തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു

തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു
Feb 8, 2025 10:05 AM | By Susmitha Surendran

(moviemax.in) തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു. സിപിഐഎം പ്രവർത്തകൻകൂടിയായ മൂന്നാർ ഇക്കാ നഗറിൽ കെ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്.

തൊടുപുഴയിൽ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഐഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മൂന്നാറിൽ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷൻ മാനേജരായും സുബ്രഹ്മണ്യൻ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് 9-ന് ശാന്തിവനത്തിൽ നടക്കും. ഭാര്യ: പാർവതി (മൂന്നാർ സർവീസ് ബാങ്ക്). മക്കൾ: വിദ്യ, വിവേക്. മരുമക്കൾ: കാർത്തിക്, അഭിരാമി.



#amil #film #serial #actor #collapsed #died

Next TV

Related Stories
'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

Nov 7, 2025 10:30 AM

'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്, വിജയ്‌യുടെ അവസാനം ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/-