അമീഷയെ തല്ലാന്‍ ഓങ്ങി മംമ്തയുടെ സെക്രട്ടറി; എന്റെ മോളെ തൊട്ടാല്‍ വിവരമറിയും, ഇടപെട്ട് നടിയുടെ അമ്മ

അമീഷയെ തല്ലാന്‍ ഓങ്ങി മംമ്തയുടെ സെക്രട്ടറി; എന്റെ മോളെ തൊട്ടാല്‍ വിവരമറിയും, ഇടപെട്ട് നടിയുടെ അമ്മ
Jan 25, 2025 04:19 PM | By Jain Rosviya

ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. സല്‍മാന്‍ ഖാന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു മംമ്ത കുല്‍ക്കര്‍ണ്ണി.

കരണ്‍ അര്‍ജുന്‍, കഭി തും കഭി ഹം തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരം. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മംമ്ത.

സന്യാസം സ്വീകരിച്ചതിലൂടെയാണ് മംമ്ത വാര്‍ത്തകൡ നിറയുന്നത്. അതേസമയം തന്റെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളുടെ പേരിലും മംമ്ത ഓര്‍മ്മിക്കപ്പെടുന്നുണ്ട്.

സഹതാരങ്ങളുമായുള്ള പ്രശ്‌നങ്ങളുടെ പേരിലും മംമത വിവാദത്തില്‍ ചെന്നു പെട്ടിട്ടുണ്ട്. നടി അമീഷ പട്ടേലും മംമ്തയും തമ്മിലുള്ള പ്രശ്‌നം അത്തരത്തിലൊന്നായിരുന്നു.

അമീഷയും മംമ്ത കുല്‍ക്കര്‍ണിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് മൗറീഷ്യസില്‍ നടന്നൊരു പ്രൈവറ്റ് പാര്‍ട്ടിക്കിടെയായിരുന്നു. ഇരുവരുടേയും പൊതു സുഹൃത്തായിരുന്നു പാര്‍ട്ടി നടത്തിയിരുന്നത്.

പാര്‍ട്ടിയില്‍ വിളമ്പിയ ഇറച്ചിയുടെ പേരിലായിരുന്നു ഇരുവരും തമ്മില്‍ പ്രശനമുണ്ടായത്. പാര്‍ട്ടിയില്‍ വിളമ്പിയ ഇറച്ചിയെ ചൊല്ലി മംമ്ത വെയ്റ്ററോട് ദേഷ്യപ്പെട്ടു. ഇത് കണ്ടതോടെ അമീഷ ഇടപെടുകയായിരുന്നു.

മംമ്തയ്ക്ക് മര്യാദയില്ലെന്ന് അമീഷ പറഞ്ഞത് മംമ്തയുടെ സുഹൃത്ത് കേള്‍ക്കുകയും ഇക്കാര്യം മംമ്തയോട് പറഞ്ഞു. ഇതോടെ മംമ്തയുടെ ദേഷ്യം അമീഷയോടായി മാറി.

''നീയും മൗറീഷ്യസില്‍ വന്നത് ഷൂട്ടിന് ആണല്ലോ. നിനക്ക് കിട്ടുന്നത് ഒരു ലക്ഷം മാത്രമാണ്, എനിക്ക് കിട്ടുന്നത് 15 ലക്ഷമാണ്. ആരാണ് വലിയ താരമെന്ന് മനസിലായില്ലേ?'' എന്ന് മംമ്ത അമീഷയോട് കയര്‍ത്തു.

എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കണ്ട എന്ന് കരുതി അമീഷ അവിടെ നിന്നും പോയി. പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ അന്ന് നടന്നത് എന്താണെന്ന് അമീഷ പറയുകയുണ്ടായി.

''ഒരുപാട് കാലം മുമ്പ് നടന്ന സംഭവമാണ്. അവള്‍ പ്രശസ്തിയ്ക്ക് വേണ്ടി മരിക്കുകയാണ്. വെറുതെ കുത്തിപ്പൊക്കണ്ട. ഒരു ആവശ്യവുമില്ലാതെ മംമ്ത വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞങ്ങള്‍ രണ്ടു പേരും മിസ്റ്റര്‍ ബജാജിന്റെ പാര്‍ട്ടില്‍ പങ്കെടുത്തിരുന്നു.

മംമ്ത എല്ലാവരോടും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു. അവളുടെ സെക്രട്ടറി അസഭ്യം പറയാന്‍ തുടങ്ങി. ബജാജ് താഴെ തന്നെ ഇരിപ്പുണ്ടായിരുന്നു. ഇവര്‍ ഒച്ചയിട്ടാല്‍ അദ്ദേഹം കേള്‍ക്കുകയും അദ്ദേഹത്തിന് വിഷമം തോന്നുകയും ചെയ്യും. അതിനാലാണ് ഞാന്‍ ഇടപെട്ടത്. എല്ലാവരും ഇത് തന്നെയാണ് കഴിക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞു'' എന്നാണ് അമീഷ പറഞ്ഞത്.

''ഇന്ത്യയില്‍ നിന്നും പാചകവിദഗ്ധരെ മൗറീഷ്യസിലേക്ക് കൊണ്ടു വന്നാണ് അവര്‍ ഞങ്ങള്‍ക്കായി ഭക്ഷണം ഉണ്ടാക്കിയിരുന്നത്. അതിനാല്‍ പരാതിപ്പെടേണ്ടെന്ന് ഞാന്‍ കരുതി.'' എന്നാണ് അമീഷ പറയുന്നത്.

തന്റെ വാക്കുകള് മംമ്തയെ ദേഷ്യം പിടിപ്പിച്ചു. അവള്‍ കരുതിയത് അവള്‍ വലിയ താരമാണെന്നായിരുന്നു. അതോടെ തന്റെ താര പദവി എന്നെ ബോധ്യപ്പെടുത്താന്‍ മംമ്ത തീരുമാനിച്ചു. നീ ആരാണെന്നാണ് നിന്റെ വിചാരം എന്നൊക്കെ ചോദിച്ചുവെന്നാണ് മനീഷ പറയുന്നത്.

ഒരു ഘട്ടം കഴിഞ്ഞതോടെ മംമ്തയുടെ സെക്രട്ടറി അമീഷയെ തല്ലാന്‍ ഓങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. പി്ന്നാലെ അമീഷയുടെ അമ്മയും ഇടപെടുകയായിരുന്നു. എന്റെ മകളെ തൊട്ടാല്‍ വിവരമറിയുമെന്ന് അമ്മ പറഞ്ഞുവെന്നാണ് അമീഷ പറയുന്നത്.

അതേസമയം, മംമ്ത കുല്‍ക്കര്‍ണി ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. മഹാ കുംഭമേളയില്‍ നടി പുണ്യസ്‌നാനം നടത്തി സന്യസം സ്വീകരിച്ച വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

52 വയസ്സുകാരിയായ മംമ്ത രണ്ടുവര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മംമ്ത യാമൈ മംമ്ത നന്ദഗിരി എന്ന പേരും സ്വീകരിച്ചിരിക്കുകയാണ്.




#Mamta #secretary #beat #Ameesha #mother #intervened

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
Top Stories










News Roundup