അമ്മയെ പ്രണയിച്ച മകന്‍; ആരും സഹായിച്ചില്ല, നര്‍ഗിസിനെ രക്ഷിക്കാന്‍ തീയിലേക്ക് എടുത്ത് ചാടി സുനില്‍ ദത്ത്

അമ്മയെ പ്രണയിച്ച മകന്‍; ആരും സഹായിച്ചില്ല, നര്‍ഗിസിനെ രക്ഷിക്കാന്‍ തീയിലേക്ക് എടുത്ത് ചാടി സുനില്‍ ദത്ത്
Feb 15, 2025 02:47 PM | By Jain Rosviya

(moviemax.in) ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് സുനില്‍ ദത്തും നര്‍ഗിസും. ഇരുവരുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.

ഓണ്‍ സ്‌ക്രീനില്‍ ആടിത്തീര്‍ത്ത എല്ലാ പ്രണയകഥകളേക്കാളും നാടകീയവും സംഭവ ബഹുലവുമായിരുന്നു നര്‍ഗിസിന്റേയും സുനില്‍ ദത്തിന്റേയും ജീവിതത്തിലെ പ്രണയം. മദര്‍ ഇന്ത്യ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് നര്‍ഗിസും സുനില്‍ ദത്തും പ്രണയത്തിലാകുന്നത്.

ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നാണ് മദര്‍ ഇന്ത്യ. നര്‍ഗിസ് ആയിരുന്നു ചിത്രത്തിലെ നായിക. രസകരമായൊരു വസ്തുത എന്തെന്നാല്‍ ചിത്രത്തില്‍ നര്‍ഗിസിന്റെ മകന്റെ വേഷത്തിലാണ് സുനില്‍ ദത്ത് അഭിനയിച്ചത് എന്നാണ്.

മദര്‍ ഇന്ത്യയില്‍ അഭിനയിക്കുമ്പോള്‍ രാജ് കപൂറുമായുള്ള പ്രണയതകര്‍ച്ചയുടെ വേദനയിലൂടെ കടന്നു പോവുകയായിരുന്നു നര്‍ഗിസ്.

1957 ലാണ് മദര്‍ ഇന്ത്യയുടെ ചിത്രീകരണം നടക്കുന്നത്. ഈ സമയം നര്‍ഗിസും സുനിലും നല്ല സുഹൃത്തുക്കളായി മാറി. ഒരു ദിവസം സെറ്റില്‍ വലിയൊരു തീപിടുത്തമുണ്ടായി. സെറ്റിന് മുഴുവന്‍ തീപിടിച്ചു.

ഓടിരക്ഷപ്പെടാന്‍ സാധിക്കാതെ നര്‍ഗിസ് തീയുടെ നടുവില്‍ പെട്ടു പോയി. ഈ സമയം ജീവന്‍ പണയം വച്ച് തീയിലേക്ക് എടുത്തി ചാടി സുനില്‍ ദത്ത് നര്‍ഗിസിനെ രക്ഷിക്കുകയായിരുന്നു. മറ്റാരും സഹായിക്കാന്‍ തയ്യാറാകാതെ നിന്നപ്പോഴാണ് സുനില്‍ ദത്ത് മറ്റെല്ലാം മറന്ന് മുന്നോട്ട് വന്നത്.

ചെറിയ പരുക്കുകളോടെ നര്‍ഗിസ് രക്ഷപ്പെട്ടു. അതേസമയം സുനില്‍ ദത്തിന് ഗുരുതരമായി പരുക്കുകളേറ്റു. തുടര്‍ന്ന് അങ്ങോട്ട് സുനില്‍ ദത്തിനെ ശുശ്രൂഷിക്കാന്‍ ആശുപത്രിയിലും പിന്നീട് വീട്ടിലുമെല്ലാം തൊട്ടരികില്‍ തന്നെ നര്‍ഗിസുണ്ടായിരുന്നു.

ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അപകടത്തില്‍ സുനില്‍ ദത്തിന്റെ മുഖത്ത് സാരമായി പരുക്കേറ്റിരുന്നു. മുഖത്ത് ബാന്റേജ് ചുറ്റി, ആശുപത്രി കിടക്കയില്‍ കിടക്കുന്ന സുനില്‍ ദത്തിന് അരികിലിരിക്കുന്ന നര്‍ഗിസിനെ ഈ ചിത്രങ്ങളില്‍ കാണാം.

ഈ അടുപ്പം പതിയ ഇരുവര്‍ക്കുമിടയില്‍ പ്രണയത്തിന് തുടക്കമിടുകയായിരുന്നു. അങ്ങനെ 1958 മാര്‍ച്ച് 11 ന് നര്‍ഗിസും സുനില്‍ ദത്തും വിവാഹിതരായി. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങിലായിരുന്നു വിവാഹം.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നത്. അതിന് ശേഷം മറ്റുള്ളവര്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. 1959 ലാണ് നര്‍ഗിസിനും സുനില്‍ ദത്തിനും ആദ്യത്തെ കണ്‍മണി പിറക്കുന്നത്.

മകന് ഇരുവരും സഞ്ജയ് ദത്ത് എന്ന് പേരിട്ടു. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സഞ്ജയ് വലിയ താരമായി മാറി പിന്നീട്. നമ്രത ദത്ത്, പ്രിയ ദത്ത് എന്നിങ്ങനെ രണ്ട് പെണ്‍മക്കളും പിന്നീട് ഇരുവര്‍ക്കും ജനിച്ചു.



#son #fell #love #mother #SunilDutt #jumped #fire #save #Nargis

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories