എന്റെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നയാൾ, ഇത് ​ഗബ്രിപോലും പ്രതീക്ഷിച്ചില്ല; ജാസ്മിനൊരുക്കിയ ആഘോഷം!

എന്റെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നയാൾ, ഇത് ​ഗബ്രിപോലും പ്രതീക്ഷിച്ചില്ല; ജാസ്മിനൊരുക്കിയ ആഘോഷം!
Feb 11, 2025 03:32 PM | By Athira V

കഴിഞ്ഞ ദിവസമായിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഫെയിമും നടനുമായ ​ഗബ്രി ജോസിന്റെ പിറന്നാൾ. അർധരാത്രിയിൽ തന്നെ ആരാധകരും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളുമെല്ലാം ​ഗബ്രിക്ക് സോഷ്യൽമീ‍ഡിയ വഴിയും ഫോൺ കോൾ മുഖേനയുമെല്ലാം ആശംസകൾ നേർന്ന് തുടങ്ങിയിരുന്നു. ബി​ഗ് ബോസിൽ നിന്നും ​ഗബ്രിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്ത് ജാസ്മിനും പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

അവിടം കൊണ്ട് ആഘോഷങ്ങൾ തീർന്നുവെന്ന് കരുതിയ ​ഗബ്രിക്ക് കിടിലൻ ഒരു പിറന്നാൾ ആഘോഷമാണ് ജാസ്മിൻ തന്റെ ബി​ഗ് ബോസ് സുഹൃത്തുക്കളുടെ സഹായത്തോടെ ഒരുക്കിയത്. സർപ്രൈസുകളുടെ തുടക്കം കൊച്ചിയിൽ ഒരുക്കിയ കേക്ക് കട്ടിങ് ചടങ്ങോടെയായിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിൽ‌ വെച്ചായിരുന്നു ആഘോഷം.

സിനിമാ കഥ കേൾക്കാനാണെന്നും പറഞ്ഞ് പിറന്നാൾ ആഘോഷം നടക്കുന്ന സ്പോട്ടിലേക്ക് ​ഗബ്രിയെ ജാസ്മിന്റെ നിർദേശപ്രകാരം എത്തിച്ചത് സായ് കൃഷ്ണനായിരുന്നു. കഥ കേൾക്കാനായി എത്തിയ ​ഗബ്രി പിറന്നാൾ സെലിബ്രേഷനാണെന്ന് അറിഞ്ഞതോടെ ഞെട്ടി. വലിയൊരു ബൊക്കെ സമ്മാനിച്ചാണ് ​ഗബ്രിയെ ജാസ്മിൻ സ്വീകരിച്ചത്.

ശേഷം ​​ഗബ്രിക്ക് ഏറെ പ്രിയപ്പെട്ട ചോക്ലേറ്റായ ഫെറേറോ റോഷറിന്റെ വലിയൊരു ബോക്സ് സമ്മാനിച്ചു. ശേഷം കേക്ക് കട്ടിങ് നടന്നു. ജാസ്മിന് പുറമെ സായ് കൃഷ്ണൻ, സിജോ തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുത്തു.‍ വാച്ച് പ്രേമിയായ ​ഗബ്രിക്ക് വില കൂടിയ ഒരു വാച്ചാണ് ജാസ്മിൻ സമ്മാനമായി നൽകിയത്. അതും ​​​ഗബ്രിയുടെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഒരു വാച്ച് തന്നെയാണ് ജാസ്മിൻ സമ്മാനിച്ചത്.

വാച്ച് ​ഗബ്രിക്കും ഇഷ്ടപ്പെട്ടു. ആ ഒരു കേക്ക് മുറിയോടെ പിറന്നാൾ ആഘോഷം അവസാനിച്ചുവെന്നാണ് ​ഗബ്രി കരുതിയിരുന്നത്. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. അതിനേക്കാൾ ​ഗംഭീരമായൊരു ബർത്ത് ഡെ പാർട്ടി ബി​ഗ് ബോസ് താരങ്ങളെയും അവരുടെ കുടുംബാം​ഗങ്ങളേയുമെല്ലാം വിളിച്ച് ചേർത്ത് അന്നേ ദിവസം വൈകീട്ട് ​ഗബ്രിക്കായി ജാസ്മിൻ ഒരുക്കിയിരുന്നു.

പലവിധ നുണകൾ പറഞ്ഞാണ് പിറന്നാൾ ആഘോഷം ഒരുക്കിയ സ്പോട്ടിലേക്ക് ​ഗബ്രിയെ ജാസ്മിനും ടീമും എത്തിച്ചത്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങൾ കണ്ട് ​ഗബ്രി അക്ഷരാർത്ഥത്തിൽ ഞെട്ടി. വാച്ചിന് പുറമെ ​ഗബ്രിയുടെ ഇഷ്ടങ്ങൾ അറിഞ്ഞ് വേറെയും നിരവധി സമ്മാനങ്ങൾ ജാസ്മിൻ കയ്യിൽ കരുതിയിരുന്നു. അതെല്ലാം അവിടെ വെച്ച് ജാസ്മിൻ സമ്മാനിച്ചു.

ജെൽ ബ്ലാസ്റ്റർ, ​ഗുച്ചിയുടെ സൺ​ഗ്ലാസ്, പ്ലെ സ്റ്റേഷൻ എന്നിവയാണ് ജാസ്മിൻ ​ഗബ്രിക്ക് നൽകിയ മറ്റ് സമ്മാനങ്ങൾ. എന്നെ കൊണ്ട് ഇത്രയൊന്നും ഒരിക്കലും ഒരാൾക്കും ചെയ്ത് കൊടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

ഞാൻ വളരെ ​ഗ്രേറ്റ് ഫുള്ളാണ്. ഒരാളെ പരിചയപ്പെടാൻ പറ്റുന്നതും അയാൾ നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാ​ഗമാകുന്നതും നമ്മുടെ കൂടെ കൈപിടിച്ച് നിൽക്കുന്നതും പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എന്തും വരുമ്പോഴും നമ്മുടെ ഒപ്പം നിൽക്കുന്നതും നമ്മുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നതും അതിനേക്കാൾ വിലയൊരു ഭാ​ഗ്യം കിട്ടുക എന്നത് ബുദ്ധിമുട്ടാണ്.

ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ കുറേപ്പേർ ഒരുപാട് നാൾ നടന്നിരുന്നു. പക്ഷെ അങ്ങനൊരു ഡെഫനിഷന്റെ ആവശ്യമില്ല. ഇറ്റ് ഈസ് സംതിങ് സ്പെഷ്യൽ.

ജാസ്മിനെ എന്റെ ജീവിതത്തിൽ കിട്ടിയതിൽ ഞാൻ വളരെ സന്തോഷവാനാണ് എന്നാണ് ജാസ്മിനൊരുക്കിയ പിറന്നാൾ ആ​ഘോഷം തന്ന സന്തോഷം പങ്കുവെച്ച് ​ഗബ്രി പറഞ്ഞത്. ജാസ്മിൻ ​ഗബ്രിക്കൊരുക്കിയ പിറന്നാൾ ​ആഘോഷം ​ഗംഭീരമായിയെന്നും ​ഗബ്രി പോലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നുമാണ് കമന്റുകൾ ഏറെയും.

#jasminjaffar #organized #big #birthday #party #her #dear #friend #gabrijose #video #goes #viral

Next TV

Related Stories
'തെണ്ടിയിട്ടാണെങ്കിലും പൈസ കൊടുക്കും, കേട്ടുകേട്ട് മടുത്തു, വാടകയ്ക്ക് താമസിക്കും' -രേണു സുധി

Jul 15, 2025 05:37 PM

'തെണ്ടിയിട്ടാണെങ്കിലും പൈസ കൊടുക്കും, കേട്ടുകേട്ട് മടുത്തു, വാടകയ്ക്ക് താമസിക്കും' -രേണു സുധി

വീടുമായും മകൻ കിച്ചുവിന്റെ വ്ളോഗുമായും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൂടുതൽ വിശദീകരണവുമായി രേണു...

Read More >>
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall