ലൈവ് സംഗീതനിശയ്ക്കിടെ ആരാധികയെ ചുംബിച്ച സംഭവത്തില്‍ ഉദിത് നാരായണിനെതിരെ വ്യാപക വിമര്‍ശനം. ചുംബന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പാട്ടുകാര്‍ ഡീസന്‍റാണെന്നും ആരാധകരുടെ സ്നേഹ പ്രകടനത്തെ പെരുപ്പിച്ച് കാണിക്കേണ്ടെന്നുമുള്ള വിശദീകരണമാണ് അദ്ദേഹം നല്‍കിയത്.
ടിപ് ടിപ് ബര്‍സാ പാനി എന്ന പാട്ട് പാടിക്കൊണ്ടിരിക്കെയാണ് വിവാദ ചുംബനമുണ്ടായത്. പാട്ടുപാടിക്കൊണ്ടിരിക്കെ ആരാധികമാരിലൊരാള്‍ സ്റ്റേജിനടുത്തേക്ക് ഓടി സെല്‍ഫിയെടുക്കാനെത്തുന്നതും ഉദിത് നാരായണന്‍റെ കവിളില്‍ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.
ഉടന്‍ തന്നെ ഉദിത് നാരായണനും തിരിച്ച് മുഖത്ത് ചുംബിച്ചു. ബോഡിഗാര്‍ഡുകളടക്കം ഉടനടി പാഞ്ഞെത്തി സ്റ്റേജിന്‍റെ മുന്‍വശത്ത് നിന്നും ആളുകളെ നീക്കുകയായിരുന്നു. കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉദിതിനെതിരെ ഉയരുന്നത്.
'ഇത് എഐ ആണെന്ന് പറഞ്ഞ് വരരുത്' എന്ന് ഒരാളും ' സഭ്യതയുടെ അതിര്‍ത്തി ഭേദിച്ചുവെന്ന് മറ്റൊരാളും കുറിച്ചു. 'പൊതുസ്ഥലത്ത് ഗായകര്‍ കുറച്ച് കൂടി മാന്യമായി പെരുമാറണമെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. അതേസമയും ' ഉദിത് നാരായണന്‍ ഇങ്ങനെ അല്ലെന്നും ഇത് എഐ ആണെന്ന് കരുതുന്നുവെന്നും അതല്ല, ശരിക്കുമുള്ള വിഡിയോ ആണെങ്കില്‍ നാണക്കേടാ'ണെന്നും കുറിച്ചു.
അതേസമയം, ' ആരാധകരുടെ ആവേശ പ്രകടനമാണിത്. ഞങ്ങള്‍ അങ്ങനെയല്ല, ഞങ്ങള്‍ മാന്യന്‍മാരാണ്. ചില ആളുകള്‍ ഷോയ്ക്കിടയില്‍ ആരാധകര്‍ അടുത്തെത്തുന്നത് പ്രോല്‍സാഹിപ്പിക്കാറുണ്ട്. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ടതില്ല.
നിരവധിപ്പേരാണ് ലൈവ് പരിപാടി കാണാനെത്തുന്നത്. ഞങ്ങള്‍ക്ക് ബോഡി ഗാര്‍ഡുമുണ്ട്. എന്നാലും നേരിട്ട് കാണാന്‍ കൈ മുത്താന്‍ ഒക്കെ അവസരം കിട്ടിയാല്‍ ആരാധകര്‍ അത് ചെയ്യാറുണ്ട്. ചിലര്‍ കെട്ടിപ്പിടിച്ചും, മറ്റ് ചിലര്‍ ഉമ്മവച്ചും സ്നേഹം പ്രകടിപ്പിക്കും.
ഇതെല്ലാം അവരുടെ ഓരോ കുസൃതികളായി കണ്ടാല്‍ മതി. ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ല' എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഉദിത് നാരായണിന്‍റെ പ്രതികരണം.
#UditNarayan #faces #widespread #criticism #kissing #fan #concert