'മോന്‍ അടുത്തുണ്ടെന്ന ബോധം പോലുമില്ല കിളവന്'; രാം ചരണിനെ തള്ളിമാറ്റി പൂജയെ കയറിപ്പിടിച്ച് ചിരഞ്ജീവി

'മോന്‍ അടുത്തുണ്ടെന്ന ബോധം പോലുമില്ല കിളവന്'; രാം ചരണിനെ തള്ളിമാറ്റി പൂജയെ കയറിപ്പിടിച്ച് ചിരഞ്ജീവി
Feb 14, 2025 09:17 PM | By Athira V

(moviemax.in) തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമാണ് പൂജ ഹെഗ്‌ഡെ. ആല വൈകുണ്ഠപുരമുലു, മഹര്‍ഷി തുടങ്ങിയ ഹിറ്റുകളിലെ നായിക. തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് പൂജ.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവിയ്ക്കും രാം ചരണിനുമൊപ്പം പൂജ അഭിനയിച്ച സിനിമയായിരുന്നു ആചാര്യ. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടയില്‍ നിന്നുള്ള പഴയൊരു വീഡിയോ വൈറലാവുകയാണ്.

വീഡിയോയില്‍ ചിരഞ്ജീവിയില്‍ നിന്നുണ്ടായ സമീപനം പൂജയെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോയില്‍ രാം ചരണിന്റെ അടുത്തായിട്ടാണ് പൂജ ഇരിക്കാന്‍ വരുന്നത്.

എന്നാല്‍ പൂജയ്ക്ക് ചിരഞ്ജീവിയുടെ അടുത്തായി ഇരിക്കേണ്ടി വരികയായിരുന്നു. പിന്നാലെ ചിരഞ്ജീവി പൂജയോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പൂജയ്ക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലാത്തു പോലെയാണ് കാണുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

പിന്നീട് പൂജയും ചിരഞ്ജീവിയും രാംചരണും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് കാണുന്നത്. എത്രയും പെട്ടെന്ന് അവിടെ നിന്നും പോകാന്‍ ശ്രമിച്ച പൂജയെ ചിരഞ്ജീവി പിന്നിലേക്ക് പിടിച്ച് വലിക്കുകയാണ്.

പൂജ എതിര്‍ക്കുന്നുണ്ട്. ഇതെല്ലാം കണ്ട് രാം ചരണ്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു. തനിക്കും പൂജയ്ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വന്ന രാം ചരണിനോട് മാറി നില്‍ക്കാന്‍ ചിരഞ്ജീവി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

ചിരഞ്ജീവിയെ എതിര്‍ക്കാന്‍ സാധിക്കാതെ, മനസില്ലാതെ മനസോടെയാണ് പൂജ അരികില്‍ വന്ന് നില്‍ക്കുന്നത്. പൂജയുടെ അരക്കെട്ടില്‍ പിടിച്ചു നിന്നാണ് ചിരഞ്ജീവി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

ഇടയ്ക്ക് പൂജയെ ചുറ്റിപ്പിടിക്കാനും ചിരഞ്ജിവി ശ്രമിക്കുന്നുണ്ട്. ചിരഞ്ജീവിയുടെ സാമിപ്യം പൂജയെ അസ്വസ്ഥയാക്കുന്നുണ്ടെന്നും എന്നാല്‍ മുഖത്ത് ചിരി വരുത്തി അവര്‍ എല്ലാം സഹിച്ച് നില്‍ക്കുകയായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തമാശയാണെന്ന തരത്തില്‍ ചിരിച്ചു കൊണ്ടാണ് എല്ലാവരും പെരുമാറുന്നത്. എന്നാല്‍ ഇതൊട്ടും തമാശയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

പിന്നാലെ നിരവധി പേരാണ് ചിരഞ്ജീവിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മകന്‍ തൊട്ടടുത്ത് നില്‍പ്പുണ്ടെന്ന് പോലും പരിഗണിക്കാതെയാണ് ഈ കിളവന്‍ ഒരു സ്ത്രീയെ കടന്നു പിടിക്കാനും അവഹേളിക്കാനും ശ്രമിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ ഇതെല്ലാം അവസാനിക്കുകയുള്ളൂ.

നിയമുണ്ടായിട്ടു പോലും ഇതാണ് അവസ്ഥയെന്നും ചിലര്‍ പറയുന്നുണ്ട്. എല്ലാ ഭാഷകളിലും നടിമാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതായും ചിലര്‍ പറയുന്നുണ്ട്. തമിഴിലൂടെയാണ് പൂജ ഹെഗ്‌ഡെ കരിയര്‍ ആരംഭിക്കുന്നത്. മുഖംമൂടിയായിരുന്നു ആദ്യ സിനിമ. പിന്നീട് തെലുങ്കിലെത്തി. മോഹന്‍ജോ ദാരോയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. തെലുങ്കിലാണ് പൂജ വിജയം കണ്ടെത്തുന്നത്.

വളരെ പെട്ടെന്നു തന്നെ തെലുങ്കിലെ മുന്‍നിര നായികയായി മാറാന്‍ പൂജയ്ക്ക് സാധിച്ചു. പിന്നീട് ബോളിവുഡിലും സജീവമായി മാറുകയായിരുന്നു. ഷാഹിദ് കപൂര്‍ നായകനായ ദേവയാണ് പൂജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റെട്രോ, ജനനായകന്‍, കാഞ്ചന 4, ഹേ ജവാനി തോ ഇഷ്ഖ് ഹോ ഹേ തുടങ്ങിയ സിനമകളും പൂജയുടേതായി അണിയറയിലുണ്ട്.




Read more at: https://malayalam.filmibeat.com/telugu/chiranjeevi-makes-pooja-hegde-uncomfortable-in-the-presence-of-ram-charan-125895.html



#chiranjeevi #makes #pooja #hegde #uncomfortable #presence #ramcharan

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










https://moviemax.in/- //Truevisionall