(moviemax.in ) സ്വന്തം വിവാഹച്ചടങ്ങില്‍ ബോളിവുഡിലെ ഒരു പാട്ടിന് നൃത്തം വച്ച വരന്റെ വിവാഹം മുടങ്ങി. ദില്ലിയിലാണ് സംഭവം. ചോളി കെ പീച്ചേ ക്യാ ഹേ എന്ന പാട്ടിന് നൃത്തം വക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നൃത്തം വച്ചതിന് വധുവിന്റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വക്കുകയായിരുന്നു.
ഘോഷയാത്ര ആയിട്ടാണ് വരൻ ന്യൂഡൽഹിയിലെ വേദിയിലെത്തിയത്. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഗാനത്തിന് വരന്‍ ചുവടു വയ്ക്കുകയായിരുന്നു. എന്നാല്‍ വരന്റെ നൃത്തവും പ്രവൃത്തികളും വധുവിന്റെ അച്ഛന് ദഹിച്ചില്ലെന്നും അച്ഛന്‍ അവിടം വിട്ട് പോകാനൊരുങ്ങിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി നവഭാരത് റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ അദ്ദേഹം ഉടൻ തന്നെ കല്യാണച്ചടങ്ങുകള്‍ നിർത്തിവക്കുകയായിരുന്നു. വരൻ്റെ പ്രവൃത്തി തൻ്റെ കുടുംബത്തിൻ്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് വധുവിന്റെ പിതാവ് ഇറങ്ങിപ്പോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇതെല്ലാം കണ്ണീരോടെ കണ്ടു നില്‍ക്കുകയായിരുന്നു വധു. വരൻ വധുവിന്റെ പിതാവിനോട് പരമാവധി സംസാരിക്കാന്‍ർ ശ്രമിച്ചു. ഇതൊരു തമാശയായി ചെയ്തതാണെന്ന് പറഞ്ഞെങ്കിലും ശ്രമങ്ങള്‍ പാഴായെന്നും കണ്ടുനിന്നവര്‍ പറഞ്ഞു.
https://x.com/xavierunclelite/status/1884905959597932596
സംഭവത്തിൻ്റെ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പെട്ടെന്ന് വൈറലായി. "അതിഥികളെ സൽക്കരിക്കാൻ വരൻ 'ചോളി കേ പീച്ചെ'യിൽ നൃത്തം ചെയ്തതിന് വധുവിൻ്റെ അച്ഛൻ കല്യാണം മുടക്കി" എന്ന തലക്കെട്ടോടെയുള്ള പത്ര വാര്‍ത്ത ഉള്‍പ്പെടെയുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. എന്നാലിത് യഥാര്‍ത്ഥത്തില്‍ പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്തയാണോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഭക്ഷണം വിളമ്പാൻ താമസിച്ചതിൻ്റെ പേരിൽ വരൻ തൻ്റെ വിവാഹം വേണ്ടെന്നു വച്ചിരുന്നു. അന്നുതന്നെ അയാൾ തൻ്റെ ബന്ധുവിനെ വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ നടത്തിയിരുന്ന ക്രമീകരണങ്ങൾക്ക് ഏഴുലക്ഷം രൂപ നഷ്ടമായെന്ന് കാട്ടി വധുവിൻ്റെ വീട്ടുകാർ അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു.
#danced #choli #ke #peeche #kya #hai #father #bride #called #off #wedding