ഉപ്പും മുളകിലെയും കേശു വിവാഹിതനായി, വീട്ടുകാര്‍ തമ്മില്‍ വഴക്ക്! ഈ ചെറിയ പയ്യനാണോ വിവാഹിതനായത്?

ഉപ്പും മുളകിലെയും കേശു വിവാഹിതനായി, വീട്ടുകാര്‍ തമ്മില്‍ വഴക്ക്! ഈ ചെറിയ പയ്യനാണോ വിവാഹിതനായത്?
Feb 15, 2025 11:42 AM | By akhilap

(moviemax.in) പ്രേക്ഷകരുടെ ഹൃദയം കവർന്ന മലയാളം ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ബാലുവും നീലുവും മക്കളും ഒക്കെ അടങ്ങുന്ന വലിയ കുടുംബത്തിന്റെ കഥ സാധാരണക്കാരായ വല്ലാതെ സ്വാധീനിച്ചു.

എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി പരമ്പരയിലെ താരങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രമുഖരായ പലതാരങ്ങളും മാറിനില്‍ക്കുകയാണ്.

ഇതിനിടയിലും നല്ല രീതിയില്‍ ഉപ്പും മുളകും മുന്നോട്ട് പോകുന്നുമുണ്ട്. ഏറ്റവും പുതിയതായി വാലന്റൈന്‍സ് ഡേയ്ക്ക് ഉപ്പും മുളകും ടീം ഒരുക്കിയ എപ്പിസോഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പരമ്പരയില്‍ വീണ്ടും ഒരു കല്യാണം നടന്നതിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ പറഞ്ഞത്.

പരമ്പര തുടങ്ങിയ സമയത്ത് സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടിയായിട്ടാണ് കേശു എന്ന കഥാപാത്രത്തെ അല്‍സാബിത്ത് അവതരിപ്പിച്ചത്. ഇപ്പോള്‍ കേശു വളര്‍ന്നു വലുതായി, വിവാഹവും കഴിച്ചിരിക്കുകയാണ്.

കഴിഞ്ഞ എപ്പിസോഡിലാണ് സമാനമായ രംഗങ്ങള്‍ ഉണ്ടായിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേശുവിന് ഉണ്ടായിരുന്ന ക്രഷ് ആണ് അലീന ഫ്രാന്‍സിസ്. വര്‍ഷങ്ങള്‍ക്കിപ്പുറം അലീന വീണ്ടും പരമ്പരയിലേക്ക് എത്തി. വാലന്‍ന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് അലീന ഫ്രാന്‍സിസ് കേശുവിനു സമ്മാനവുമായി വരികയാണ്.

വീട്ടില്‍ ആരും അറിയാതെ കേശു തിരിച്ചും സമ്മാനം കൊടുത്തു. സമാനമായ രീതിയില്‍ മെര്‍ലിന്‍ എന്ന കഥാപാത്രവും കേശുവിന് സമ്മാനം കൊടുത്തിരുന്നു. ഇത് രണ്ടും പൊട്ടിച്ചു നോക്കുമ്പോള്‍ ഒരേ സമ്മാനങ്ങള്‍ ആയിരുന്നു. രണ്ടാളും ഒരുമിച്ച് പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് എല്ലാവരും പറഞ്ഞു.

ഇതിനിടയിലാണ് കേശു മെര്‍ലിനെ വിവാഹം കഴിച്ചോണ്ട് വരുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതനായ ശേഷം കാറില്‍ വീട്ടിലേക്ക് വന്നിറങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ശേഷം വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാകുന്ന അതിനിടയില്‍ വധുവിന്റെ വേഷത്തില്‍ അലീന ഫ്രാന്‍സിസും എത്തുന്നു. കേശു വിവാഹം കഴിക്കാം എന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ ഇങ്ങനെ വന്നതെന്നായി അലീന.

എന്നാല്‍ ഇവള്‍ സമയം തെറ്റിയാണ് വന്നതെന്നും രാവിലെ വിവാഹം കഴിക്കുകയും വൈകുന്നേരമാണ് അലീനയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും കേശു പറയുന്നു. ഇതോടെ രണ്ടുപേരും കേശുവിനെ എറിഞ്ഞു ഓടിക്കുകയാണ്.

സത്യത്തില്‍ പാറുക്കുട്ടി കണ്ട സ്വപ്നം മാത്രമായിരുന്നു ഈ വിവാഹം. മുന്‍പും സമാനമായ രീതിയില്‍ ഉപ്പും മുളകിലെയും കുട്ടികള്‍ വിവാഹിതാരവുന്നത് കാണിച്ചിരുന്നു.

ആയിരം എപ്പിസോഡ് പൂര്‍ത്തിയായപ്പോഴാണ് ലെച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം നടത്തിയത്. ഈ രീതിയില്‍ കഥ അധികം മുന്നോട്ട് പോയിരുന്നില്ല. പിന്നീട് മൂത്തമകനായ വിഷ്ണു എന്ന മുടിയന്റെ വിവാഹവും കാണിച്ചിരുന്നു. എന്തായാലും വളരെ രസകരമായ രീതിയിലാണ് ഈ കല്യാണം അവതരിപ്പിച്ചിരിക്കുന്നത്.



#UppumMulakum #Keshu #married #family #quarreled

Next TV

Related Stories
അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

Oct 31, 2025 04:56 PM

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു; വിമർശനം...

Read More >>
 വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

Oct 31, 2025 11:20 AM

വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ...

Read More >>
രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

Oct 30, 2025 12:10 PM

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall