ഇന്നത്തെ കാലത്ത് ഒരു സിനിമ ഒരുക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ് ഇന്റിമസി ഡയറക്ടര്‍. താരങ്ങളുടെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഇവരുടെ സേവനം ആവശ്യപ്പെടണം.
ഒരു ഡാന്‍സ് ചിട്ടപ്പെടുത്തുന്നത് പോലെ ഇന്റിമസി ഡയറക്ടറുടെ സഹായത്തോടെ വേണം ചുംബന രംഗങ്ങളടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ചിട്ടപ്പെടുത്താന്‍.
മലയാള സിനിമയടക്കം ഇന്ന് ഇന്റിമസി ഡയറക്ടര്‍മാരുടെ സഹായം തേടുന്നുണ്ട്. എന്നാല്‍ മുമ്പ് ഇതായിരുന്നില്ല അവസ്ഥ.
ഇന്റിമസി ഡയറക്ടര്‍ എന്നതിനെക്കുറിച്ച് ബോളിവുഡ് പോലും ചിന്തിക്കാന്‍ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ മുമ്പ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത് ഒട്ടും സുഖകരമായ പശ്ചാത്തലത്തിലായിരിക്കില്ല.
പലപ്പോഴും സംവിധായകന്റെ മാത്രം നിര്‍ദ്ദേശം അനുസരിച്ചായിരിക്കും ചിത്രീകരണം. മിക്കപ്പോഴും അതിന്റെ ഇരകളാകുന്നത് നടിമാരായിരിക്കും.
ചുംബന രംഗങ്ങളും മറ്റ് ഇന്റിമേറ്റ് രംഗങ്ങളും ചിത്രീകരണത്തിനിടെ മോശം അനുഭവങ്ങളുണ്ടായതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ തനിക്കൊപ്പം അഭിനയിച്ചിരുന്ന നടനില്‍ നിന്നും ദുരനുഭം നേരിടേണ്ടി വന്ന നടിയാണ് മാധുരി ദീക്ഷിത്.
മാധുരിയ്‌ക്കൊപ്പം അഭിനയിച്ച 40 കാരനായ നായകന്‍ നടിയുടെ ചുണ്ട് കടിച്ച് മുറിക്കുകയായിരുന്നു. ബോളിവുഡിനെ പിടിച്ചുലച്ചതായിരുന്നു ആ വിവാദം.
ചിത്രത്തിലെ ആജ് ഫിര്‍ തും പേ പ്യാര്‍ ആയാ ഹേ എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ വിനോദ് ഖന്നയുടെ ഭാര്യയുടെ വേഷമായിരുന്നു മാധുരിയുടേത്.
ഇരുപതുകളിലേക്ക് കടന്നിട്ടു പോലുമുണ്ടായിരുന്നില്ല മാധുരിയ്ക്ക്. വിനോദ് ഖന്നയ്ക്ക് 42 വയസുമുണ്ടായിരുന്നു. പാട്ടിലെ ഒരു രംഗത്തില്‍ വിനോദ് മാധുരിയെ ചുംബിക്കുന്നുണ്ട്. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുമ്പോള്‍ വിനോദ് കട്ട് പറഞ്ഞിട്ടും നിര്‍ത്തിയില്ല. മാധുരിയുടെ ചുണ്ട് കടിച്ച് പൊട്ടിച്ചതോടെയാണ് വിനോദ് നിര്‍ത്തുന്നത്.
ചോരയൊലിക്കുന്ന ചുണ്ടുമായി നിര്‍ത്താതെ കരഞ്ഞ മാധുരിയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്.
തനിക്കെതിരെയുണ്ടായ അതിക്രമത്തില്‍ മാധുരി പൊട്ടിത്തെറിച്ചു. സംവിധായകന്‍ ഫിറോസ് ഖാന്‍ താരത്തോട് മാപ്പ് ചോദിച്ചു.
ഒടുവില്‍ സിനിമ റിലീസായപ്പോള്‍ ഈ രംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാധുരി പരാതി നല്‍കി. ഇതോടെ താരത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് ഫിറോസ് ഖാന്‍ പ്രശ്‌നം പരിഹരിച്ചത്.
സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. കാലത്തിന്റെ കാവ്യനീതയെന്നത് പോലെ വിനോദ് ഖന്നയുടെ കരിയറിന് പിന്നീട് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.
മറുവശത്ത് മാധുരിയാകട്ടെ ഓരോ സിനിമ കഴിയുന്തോറും വലിയ താരമായി മാറി. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി വളര്‍ന്നു മാധുരി. ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ഇന്ന് മാധുരി.
#VinodKhanna #biting #actress #lip #lock #scene #Madhuri #crying