'മോളെ പൊന്നുപോലെ നോക്കണം, വിവാഹത്തിനിടെ പ്രശ്‌നമുണ്ടാകുമോന്ന് പേടിച്ചു', അപ്പോഴാണ് അത് സംഭവിച്ചത്...!

'മോളെ പൊന്നുപോലെ നോക്കണം, വിവാഹത്തിനിടെ പ്രശ്‌നമുണ്ടാകുമോന്ന് പേടിച്ചു', അപ്പോഴാണ് അത് സംഭവിച്ചത്...!
Feb 15, 2025 12:21 PM | By Athira V

(moviemax.in) മിഴിരണ്ടിലും സീരിയലിലെ നായിക നായകന്മാരായി അഭിനയിച്ച് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരങ്ങളാണ് സല്‍മാനുള്ളും മേഘ മഹേഷും.

സീരിയലില്‍ ഒരുമിക്കാതെ പോയ പ്രണയ ജോഡികളാണ് ഇരുവരും. കഴിഞ്ഞ ദിവസം വളരെ രഹസ്യമായിട്ടാണ് താരങ്ങള്‍ വിവാഹിതരായത്. അതുകൊണ്ടു തന്നെ ജീവിതത്തില്‍ ഇരുവരും ഒന്നിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ആര്‍ക്കും അത് വിശ്വസിക്കാന്‍ സാധിച്ചില്ല.

ഇത് സത്യമാണോ എന്നറിയാതെ സംശയങ്ങള്‍ ഉയര്‍ന്നു. പിന്നാലെ രജിസ്റ്റര്‍ വിവാഹത്തിലൂടെ ഒന്നായെന്നും ഇപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നും താരങ്ങള്‍ വെളിപ്പെടുത്തി.

എന്നാല്‍ രണ്ടാളുടെ പ്രായവും മതവും ഒക്കെ വ്യത്യസ്തമായതിനാല്‍ ചില വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നു. ഇപ്പോഴിതാ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രണയവിവാഹത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പിനെ പറ്റിയുമൊക്കെ സംസാരിക്കുകയാണ് താരദമ്പതിമാര്‍.

'ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതും ഇവള്‍ക്ക് എന്നോട് ഇഷ്ടമുള്ളതും മേഘയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അങ്ങനൊരു പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണ് എന്നാല്‍ പെട്ടെന്ന് വിവാഹം നടത്താമെന്ന് തീരുമാനിക്കുന്നത്.

പിന്നെ ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹത്തിന്റെ വീഡിയോ കണ്ടാല്‍ തന്നെ അറിയാം, രണ്ട് വീട്ടുകാരും പങ്കെടുത്തിട്ടില്ലെന്ന്. അതിനര്‍ത്ഥം അവിടെ എതിര്‍പ്പ് ഉണ്ടെന്ന് തന്നെയാണ്. അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.


പക്ഷേ വലിയ ഭാഗ്യമെന്ന് പറഞ്ഞാല്‍ മാരേജിന്റെ അന്ന് ഇവളുടെ അച്ഛന്‍ അവിടെ വന്നു. അച്ഛനെ കണ്ടതോടെ പുള്ളിക്കാരി ഷോക്ക് ആയി. ഫോട്ടോസ് എടുക്കുമ്പോള്‍ ആണ് പ്രതീക്ഷിക്കാതെ അച്ഛന്‍ കയറി വരുന്നത്. എന്തായാലും ഇത്രയൊക്കെ ആയില്ലേ നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കൂ എന്ന് പറഞ്ഞ് രണ്ടാളെയും ഒരുപോലെ അനുഗ്രഹിച്ചു. കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ശരിക്കും ഞങ്ങള്‍ ആകെ ഷോക്ക് ആയി പോയി.

വിവാഹം നടക്കുമ്പോള്‍ ആരെങ്കിലുമൊക്കെ വരുമോ, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്നൊക്കെ ഞങ്ങളുടെ ഉള്ളില്‍ പേടിയുണ്ടായിരുന്നു. അങ്ങനെ നില്‍ക്കുമ്പോഴാണ് അച്ഛന്‍ വന്നത്. പക്ഷേ അച്ഛന്‍ വന്നിട്ട് വളരെ കൂളായിരുന്നു. മോളെ പൊന്നുപോലെ നോക്കണം എന്നൊക്കെ എന്നോട് പറഞ്ഞു. എന്റെ വീട്ടില്‍ നിന്നും ഇതുപോലുള്ള എതിര്‍പ്പുകള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഉമ്മച്ചി വിളിച്ച് സംസാരിച്ചു. ഇപ്പോള്‍ എല്ലാം നന്നായി വരുന്നുണ്ട്.

ഞങ്ങളുടെ വിവാഹത്തെ കുറിച്ച് വരുന്ന കമന്റുകളില്‍ 90% ഞങ്ങളെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ഒന്നിക്കണം എന്ന് പറഞ്ഞവരുടേതാണ്. ഇത്രയധികം ആളുകള്‍ ഇത് ആഗ്രഹിച്ചിട്ടുണ്ടോ എന്ന് കണ്ടിട്ട് ഞങ്ങള്‍ക്ക് തന്നെ അത്ഭുതമായിപോയി. അതിനിടയില്‍ കുറച്ച് നെഗറ്റീവുകളും ഉണ്ട്.

ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസവും മതം വേറെയാണ് എന്നതൊക്കെ ഇപ്പോഴും ഒരു പ്രശ്‌നമായി ആളുകള്‍ കാണുന്നത് എന്തിനാണെന്ന് അറിയില്ല. അതിനെ കുറിച്ച് എന്താണ് പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. അതുമാത്രം ഒന്നു നിര്‍ത്തിയാല്‍ നല്ലതായിരുന്നു. കാരണം എനിക്കും എന്റെ കൂടെയുള്ള പാര്‍ട്‌നര്‍ക്കും അതൊരു പ്രശ്‌നമല്ല. ഞങ്ങള്‍ നല്ല ഹാപ്പിയാണ്. വീട്ടുകാരും ഇപ്പോള്‍ സന്തോഷത്തിലാണ്. പിന്നെ എന്തിനാണ് ഇത്തരം കമന്റുകളിടുന്നത്.

പ്രായത്തെ കുറിച്ചുള്ള കമന്റുകള്‍ അത്ര കുഴപ്പമില്ലെങ്കിലും മതം പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം പേരും വിമര്‍ശിച്ചത്. അവര്‍ക്ക് പ്രശ്‌നമല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം എന്ന് അതിനു താഴെ ചോദിക്കുന്ന ആളുകളുമുണ്ടെന്ന്' താരങ്ങള്‍ പറഞ്ഞു.

#salmanul #faris #meghamahesh #opens #up #about #parents #opposition #their #wedding

Next TV

Related Stories
അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

May 18, 2025 04:46 PM

അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

ബിഗ് ബോസ് മലയാളം ഫെയിം നന്ദന നന്ദു തന്റെ ബന്ധത്തെക്കുറിച്ചുള്ള തുറന്ന...

Read More >>
Top Stories