടുത്തപ്പോൾ!

ബഷീറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഷൂറയുടെ വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ്...

Read More >>
'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത്  ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

Mar 11, 2025 10:40 PM

'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത് ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെ വീഡിയോ പ്രചരിപ്പിക്കുന്നത് മോശമാണ്'', നൂബിൻ വീഡിയോയിൽ...

Read More >>
എന്റെ വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയല്ല - വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

Mar 11, 2025 08:17 PM

എന്റെ വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയല്ല - വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം. അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല....

Read More >>
Top Stories