(moviemax.in) സോഷ്യൽമീഡിയ നിരന്തരം ഉപയോഗിക്കുന്നവർക്ക് സുപരിചിതരായ താരജോഡിയാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ഈ വരുന്ന പതിനാറാം തിയ്യതി ഗുരുവായൂരിൽ വെച്ച് വിവാഹം നടക്കുമെന്നാണ് അടുത്തിടെ ഇരുവരും അറിയിച്ചത്. താലികെട്ടിനുള്ള ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കെ അതിന് മുമ്പുള്ള പ്രീ വെഡ്ഡിങ്ങ് ചടങ്ങുകൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. ഹൽദി ആഘോഷത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ഹൽദി ആഘോഷ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ കുറച്ച് മുമ്പ് ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്ത് വന്നു. നോർത്ത് ഇന്ത്യൻ രീതിയിലുള്ള ഒരു ഫെയറി ടെയ്ൽ വെഡ്ഡിങ് നടന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് ആരതിയും റോബിനും പുറത്ത് വിട്ടത്.
അങ്ങനെ അത് ഞങ്ങൾ ചെയ്തുവെന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് റോബിൻ കുറിച്ചത്. വിവാഹവേദിയും ചടങ്ങുകളും എന്തിന് വധൂവരന്മാരുടെ വസ്ത്രങ്ങൾ അടക്കം ബോളിവുഡ് സ്റ്റൈലിലുള്ളതായിരുന്നു. പൂക്കൾ കൊണ്ട് കൊട്ടാരം പോലെ മനോഹരമാക്കിയ വിവാഹ മണ്ഡപത്തിൽ അഗ്നിക്ക് മുമ്പിൽ ആരതിയും റോബിനും കൈപിടിച്ച് ഇരിക്കുന്നതാണ് ആദ്യ ചിത്രം.
ഇരുവരുടേയും വശങ്ങളിലായി മാതാപിതാക്കളേയും സഹോദരങ്ങളേയും കാണാം. ലൈറ്റ് ലാവണ്ടർ ഷെയ്ഡിലുള്ള ലെഹങ്കയും വെയിലും ധരിച്ച് സിംപിൾ മേക്കപ്പ് അതീവ സുന്ദരിയായാണ് വധു ആരതി ചടങ്ങിന് എത്തിയത്. വൈറ്റും ഗോൾഡണും നിറത്തിലുള്ള കുർത്തയും പൈജാമയും കോട്ടും അതിനിണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് രാജകീയ പ്രൗഢിയിലാണ് വരൻ റോബിൻ എത്തിയത്.
അഗ്നിക്ക് മുമ്പിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇരുന്ന് വധൂവരന്മാർ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ മാത്രമെ പുറത്ത് വന്നിട്ടുള്ളു. ഇരുവരും പുഷ്പഹാരം അണിഞ്ഞിരിക്കുന്നതും ചിത്രങ്ങളിൽ കാണാം. എന്നാൽ ആരതിയുടെ കഴുത്തിൽ താലി കാണാനില്ല. അങ്ങനൊരു ചടങ്ങ് നടന്നതായി ചിത്രങ്ങളിലും കാണാൻ കഴിയുന്നില്ല. എന്നാൽ ചിത്രങ്ങൾ പങ്കുവെച്ച് ആരതി എഴുതിയ കുറിപ്പ് വായിക്കുമ്പോൾ ഇരുവരും വിവാഹിതരായി എന്നാണ് മനസിലാകുന്നത്.
അതുകൊണ്ട് തന്നെ ഇരുവരുടെയും സുഹൃത്തുക്കളും സിനിമാ താരങ്ങളും ആരാധകരുമെല്ലാം ആശംസകൾ നേർന്ന് എത്തുന്നുണ്ട്. വിവാഹം ഫെബ്രുവരി 16നാണെന്ന് അറിയിച്ചിട്ട് എന്തുകൊണ്ടാണ് ഇരുവരും ഇത്തരത്തിൽ ഒരു ചടങ്ങ് നടത്തി ചിത്രങ്ങൾ പങ്കുവെച്ചതെന്ന സംശയവും ആരാധകരിൽ ചിലർ പങ്കുവെച്ചിട്ടുണ്ട്.
വിവാഹം 16ന് ഗുരുവായൂരിൽ വെച്ചാണ് എന്നാണ് കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയോട് സംസാരിക്കവെ റോബിൻ പറഞ്ഞത്. ആളും ബഹളവും മീഡിയയേയും ഒഴിവാക്കി പ്രൈവറ്റ് ഇവന്റായി നടത്താൻ വേണ്ടി തിയ്യതി വധൂവരന്മാർ കള്ളം പറഞ്ഞുവോയെന്ന സംശയവും ആരാധകർക്കുണ്ട്. താലികെട്ടാല്ലാതെ മറ്റ് എന്തെങ്കിലും ചടങ്ങ് നോർത്ത് ഇന്ത്യൻ രീതിയിൽ നടത്തിയതാകുമോയെന്ന സംശയവും ആരാധകർക്കുണ്ട്.
നവദമ്പതികൾക്ക് ആശംസകൾ നേർന്ന് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെടുന്നത്. ഫെയറി ടെയ്ൽ വിവാഹം എന്നാണ് ഭൂരിഭാഗം പേരും ചിത്രങ്ങൾ കണ്ട് കമന്റായി കുറിച്ചത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ. ഏറ്റവും മനോഹരമായ ഫ്രെയിമിൽ. കോസ്റ്റ്യൂം ഡെക്കറേഷൻ എല്ലാം ഭാവനകൾക്ക് അപ്പുറം.
നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടേ. എല്ലാ സാഹചര്യങ്ങളിലും പരസ്പരം താങ്ങും തണലുമായ് മുന്നോട്ട് പോവുക എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് ആരതി പൊടി തന്നെയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹം മനോഹരമായി നടത്തുന്നതിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ആരതിയും റോബിനും. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അന്ന് മുതൽ ഇരുവരും വിവാഹിതരാകുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകരും.
#robinradhakrishnan #arathipodi #marriage #stunning #fairy #tail #wedding #pics #viral