ഞങ്ങള്‍ ഡിവോഴ്‌സ് ആയി, എല്ലാം മറക്കും, ദയവ് ചെയ്ത് ആരും...; ഇഷ്ടമില്ലാത്തവര്‍ ഇത് കാണാന്‍ വരരുത്! വിശദീകരണവുമായി ദിവ്യ ശ്രീധര്‍

ഞങ്ങള്‍ ഡിവോഴ്‌സ് ആയി, എല്ലാം മറക്കും, ദയവ് ചെയ്ത് ആരും...; ഇഷ്ടമില്ലാത്തവര്‍ ഇത് കാണാന്‍ വരരുത്! വിശദീകരണവുമായി ദിവ്യ ശ്രീധര്‍
Feb 12, 2025 07:56 PM | By Athira V

(moviemax.in) ണ്ടാമതും വിവാഹിതരായ തന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താര ദമ്പതിമാരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. പത്തരമാറ്റ് എന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെ പരിചയത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടുകൂടിയാണ് വിവാഹിതരാവുന്നത്.

എന്നാല്‍ ക്രിസിനെ കണ്ടാല്‍ പ്രായം തോന്നിക്കുമെന്ന കാരണത്താല്‍ ഇരുവരും വ്യാപകമായ വിമര്‍ശനം നേരിട്ടു. പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ പുതിയ ജീവിതത്തെ കുറിച്ച് ദിവ്യയും ക്രിസും സംസാരിച്ചു. ഇതിനിടെ താരങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചെന്ന തരത്തിലും വാര്‍ത്ത വന്നു.

ഇതോടെ വ്യാപക വിമര്‍ശനങ്ങളും താരങ്ങള്‍ക്ക് ലഭിച്ചു. കല്യാണത്തിന്റെ മേളം കണ്ടപ്പോഴെ ഇതുപോലെയാകുമെന്ന് വിചാരിച്ചെന്ന് ഒക്കെയാണ് കമന്റുകള്‍. എന്നാല്‍ ശരിക്കും ഈ വാര്‍ത്തയുടെ പിന്നിലെ സത്യമെന്താണെന്ന് പറയുകയാണ് നടിയിപ്പോള്‍. എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുവാണെന്ന് പറഞ്ഞ് ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിവ്യയിപ്പോള്‍.

ഞങ്ങളെ ഇഷ്ടം അല്ലാത്തവര്‍ ബാഡ് കമന്റ് ഇടരുത്, പ്ലീസ്... വീഡിയോ നോക്കാനെ നില്‍ക്കരുത്. ഞങ്ങള്‍ ആരുടെ ജീവിതത്തിലും എത്തി നോക്കാന്‍ വരുന്നില്ല. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. ചാനലുകാര്‍ അവരുടെ ഇഷ്ടത്തിന് വീഡിയോസ് ഇടുന്നതിന് ഞങ്ങള്‍ എന്ത് പിഴച്ചു. ദയവ് ചെയ്ത് ആരും ബാഡ് കമന്റ് ഇടരുത്... ഇഷ്ടമില്ലെങ്കില്‍ കാണണ്ട അത്രേയുള്ളൂ.. ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആള്‍കാര്‍ ഉണ്ട്. അവരോടൊക്കെ ഒത്തിരി സ്‌നേഹവും നന്ദിയും മാത്രം... എന്നുമാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെ ദിവ്യ പറയുന്നത്.

'എന്റെ സ്വന്തം ശബ്ദത്തില്‍ തന്നെ ഈ വീഡിയോയുമായി വരാന്‍ കാരണം എനിക്ക് ഏട്ടന്‍ ഒരുപാട് ഗിഫ്റ്റുകള്‍ അയച്ചിട്ടുണ്ട്. അതിന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന് കരുതിയിട്ടാണ്. ഞങ്ങള്‍ ഡിവോഴ്‌സ് ആയി എന്നൊക്കെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. അത്തരത്തിലുള്ള ഒരുപാട് ന്യൂസുകള്‍ കാണാന്‍ തുടങ്ങി. അവരെന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്തായാലും ഞങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന്' ദിവ്യ പറയുന്നു.

ഈയാഴ്ച വാലന്റൈന്‍സ് ദിനം ആയതുകൊണ്ട് എല്ലാവര്‍ക്കും വളരെ സ്‌പെഷ്യലാണല്ലോ. അതിനോട് അനുബന്ധിച്ചാണ് ഏട്ടന്‍ എനിക്ക് കുറച്ച് സമ്മാനങ്ങള്‍ അയച്ചു തന്നത്. ആദ്യം തന്നത് കുറെ ലിപ്സ്റ്റിക്ക് ആണ്. എനിക്ക് ലിപ്സ്റ്റിക് ഇഷ്ടമാണെന്ന് അദ്ദേഹത്തിന് അറിയാം. പിന്നെ ചോക്ലേറ്റുകള്‍. അതും എനിക്ക് ഇഷ്ടമുള്ളവയാണ്. അതുപോലെ ഒരുപാട് സമ്മാനങ്ങളുമുണ്ട്.

പിന്നെ അതില്‍ സ്‌പെഷ്യല്‍ ആയ ഒരു സമ്മാനം ഐ ലവ് യു എന്ന് എഴുതിയ തലയിണയാണ്. ഇങ്ങനെയൊക്കെ സമ്മാനങ്ങള്‍ കിട്ടുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ഫീലാണ്. എല്ലാവരും ഇങ്ങനെയൊക്കെ വാങ്ങിച്ചു കൊടുക്കണം. ഒരു ജന്മമല്ലേ ഉള്ളൂ. ഈ ജന്മത്തില്‍ മാക്‌സിമം സന്തോഷിക്കാമെന്നാണ് വീഡിയോയിലൂടെ ദിവ്യ പറയുന്നത്.

തന്റെ ജീവിതത്തില്‍ ഇതുവരെ കിട്ടാത്ത സന്തോഷങ്ങളും സ്‌നേഹവും ഒക്കെ കിട്ടിയപ്പോള്‍ അത് നിങ്ങളുമായി പങ്കുവയ്ക്കാമെന്ന് വിചാരിച്ചു. ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് അത്രയേ ഉള്ളൂ. എനിക്ക് ഈ സമ്മാനങ്ങള്‍ കിട്ടിയപ്പോള്‍ ഒത്തിരി സന്തോഷമായി. ഇങ്ങനെ എന്തേലും കിട്ടുമ്പോള്‍ തന്നെ നമ്മള്‍ എല്ലാം മറക്കും... എന്നും ദിവ്യ പറയുന്നു.

അതേ സമയം ദിവ്യയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ താരദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഭര്‍ത്താവിന്റെ സ്‌നേഹം ഒരു ഭാര്യക്ക് സര്‍പ്രൈസ് ആയി കിട്ടുമ്പോള്‍ അതൊരു വല്ലാത്ത ഫീല്‍ ആണ്. വൈകി വന്ന വസന്തമാണ് നിങ്ങളുടെ ഏട്ടന്‍, എന്നും കൂടെയുണ്ടാവട്ടെ... നിങ്ങള്‍ ശരിക്കും ഭാഗ്യവതിയാണ്... എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്നത്.

#divyasreedhar #clarification #about #her #divorce #ramous #hubby #krissvenugopal #his #valentines

Next TV

Related Stories
'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത്  ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

Mar 11, 2025 10:40 PM

'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത് ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെ വീഡിയോ പ്രചരിപ്പിക്കുന്നത് മോശമാണ്'', നൂബിൻ വീഡിയോയിൽ...

Read More >>
എന്റെ വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയല്ല - വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

Mar 11, 2025 08:17 PM

എന്റെ വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയല്ല - വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം. അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല....

Read More >>
അവളെ ഞങ്ങള്‍ ദത്തെടുത്തതാണ്, ദിവ്യ ഗര്‍ഭിണിയല്ലായിരുന്നു! മകളുടെ ജനനത്തെ കുറിച്ച് നടന്‍ അരുണ്‍ രാഘവന്‍

Mar 10, 2025 02:55 PM

അവളെ ഞങ്ങള്‍ ദത്തെടുത്തതാണ്, ദിവ്യ ഗര്‍ഭിണിയല്ലായിരുന്നു! മകളുടെ ജനനത്തെ കുറിച്ച് നടന്‍ അരുണ്‍ രാഘവന്‍

ഇത്തരം സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായിട്ടാണ് അരുണ്‍ ഇപ്പോള്‍...

Read More >>
പണ്ട് എനിക്കിത്ര നിറമില്ലായിരുന്നു! ഇത്രയും കളര്‍ മാറ്റത്തിന് കാരണമായത് ഈയൊരു പ്രൊഡക്ട് -അമൃത നായര്‍

Mar 9, 2025 10:42 PM

പണ്ട് എനിക്കിത്ര നിറമില്ലായിരുന്നു! ഇത്രയും കളര്‍ മാറ്റത്തിന് കാരണമായത് ഈയൊരു പ്രൊഡക്ട് -അമൃത നായര്‍

ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് സീരിയല്‍ നടിയായ അമൃത നായര്‍. മുന്‍പ് താന്‍ ഇരുണ്ട നിറമായിരുന്നുവെന്ന് അമൃത തന്നെ...

Read More >>
ബാലയ്ക്ക് കരള്‍ കൊടുത്തത് ലക്ഷങ്ങള്‍ വാങ്ങിയിട്ട്? ഇല്ലാത്തത് പറഞ്ഞാല്‍ എനിക്കും ദേഷ്യം വരും,  വെളിപ്പെടുത്തി ഡോണറായ ജേക്കബ്

Mar 9, 2025 10:12 AM

ബാലയ്ക്ക് കരള്‍ കൊടുത്തത് ലക്ഷങ്ങള്‍ വാങ്ങിയിട്ട്? ഇല്ലാത്തത് പറഞ്ഞാല്‍ എനിക്കും ദേഷ്യം വരും, വെളിപ്പെടുത്തി ഡോണറായ ജേക്കബ്

മരിച്ചതിന് ശേഷം കൊടുക്കുന്നതിനേക്കാളും ജീവനോടെ ഉള്ള ആള് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് അവയവം പകുത്തു നല്‍കുന്നത് വലിയ കാര്യമാണ്....

Read More >>
Top Stories










News Roundup