നിത്യ മേനോനെ കെട്ടിപ്പിടിക്കാന്‍ ചെന്നു, ഉമ്മ കൊടുത്തു! കാശുകൊടുത്ത് സിനിമ ചെയ്യാം', മിഷ്‌കിന് വിമർശനം

 നിത്യ മേനോനെ കെട്ടിപ്പിടിക്കാന്‍ ചെന്നു, ഉമ്മ കൊടുത്തു! കാശുകൊടുത്ത്  സിനിമ ചെയ്യാം', മിഷ്‌കിന് വിമർശനം
Jan 29, 2025 01:29 PM | By Jain Rosviya

തമിഴിലെ പ്രമുഖനായ സംവിധായകനാണ് മിഷ്‌കിന്‍. എന്നാല്‍ അടുത്തിടെ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് എതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഇളയരാജയുടെ പാട്ടുകള്‍ കേട്ടാല്‍ മദ്യപിക്കാന്‍ തോന്നുമെന്നായിരുന്നു മിഷ്‌കിന്‍ പറഞ്ഞത്. ഇത് വിമര്‍ശനമായി മാറിയതോടെ മാപ്പ് പറഞ്ഞ് സംവിധായകന്‍ രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ നടന്‍ വിശാല്‍ അടക്കമുള്ളവര്‍ മിഷ്‌കിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്. സ്റ്റേജ് സംസ്‌കാരം എന്ന് പറയുന്നതിനെ പറ്റി യാതൊരു ധാരണയുമില്ലാതെ വായില്‍ തോന്നുന്നത് വിളിച്ച് പറയരുതെന്നാണ് വിശാല്‍ പറഞ്ഞത്.

മാത്രമല്ല ഈ വിഷയത്തില്‍ നടനും പത്രപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

'മിഷ്‌കിന്‍ ഒരു മദ്യപാനിയാണ്. തനിക്ക് കള്ള് കിട്ടിയില്ലെങ്കില്‍ താന്‍ ചാരായം വാറ്റിയാണെങ്കിലും കുടിക്കും എന്നാണ് അദ്ദേഹം പറയാറുള്ളത്. പിന്നെ ഒരു പൊതുവേദിയുടെ മര്യാദ മറികടന്ന് അദ്ദേഹം സംസാരിക്കാറുണ്ട്.

ഇളയരാജ ഇല്ലെങ്കില്‍ എനിക്ക് ജീവിതമേ ഉണ്ടാവുമായിരുന്നില്ലെന്ന് പറഞ്ഞ അതേ മിഷ്‌കിന്‍ ഇളയരാജക്കെതിരെ സംസാരിച്ചു. അദ്ദേഹം കാരണമാണ് പലരും കള്ളുകുടിയന്മാര്‍ ആയതെന്നാണ് സംവിധായകന്റെ ആരോപണം. അവന്‍, ഇവന്‍ എന്നൊക്കെയാണ് ഇളയരാജയെ വിശേഷിപ്പിച്ചത്.

സ്വന്തം മാന്യത പോലും ലംഘിച്ചിട്ടാണ് മിഷ്‌കിന്‍ ഇങ്ങനെ സംസാരിച്ചത്. പിന്നെ ചില നടിമാരോടും അദ്ദേഹം കാണിച്ചത് ശരിയായ കാര്യമല്ല. ഒരു പരിപാടിയില്‍ നടി നിത്യ മേനോനെ കെട്ടിപ്പിടിക്കാന്‍ ചെന്നു. എന്നെ കെട്ടിപ്പിടിക്കല്ലേ എന്ന് നിത്യ ആക്ഷന്‍ കാണിച്ചു.

ശേഷം കവിള്‍ കാണിച്ച് അദ്ദേഹം അവിടെ ചുംബിച്ചു. ഇതൊക്കെ സര്‍വ്വസാധാരണമാണ്. കാരണം വയസ്സായ ആളുകള്‍ ചെറിയ പെണ്‍കുട്ടികളെ കെട്ടിപ്പിടിക്കുന്നത് ഒക്കെ ആശീര്‍വാദം പോലെയാണ്. മകളായിട്ടോ അനുജത്തി ആയിട്ടേ അതിനെ എല്ലാവരും കാണുകയുള്ളൂ.

എന്നാല്‍ നടന്‍ വിശാലും മറ്റൊരു മുതിര്‍ന്ന നടിയും തമ്മില്‍ പൊതുവേദിയില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് മറ്റൊരു തരത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. അവര്‍ കെട്ടിപ്പിടിച്ചു എന്നേയുള്ളൂ. പക്ഷേ യൂട്യൂബുകളില്‍ ഒക്കെ വന്ന കമന്റുകള്‍ വളരെ മോശമായ രീതിയില്‍ ആയിരുന്നു.

വിശാലിനെക്കാളും വളരെ പ്രായം കൂടിയ ഖുശ്ബുവായിരുന്നു ആ നടി. അവരെ സഹോദരിയുടെ സ്ഥാനത്തോ അമ്മയുടെ സ്ഥാനത്തോ ആര്‍ക്കും കാണാന്‍ സാധിക്കാതെ അവിടെ അശ്ലീല പരാമര്‍ശം നടത്തി. എന്നാല്‍ നേരെ മറിച്ച് സംഭവിക്കുന്നത് അ്ങ്ങനെയാണോ എന്ന് ബെയില്‍വാന്‍ ചോദിക്കുന്നു.

കാശുകൊടുത്ത് സിനിമയില്‍ കൊണ്ടുവന്നിട്ട് നടിമാരെ കെട്ടിപ്പിടിക്കുകയോ ലിപ് കിസ് കൊടുക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം. അത് അവരുടെ തൊഴിലാണ്. പക്ഷേ ഒരു വേദിയില്‍ വെച്ച് അങ്ങനെ ചെയ്യാന്‍ പാടില്ല.

അത് തിരുത്തുന്നത് നല്ലതാണ്. പൊതുവേദിയില്‍ സംസാരിക്കുന്നതിന് ഒരു മര്യാദയുണ്ട്. അത് മിഷ്‌കിനെ പോലെയുള്ളവര്‍ മനസിലാക്കണമെന്നും ബെയില്‍വാന്‍ കൂട്ടിച്ചേര്‍ത്തു...



#NityaMenon #hug #gave #make #movie #money #criticized #Mishkin

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
Top Stories










News Roundup