മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി. അല്‍ഫോണ്‍സാമ്മയായും പിന്നീട് കുങ്കുമപ്പൂവിലെ വില്ലത്തിയായുമെല്ലാം കയ്യടി നേടിയ താരം. സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് അശ്വതി ഇടവേളയെടുക്കുന്നത്. ഒരിടയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് അശ്വതി. ഇപ്പോള്‍ സുസുവിലെ ലക്ഷ്മിയായി കോമഡിയിലും കയ്യടി നേടുന്നുണ്ട് അശ്വതി.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. ബിഗ് ബോസ് കാലത്തെ അശ്വതിയുടെ കുറിപ്പുകള്‍ വൈറലായിരുന്നു. തന്റെ മേക്കോവറിലൂടേയും അശ്വതി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു. അതേസമയം തനിക്ക് കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അശ്വതി. ഒരു പരിപാടിയില്‍ വച്ച് പ്രമുഖ നടനില്‍ നിന്നുള്ള അപമാനത്തെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചും സംസാരിക്കുകയാണ് അശ്വതി.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിക്കുന്നത്. കടുത്ത ബോഡി ഷെയ്മിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അശ്വതി പറയുന്നത്. അന്ന് തന്നെ അപമാനിച്ച നടനെ പിന്നെ കണ്ടപ്പോഴുള്ള അനുഭവവും അഭിമുഖത്തില്‍ അശ്വതി പങ്കുവെക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. കല്യാണം കഴിഞ്ഞാണ് കുങ്കുമപ്പൂവ് ചെയ്തത്. അതിനിടെ മോള്‍ ജനിച്ചു. അതിന് ശേഷം മനസ്സറിയാതെയില്‍ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞായി. അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് 2015ല്‍ സീരിയല്‍ വിട്ടതെന്നാണ് അശ്വതി പറയുന്നത്. സീരിയല്‍ വിട്ടുവെങ്കിലും ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിക്കുകയും വിജെയായി ജോലി ചെയ്യുകയും ചെയ്തിരുന്നു അശ്വതി. ഈ സമയത്താണ് വണ്ണം കൂടുന്നത്.
''ദുബായില്‍ ചെന്നു കുറച്ചുകാലം കഴിഞ്ഞപ്പോഴേ ശരീരഭാരം കൂടി. നന്നായി തടി വച്ചു. ഞാനൊരു ഭക്ഷണപ്രേമിയാണ്. രുചികരമായ ഭക്ഷണം കിട്ടിയാല്‍ ആദ്യം അതിന്റെ മണം ആസ്വദിക്കും. ശേഷം മനസും വയറും നിറയും വരെ ഇഷ്ടത്തോടെ കഴിക്കും. ഇതിനിടെ സോഷ്യല്‍ മീഡിയയിലെ എന്റെ ഫോട്ടോസിന് താഴെ പലരും കടുത്ത ബോഡി ഷെയ്മിങ് തുടങ്ങിയിരുന്നു. മാത്രമല്ല ഡ്രസിന്റെ അളവ് 4 എക്‌സ് എല്‍ വരെയായി. ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ സൈസ് കൃത്യമായി കിട്ടുന്നില്ലെന്ന അവസ്ഥയായി.'' എന്നാണ് അശ്വതി പറയുന്നത്.
പിന്നാലെയാണ് താരം പ്രശസ്ത നടനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെക്കുന്നത്. ''ഇതിനിടെ വിഷമം തോന്നിയൊരു സംഭവമുണ്ടായി. ദുബായില്‍ ഒരുപാടിയില്‍ പ്രശസ്ത നടനും ഞാനുമായിരുന്നു അതിഥികളായി പങ്കെടുത്തത്. വേറെ വിഷയങ്ങളൊന്നും കിട്ടാത്തതിനാലാകാം പ്രസംഗത്തിനിടെ അദ്ദേഹം എന്റെ വണ്ണത്തെ കളിയാക്കാന്‍ തുടങ്ങി. എല്ലാവരും ചിരിച്ചു. എനിക്കത് വലിയ സങ്കടമായി. പക്ഷെ അപ്പോള്‍ പ്രതികരിച്ചില്ല. നമ്മള്‍ കാരണം ഒരു ചടങ്ങ് അലങ്കോലമാകണ്ടല്ലോ എന്നു തോന്നി.'' എന്നാണ് അശ്വതി പറയുന്നത്.
ആ നടനോടുള്ള തന്റെ മധുരപ്രതികാരവും അശ്വതി പങ്കുവെക്കുന്നുണ്ട്. അടുത്തിടെ വീണ്ടും ആ നടനെ കണ്ടപ്പോള്‍ ഇപ്പോള്‍ എന്ത് പറയുന്നു ചേട്ടാ എന്ന് താന്‍ ചോദിച്ചുവെന്നും പുള്ളി ചമ്മിയ ഒരു ചിരി ചിരിച്ചുവെന്നുമാണ് അശ്വതി പറയുന്നത്. താന്‍ ഭാരം കുറച്ചത് എങ്ങനെയെന്നും താരം പറയുന്നുണ്ട്. കളിയാക്കലുകള്‍ മാനസികമായി വിഷമമുണ്ടാക്കിയെങ്കിലും ഭാരം കുറയ്ക്കണമെന്ന് തോന്നിയത് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോഴാണെന്നാണ് അശ്വതി പറയുന്നത്.
അല്‍പ്പം നടക്കുമ്പോഴേ കിതയ്ക്കാനും നടു വേദനിക്കാനുമൊക്കെ തുടങ്ങിയിരുന്നുവെന്നാണ് അശ്വതി ഓര്‍ക്കുന്നത്. 2019 ഒക്ടോബറില്‍ ഡയറ്റ് തുടങ്ങി. ഒപ്പം വ്യായാമവും ചെയ്തിരുന്നു. രണ്ടിലും അശ്വതി വീട്ടുവീഴ്ച ചെയ്തില്ല. അങ്ങനെ ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്ക് ഫലം കണ്ടു തുടങ്ങിയെന്നും താരം പറയുന്നുണ്ട്. മാസങ്ങള്‍ക്കകം ഭാരം നൂറില്‍ നിന്നും 35 കിലോ കുറച്ചുവെന്നാണ് അശ്വതി പറയുന്നത്.
#aswathy #recalls #how #famous #actor #made #fun #her #body #it #made #her #sad