കാരണം വിഘ്നേശ്? വർഷങ്ങൾക്ക് ശേഷം നയൻതാരയും ചിമ്പുവും...! കഴിഞ്ഞതൊന്നും മറക്കാതെ ആരാധകർ

കാരണം വിഘ്നേശ്? വർഷങ്ങൾക്ക് ശേഷം നയൻതാരയും ചിമ്പുവും...! കഴിഞ്ഞതൊന്നും മറക്കാതെ ആരാധകർ
Feb 12, 2025 08:06 PM | By Athira V

(moviemax.in) രിയറിൽ വന്ന അന്ന് മുതൽ ഇന്ന് വരെ വലിയ വാർത്താ പ്രാധാന്യം നേടാൻ കഴിയുന്ന നടിയാണ് നയൻതാര‌. യുവനിരയിലെ മറ്റ് പല നടിമാർക്കും ഇത്രമാത്രം ജനശ്രദ്ധ ലഭിക്കുന്നില്ല. എന്നാൽ നയൻതാരയെന്ന പേര് കേൾക്കുമ്പോൾ തന്നെ ജനശ്രദ്ധ വരുന്നു. കാഴ്ചക്കാരെ ലഭിക്കാൻ വേണ്ടി യൂട്യൂബ് ചാനലിൽ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നയൻതാര തന്നെ പറയുകയുണ്ടായി. താരത്തിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ, കരിയറിലുണ്ടായ അത്ഭുതകരമായ വളർച്ച, പ്രൊഫഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാണ്.

പ്രശ്ന കലുഷിതമായ സാഹചര്യത്തിലൂടെയാണ് നയൻതാര ഇന്ന് കടന്ന് പോകുന്നത്. ധനുഷുമായുള്ള നിയമപോരാട്ടം, നടന്റെ ആരാധകരുടെ സൈബർ ആക്രമണം, കരിയറിലെ നിബന്ധനകളുമായി ബന്ധപ്പെട്ട വിമർശനങ്ങൾ എന്നിവയെല്ലാം നടി നേരിടുന്നു.

ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള മനക്കരുത്ത് തനിക്കുണ്ടെന്ന് നയൻതാര വ്യക്തമാക്കിയിട്ടുണ്ട്. നയൻതാരയുടെ മനസിനെ ഉലയ്ക്കണമെങ്കിൽ ഭർത്താവ് വിഘ്നേശ് ശിവനെ വേദനിപ്പിക്കണമെന്ന് അറിയാവുന്ന ശത്രുപക്ഷം സംവിധായകനെതിരെയും കടുത്ത സൈബർ ആക്രമണം നടത്തുന്നുണ്ട്.

ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് തമിഴകത്ത് ശ്രദ്ധ നേടുന്നത്. പ്രദീപ് രം​ഗനാഥൻ നായകനായെത്തുന്ന ഡ്രാ​ഗൺ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നയൻതാര മുഖ്യാതിഥിയായെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ പങ്കെടുക്കുന്ന മറ്റൊരു താരം നടൻ ചിമ്പുവാണ്. നയൻതാരയുടെ മുൻ കാമുകനാണ് ചിമ്പു. ​നടിയുടെ സ്വകാര്യ ജീവിതം വലിയ തോതിൽ ​ഗോസിപ്പ് കോളങ്ങളിൽ വാർത്തയായത് ഈ പ്രണയ ബന്ധത്തോടെയാണ്.

ഇത് നമ്മ ആൾ എന്ന 2016 ലെ സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് വേദി പങ്കിട്ടാൽ ഇത് ചർച്ചയാകുമെന്നുറപ്പാണ്. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ആരാധകർ ആ കാലം മറന്നിട്ടില്ല. പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു ഇരുവർക്കും ആ കാലഘട്ടം. താരങ്ങളുടെ ചുംബിക്കുന്ന ഫോട്ടോ പുറത്ത് വന്നത് വലിയ വിവാദമായി. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ചിമ്പുവും നയൻതാരയും പിരിഞ്ഞു.

ബ്രേക്കപ്പായി കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇരുവരും സുഹൃത്തുക്കളായി. ഇത് നമ്മ ആൾ എന്ന സിനിമയിൽ ഒരുമിച്ചെത്തുകയും ചെയ്തു. പ്രദീപ് രം​ഗനാഥന്റെ ചിത്രത്തിന്റെ ഇവന്റിന് ചിമ്പുവും നയൻതാരയും എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. പൊതുവെ സ്വന്തം സിനിമകളുടെ ഇവന്റിന് പോലും നയൻതാരയെ അധികം കാണാറില്ല.

അതേസമയം അപൂർവമായി സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സിനിമകളുടെ ഇവന്റിന് നടി എത്താറുണ്ട്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൗ ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിൽ പ്രദീപ് രം​ഗനാഥനാണ് നായകൻ. ഈ കാരണം കൊണ്ട് കൂടിയായിരിക്കാം നയൻതാര ഇവന്റിന് എത്തുന്നത്. ചിമ്പു ഡ്രാ​ഗണിൽ ഒരു പാട്ട് പാടിയിട്ടുണ്ട്.

#simbu #nayanthara #reunite #after #9 #years #dragonmovie #event #chennai #reports

Next TV

Related Stories
ഷങ്കറിന് ആശ്വാസം; 10 കോടി സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

Mar 11, 2025 02:57 PM

ഷങ്കറിന് ആശ്വാസം; 10 കോടി സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

സംവിധായകന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ...

Read More >>
'എന്നെ ചെളിവാരി എറിയുന്നു, ഞാന്‍ നേരിട്ട് പറയാതെ എനിക്ക് സംഭവിച്ചതിനെക്കുറിച്ച് കള്ളങ്ങള്‍ പറയുന്നത് എന്തിനാണ്'

Mar 11, 2025 12:29 PM

'എന്നെ ചെളിവാരി എറിയുന്നു, ഞാന്‍ നേരിട്ട് പറയാതെ എനിക്ക് സംഭവിച്ചതിനെക്കുറിച്ച് കള്ളങ്ങള്‍ പറയുന്നത് എന്തിനാണ്'

അമ്മ ഉറക്ക ​ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും ദയയുടെ മകള്‍ മാധ്യമങ്ങളോട്...

Read More >>
'അവര്‍  ഈ പടത്തില്‍ വേണ്ട'; കട്ടകലിപ്പില്‍ കടുത്ത നിലപാടില്‍ രാജമൗലി

Mar 11, 2025 09:37 AM

'അവര്‍ ഈ പടത്തില്‍ വേണ്ട'; കട്ടകലിപ്പില്‍ കടുത്ത നിലപാടില്‍ രാജമൗലി

ഷെഡ്യൂളിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ 'ത്രീ ലെയർ സുരക്ഷാ ക്രമീകരണം' ഏർപ്പെടുത്തിക്കൊണ്ട് ഷൂട്ടിംഗ് സ്ഥലത്ത് സുരക്ഷ കർശനമാക്കുമെന്നാണ്...

Read More >>
നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; ഒരാൾകൂടി അറസ്റ്റിൽ

Mar 11, 2025 08:29 AM

നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; ഒരാൾകൂടി അറസ്റ്റിൽ

യൂ​റോ​പ്പ്, അ​മേ​രി​ക്ക, ദു​ബൈ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ താ​ൻ യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ര​ന്യ വെ​ളി​പ്പെ​ടു​ത്തി. ക്ഷീ​ണം...

Read More >>
മരിച്ചിട്ടും വെറുതേ വിട്ടില്ല, ദേഹത്ത് ഒരു തുണിയിടാന്‍ ഞാന്‍ അപേക്ഷിച്ചു! നാട്ടുകാരടക്കം സിൽക്കിനെ തൊടാന്‍ ശ്രമിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍

Mar 10, 2025 03:13 PM

മരിച്ചിട്ടും വെറുതേ വിട്ടില്ല, ദേഹത്ത് ഒരു തുണിയിടാന്‍ ഞാന്‍ അപേക്ഷിച്ചു! നാട്ടുകാരടക്കം സിൽക്കിനെ തൊടാന്‍ ശ്രമിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍

കുട്ടികളുടെ സ്വഭാവമായിരുന്നു സില്‍ക്കിന്. അവരുടെ കൂടെ അഭിനയിക്കാന്‍ എല്ലാ താരങ്ങളും ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ നടന്‍ സത്യരാജ് അവര്‍ക്കൊപ്പം...

Read More >>
Top Stories










News Roundup