മുംബൈ: (moviemax.in) യൂട്യൂബർ രൺവീർ അലഹബാദിന്‍റെ പരാമർശത്തെക്കുറിച്ചുള്ള വിവാദത്തില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍.
ഇംതിയാസ് അലി, മനോജ് ബാജ്‌പേയ്, മറ്റ് താരങ്ങൾ എന്നിവർക്ക് ശേഷമാണ് എആർ റഹ്‌മാൻ വിവാദത്തിലെ ആരുടെയും പേര് പറയാതെ ഇത് പരാമര്‍ശിച്ചത്.
മുംബൈയിൽ ബുധനാഴ്ച നടന്ന ഛാവ സിനിമയുടെ മ്യൂസിക് ലോഞ്ചിൽ എആർ റഹ്മാനും വിക്കി കൗശലും പങ്കെടുത്തിരുന്നു. ചിത്രത്തിലെ സംഗീതത്തെ വിവരിക്കാൻ മൂന്ന് ഇമോജികൾ ഉപയോഗിക്കാൻ വിക്കി കൗശല്‍ റഹ്മാനോട് ആവശ്യപ്പെട്ടു.
എ ആർ റഹ്മാൻ വായടച്ച് നില്‍ക്കുന്ന ആംഗ്യമാണ് കാണിച്ചത്. വായ തുറന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ആഴ്‌ച നാമെല്ലാവരും കണ്ടുവെന്ന് അദ്ദേഹം കളിയായി പറഞ്ഞു. ഈ പരാമർശം സദസ്സിനെ രസിപ്പിച്ചു. വിക്കി കൗശലും പൊട്ടിച്ചിരിച്ചു.
ഹാസ്യനടൻ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന ഷോയിൽ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമർശമാണ് കഴിഞ്ഞ ദിവസം വിവാദമായത്.
രൺവീർ അലഹബാദിയ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദം ഉയര്‍ന്നതോടെ ഷോയുടെ എപ്പിസോഡ് നീക്കം ചെയ്തു.
സമയ് റെയ്‌ന രണ്‍വീര്‍ അടക്കം ഷോയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടു. അസാമിലും ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാപ്പ് പറഞ്ഞിട്ടും ഷോയ്ക്കെതിരായ പ്രതിഷേധം അവസാനിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
#YouTuber #RanveerAllahabad #Controversial #Comment #ARRahman